Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥിരതയുള്ള അധികാരം പഞ്ചാബില്‍ വേണം; തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി ബിജെപി സംയുക്ത സഖ്യം

ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള എന്‍ ഡി എ സംഖ്യത്തിന്റെ പ്രകടന പത്രിക പുറത്തിറക്കി. ബിജെപി-പഞ്ചാബ് ലോക് കോണ്‍ഗ്രസ്-ശിരോമണി അകാലിദള്‍ എന്നിവരുടെ സംയുക്ത സഖ്യമാണ് പത്രിക പുറത്തിറക്കിയത്. പഞ്ചാബ് വളരെ സെന്‍സിറ്റീവ് അതിര്‍ത്തി സംസ്ഥാനമാണ്, സംസ്ഥാനത്തിന് സ്വയം സ്ഥിരതയുള്ള ആളുകള്‍ അധികാരത്തില്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് പ്രകടന പത്രിക പുറത്തിറക്കി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

ചൊവ്വാഴ്ച, ബിജെപിയും അവരുടെ സഖ്യകക്ഷികളായ പഞ്ചാബ് ലോക് കോണ്‍ഗ്രസും (പിഎല്‍സി), ശിരോമണി അകാലിദളും 'സങ്കല്‍പ്' എന്ന പേരില്‍ പ്രതിബദ്ധത രേഖ പുറത്തിറക്കിയിരുന്നു. സുസ്ഥിര കൃഷിക്കും ജൈവകൃഷിക്കുമായി 5,000 കോടി രൂപയുടെ ബജറ്റ്, ശോഷിക്കുന്ന ജലവിതാനം പരിശോധിക്കാന്‍ സൗജന്യ മഴവെള്ള സംഭരണ യൂണിറ്റുകള്‍, അനുബന്ധ കാര്‍ഷിക മേഖലകളെ പ്രോത്സാഹിപ്പിക്കുക എന്നിവ ഉള്‍പ്പെടെ 11 വാഗ്ദാനങ്ങളാണ് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

punjab

ബിജെപിയുടെ പഞ്ചാബ് തിരഞ്ഞെടുപ്പ് ചുമതലയുള്ള ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, പാര്‍ട്ടി നേതാക്കളായ ഹര്‍ജിത് സിംഗ് ഗ്രെവാള്‍, സുഭാഷ് ശര്‍മ്മ, എസ്എഡി (സംയുക്ത്) തലവന്‍ സുഖ്ദേവ് സിംഗ് ദിന്‍ഡ്സ എന്നിവരാണ് രേഖ പുറത്തുവിട്ടത്. അതേസമയം, ഫെബ്രുവരി 20 ന് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുക, മാര്‍ച്ച് 10 ന് ഫലം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് ആകെ 1,304 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും (എഎപി) പ്രധാന എതിരാളികളായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, എസ്എഡി-ബിഎസ്പി സഖ്യം, ബിജെപി-പിഎല്‍സി-എസ്എഡി , എസ്എസ്എം എന്നിവയും ഈ ബഹുകോണ പോരാട്ടത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ പോരാടുന്നുണ്ട്. 2017 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് സംസ്ഥാനത്ത് കേവല ഭൂരിപക്ഷം നേടുകയും എസ്എഡി-ബിജെപി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണത്തെ പുറത്താക്കുകയും ചെയ്തിരുന്നു.

അതേസമയം, ശക്തമായ മത്സരമാണ് പഞ്ചാബില്‍ നടക്കുക. കോണ്‍ഗ്രസിന് തിരിച്ചടി ലഭിക്കുമെന്ന സര്‍വ്വേ ഫലങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത്തവണ കോണ്‍ഗ്രസിന് പരാജയം രുചിക്കുമെന്നാണ് ജന്‍ കീ ബാത്ത് സര്‍വ്വേ വ്യക്തമാക്കുന്നത്. 117 അംഗ നിയമസഭയില്‍ 60-66 സീറ്റുകള്‍ വരെ നേടി ആം ആദ്മി അധികാരം പിടിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. 41-42 ശതമാനം വരെ വോട്ട് വിഹിതമാണ് ആപ്പിന് പ്രവചിക്കുന്നത്. മാല്‍വയിലും മഹ്ജ മേഖലയിലും ആം ആദ്മി മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന് സര്‍വ്വേ പറയുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് 33-39 സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വ്വേയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+