ബിജെപിയുടെ മതഭ്രാന്ത് രാജ്യത്തെ പിന്നോട്ടടിക്കുന്നു; പ്രവാചക നിന്ദയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി
ദില്ലി: പ്രവാചക നിന്ദയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കമുള്ള വിമര്‍ശനം കടുക്കുന്നതിനിടെ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബിജെപിയുടെ മതഭ്രാന്ത് രാജ്യത്തെ ഒറ്റപ്പെടുത്തുകയാണ്. അതിനൊക്കെ പുറമേ ആഗോള തലത്തില്‍ ഇന്ത്യയുടെ നിലപാടുകളെ തന്നെയാണ് തകര്‍ത്തിരിക്കുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ആന്തരികമായി വിഭജിക്കപ്പെട്ടതോടെ ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ തന്നെ ദുര്‍ബലമായിരിക്കുന്നു. ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് നമ്മളെ ഒറ്റപ്പെടുത്തുക മാത്രമല്ല, ഇന്ത്യയുടെ നിലപാടുകള്‍ക്ക് ആഗോള രംഗത്ത് കോട്ടമുണ്ടാക്കുകയും ചെയ്‌തെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

അതേസമയം ബിജെപി വക്താവിന്റെ പരാമര്‍ശത്തില്‍ കുവൈത്തും ഖത്തറും ഇറാനും, സൗദി അറേബ്യയും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഒഐസിയും കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ഒഐസിക്കെതിരെ രംഗത്ത് വന്നിരുന്നു. സങ്കുചിത ചിന്തയോടെയുള്ള കാര്യങ്ങളാണ് ഒഐസി പറയുന്നതെന്നായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഇന്ത്യയുടെ സ്ഥാനപതി ദീപക് മിത്തലിനെ വിളിച്ച് വരുത്തി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചിരുന്നു. പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെയും, മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡലിനെയും ബിജെപി നേരത്തെ പുറത്താക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഗ്യാന്‍വാപി വിഷയത്തില്‍ ടിവി ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു നൂപുറിന്റെ വിവാദ പരാമര്‍ശം. ഇതേ ചൊല്ലി കാണ്‍പൂരില്‍ വന്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. അതേസമയം ഇന്ത്യ മാപ്പുപറയുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ ഖത്തര്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷം അടക്കം ചോദിക്കുന്നത് ബിജെപി ചെയ്ത കാര്യത്തിന് എന്തിനാണ് ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ മാപ്പുപറയുന്നതെന്നാണ്. അതേസമയം പ്രവാചക വിരുദ്ധ പരാമര്‍ശത്തിലെ തിരിച്ചടി മറികടക്കാന്‍ ഇന്ത്യ നീക്കം തുടങ്ങി. അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന ഇക്കാര്യത്തില്‍ നടത്തിയ. അഭിപ്രായ പ്രകടനം ചിലരുടെ പ്രേരണ കൊണ്ടാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പാകിസ്താനും ഇന്ന് പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യന്‍ അംബാസിഡറെ വിളിച്ച് വരുത്തിയിരുന്നു. മാലിദ്വീപില്‍ പ്രതിപക്ഷം ഇന്ത്യക്കെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നു. പാകിസ്താന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രേരണയിലാണ് ഒഐസിയുടെ ഇന്ത്യാ വിരുദ്ധ നിലപാടെന്നാണ് വിദേശകാര്യ മന്ത്രാലയം കരുതുന്നത്. അമേരിക്ക കഴിഞ്ഞ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ അടക്കുള്ള രാജ്യങ്ങള്‍. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഇവര്‍ നിരോധിച്ചാല്‍ അത് കനത്ത തിരിച്ചടിയാവും. ഈ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധികള്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ഇറങ്ങുന്നത്. വിദേശകാര്യ മന്ത്രാലയമാണ് നിര്‍ദേശിച്ചത്.












Click it and Unblock the Notifications