'തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്ക് പണം നൽകി', ബിജെപിക്കെതിരെ കോൺഗ്രസ്
ഇംഫാൽ: മണിപ്പൂരിൽ ബിജെപി നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്ക് പണം നൽകി വോട്ടെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി കോൺ ഗ്രസ് രം ഗത്ത്. 17 കോടി രൂപ തീവ്രവാദ ഗ്രൂപ്പുകൾക്ക് സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ പ്രകാരം നൽകിയെന്നാണ് ആരോപണം. മണിപ്പൂരിൽ മാർച്ച് അഞ്ചിന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ ആരോപണവുമായി കോൺ ഗ്രസ് രം ഗത്ത് വന്നിരിക്കുന്നത്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടന്നിരുന്നു.
യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ
"തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഞെട്ടിപ്പിക്കുന്ന ലംഘനമാണ് മണിപ്പൂരിൽ നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മണിപ്പൂരിലെ ബിജെപി സംസ്ഥാന സർക്കാരും മാർച്ച് രണ്ടാം തിയതി 15.7 കോടി രൂപയും മൂന്നാം തിയതി 92.7 ലക്ഷം രൂപയും സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ പ്രകാരം നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്ക് അനുവദിച്ചു. നാല് ജില്ലകളിൽ അഞ്ചാം തിയതി തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് ബിജെപി ഇതിന് മുതിർന്നത്. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കും" കോൺ ഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

ചുരാചന്ദ്പൂർ, കാങ്‌പോക്‌പി എന്നീ ജില്ലകളിൽ ആദ്യ ഘട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഈ പണമിടപാടുകൾ ആണ് സംഘർഷത്തിന് കാരണമായതെന്ന് രമേശ് ആരോപിച്ചു. ഇങ്ങനെയാണ് മണിപ്പൂരിൽ ബി.ജെ.പി വോട്ടർമാരെ ഭയപ്പെടുത്തി വിലക്കെടുക്കുന്നത്. അധികാരത്തിൽ തുടരാൻ ബിജെപി അഴിമതിയിൽ മുഴുകുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂരിപക്ഷം സംസ്ഥാന സർക്കാർ ജീവനക്കാർക്കും രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ട്, 18 മാസമായി ഉച്ചഭക്ഷണ പാചകക്കാർക്ക് ശമ്പളം കൊടുക്കാതായിട്ട്, ഇവരുടെ ശമ്പളം ഇതുവരെ കൊടുക്കാത്തവർ തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷം കോടി കണക്കിന് രുപ തീവ്രവാദികൾക്ക് നൽകുമ്പോൾ. ബിജെപി സർക്കാരിന്റെ മുൻഗണന എന്താണെന്ന് മനസിലായില്ലെ?. മിക്കവാറും എല്ലാ പെൻഷൻകാർക്കും അവരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങളും സർക്കാർ ഉദ്യോ ഗസ്ഥർക്ക് പെൻഷനും ലഭിച്ചിട്ട് ആറ് മാസത്തോളം ആയെന്നും രമേശ് പറഞ്ഞു.
മണിപ്പൂരിലെ ജനങ്ങളോട് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരോധിത കുക്കി തീവ്രവാദ സംഘടന പുറത്തിറക്കിയ പ്രസ്താവനയുടെ കരട് തയ്യാറാക്കിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ആദ്യ ഘട്ട വോട്ടെടുപ്പിൽ വോട്ടിംഗ് നീതിയുക്തമായിരുന്നില്ല എന്ന് ആരോപിച്ച് രണ്ട് ജില്ലകളിൽ നേരത്തെ റീപോളിംഗ് ആവശ്യപ്പെട്ടിരുന്നു. കുക്കി നാഷണൽ ഓർഗനൈസേഷന്റെ പ്രസ്താവനയുടെ സ്വാധീനത്തിന്റെ ഫലമാണ് വോട്ടെടുപ്പിനിടെ കാങ്‌പോക്പി, ചുരാചന്ദ്പൂർ ജില്ലകളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും രമേശ് അവകാശപ്പെട്ടു.












Click it and Unblock the Notifications