Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിൽ മന്ത്രിസഭ പുനസംഘടനയ്ക്ക് ബിജെപി: ജിതിൻ പ്രസാദയടക്കം ആറ് പേർക്ക് സാധ്യത, ദില്ലിയിൽ മാരണത്തോൺ ചർച്ച

ലഖ്നൊ: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെ മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങുന്നതായി സൂചനകൾ. ദില്ലിയിൽ വെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബിജെപി നേതാക്കൾ മൂന്നുമണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയതോടെയാണ് മന്ത്രിസഭാ പുനസംഘടനയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്.

നിർമ്മാണത്തെക്കുറിച്ചുള്ള വ്യാഴാഴ്ച വൈകുന്നേരം ദില്ലിയിലെത്തിയ എത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെ യോഗത്തിലേക്ക് പോവുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്, സംഘടന ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്

1


അടുത്ത വർഷം ആദ്യം നടക്കുന്ന ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പുറമേ യോഗി മന്ത്രിസഭ വിപുലീകരിക്കുന്നതിനെക്കുറിച്ച് വിശദമായ ചർച്ച നടന്നിട്ടുണ്ടെന്നാണ് പാർട്ടിയോടടുത്ത വൃത്തങ്ങൾ പറയുന്നത്. ഓഗസ്റ്റ് അവസാന വാരത്തിൽ ക്യാബിനറ്റ് പുനസംഘടന നടക്കുമെന്നും ഈ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2

യോഗി മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതോടെ ഏകദേശം ആറ് മുതൽ ഏഴ് വരെ മന്ത്രിമാരെ വരെ പുതിയതായി ഉൾപ്പെടുത്താൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ പുറത്തുവരുന്ന പട്ടികയിൽ ഉൾപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്ന് ജിതിൻ പ്രസാദയുടേതാണ്. യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന പ്രസാദ മാസങ്ങൾക്ക് മുമ്പാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്. ബിജെപിയിലെ ബിജെപി മുഖമായി കണക്കാക്കപ്പെടുന്ന നേതവാണ് ജിതിൻ പ്രസാദ. ഇത് സമുദായത്തിലെ വിഭാഗങ്ങളിൽ നീരസത്തിനിടയിൽ കാവി പാർട്ടി യുപിയിൽ കുറച്ചുകാലമായി അന്വേഷിച്ചിരുന്നു. യുപിയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ബ്രാഹ്മണ നേതാവിന് വേണ്ടിയുള്ള അന്വേഷണത്തിനൊടുവിലാണ് ജിതിൻ പ്രസാദയുടെ പേര് ഉയർന്നുവരുന്നത്. അതേ സമയം ജിതിൻ പ്രസാദ ലെഗിസ്ലേറ്റീവ് കൌൺസിലിൽ ഇതുവരെയും അംഗമായിട്ടില്ല എന്നതാണ് ബിജെപിയ്ക്ക് മുന്നിലുള്ള പ്രതിസന്ധി.

3

യോഗി ആദിത്യനാഥ് ഉത്തർപ്രദേശിൽ തിരിച്ചത്തുന്നതോടെ ഈ വാരാന്ത്യത്തിൽ തന്നെ മറ്റൊരു യോഗവും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മന്ത്രിസഭാ പുനസംഘടനയുടെ അന്തിമരൂപം കൈവരിക്കുന്നതിനും കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തിന് വേണ്ടി അയയ്ക്കേണ്ട അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നതിനും വേണ്ടിയായിരിക്കും ഈ യോഗം.

4

ആറ് മാസത്തനകം ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പിൽ വിജയിക്കാനും അധികാരം നിലനിർത്താനും ബിജെപി എല്ലാ ശ്രമങ്ങളും പയറ്റിവരികയാണ്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ എന്നിവർ ഉത്തർപ്രദേശ് സന്ദർശിച്ച് മടങ്ങിയിരുന്നു. പാർട്ടി അണികളെ അണിനിരത്താൻ, അടുത്ത മാസം അവസാന വാരം ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് ബൂത്ത് തലത്തിലുള്ള പ്രവർത്തകർക്കായി ബിജെപി പന്ന പ്രമുഖ സമ്മേളനം നടത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

5

തിരഞ്ഞെടുപ്പിന് മുന്നോടിയായി സെപ്റ്റംബർ മുതൽ, വിവിധ പരിപാടികൾക്കും പ്രവർത്തകരെ പ്രചോദിപ്പിക്കുന്നതിനുമായി ബിജെപിയിലെ പ്രമുഖ നേതാക്കളെ വരും ദിവസങ്ങളിൽ ഉത്തർപ്രദേശിലേക്ക് അയയ്ക്കും. ഒക്ടോബർ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ലോക്സഭാ മണ്ഡലം മാസത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കും. 2017 ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാരിനെ അട്ടിമറിച്ചാണ് ബിജെപി ഉത്തർപ്രദേശിൽ അധികാരത്തിൽ വന്നത്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കാവി പാർട്ടിക്ക് പൂർണ്ണ ഭൂരിപക്ഷം ലഭിച്ചു.

6


ഇതിനിടെ യുപി അനുബന്ധ ബജറ്റിൽ സംസ്ഥാനത്തെ ഒരു കോടിയോളം വരുന്ന ബിരുദ- ബിരുദാനന്തര ബിരുദവും ടെക്നിക്കൾ ഡിപ്ലോമ കോഴ്കുളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ടാബ്ലറ്റും സ്മാർട്ട്ഫോണും വിതരണം ചെയ്യുന്ന ഒരു പദ്ധതി കഴിഞ്ഞ ദിവസം യുപി സർക്കാർ പ്രഖ്യാപിച്ചിരുന്നു. 3000 കോടിയുടേതായിരുന്നു പദ്ധതി. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ വാഗ്ധാനം വെച്ചിട്ടുള്ളത്. എന്നാൽ 2012ൽ സമാജ് വാദി പാർട്ടി പുറത്തിറക്കിറയ പ്രകടനപത്രികയിലെ അതേ വാഗ്ധാനങ്ങളാണ് ഇതെന്ന് വാദമുയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ നിയമസഭയിൽ അനുബന്ധ ബജറ്റിനെക്കുറിച്ചുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

7


ബുധനാഴ്ചയാണ് ഉത്തർപ്രദേശ് സർക്കാർ 2021-22 ൽ 7301.52 കോടി രൂപയുടെ അനുബന്ധ ബജറ്റ് യുപി നിയമസഭയിൽ അവതരിപ്പിച്ചത്. "തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ ഈ നീക്കത്തിന് പിന്നിലെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 3,000 കോടി രൂപയുടെ പദ്ധതി പ്രകാരം ഒരു കോടി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും പഠനത്തിനായി ടാബ്‌ലെറ്റുകളോ സ്മാർട്ട്‌ഫോണുകളോ നൽകുകയും ചെയ്യും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഞങ്ങൾ ഒരു 'പ്രിപ്പറേറ്ററി അലവൻസ്' നൽകും. അത്തരത്തിലുള്ള മൂന്ന് പരീക്ഷകൾക്കായിരിക്കും ഇത് ലഭിക്കുക.

8

പ്രസംഗത്തിലൂടെ സർക്കാർ ജീവനക്കാരെയും കർഷകരെയും ആകർഷിക്കാൻ ശ്രമിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥ് പ്രസംഗം ആരംഭിച്ചത്. 2021 ജൂലൈ മുതൽ പ്രാബല്യത്തിൽ വരുന്ന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കേന്ദ്രസർക്കാർ ഉത്തരവ് അനുസരിച്ച് 28 ശതമാനമായി സംസ്ഥാന സർക്കാർ വർധിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. കർഷകർക്ക് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. കൂടാതെ കൊവിഡ് പ്രതിസന്ധിക്കിടെ 15 കോടിയിലധികം കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സൗജന്യ റേഷൻ നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+