• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ കമല പൊളിഞ്ഞു; ഗോവയില്‍ ഒന്നും നടക്കാതെ ബിജെപി, ചിലര്‍ക്ക് ആര്‍ത്തിയെന്ന് ഗുണ്ടുറാവു

Google Oneindia Malayalam News

ദില്ലി: ഗോവയില്‍ പേടിച്ച് വിറച്ചിരുന്ന കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം. ഇവിടെ മഹാരാഷ്ട്ര മോഡല്‍ നടത്താനുള്ള ബിജെപിയുടെ നീക്കം പൊളിഞ്ഞിരിക്കുകയാണ്. എംഎല്‍എമാരെല്ലാം സേഫായി തന്നെ കോണ്‍ഗ്രസിനൊപ്പമുണ്ട്. അതേസമയം രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കുമെന്നാണ് സൂചന.

അതിജീവിതയ്‌ക്കൊപ്പമാണ്, താന്‍ മാത്രമല്ല... പൃഥ്വിരാജിന്റെ മറുപടി വൈറല്‍

ഗോവയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദിനേഷ് ഗുണ്ടുറാവു ബിജെപിയുടെ ഓപ്പറേഷന്‍ കമല ഫ്‌ളോപ്പാണെന്ന് പരിഹസിച്ചു. അതേസമയം ഭരണം ഉണ്ടായിട്ടും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം പോവാന്‍ തയ്യാറായില്ലെന്നാണ് വിവരം. രാഷ്ട്രീയ ലോകത്ത് തന്നെ ഇത് അമ്പരപ്പിക്കുന്ന തീരുമാനമായി മാറിയിരിക്കുകയാണ്.

1

കോണ്‍ഗ്രസിന്റെ മൂന്ന് രണ്ട് എംഎല്‍എമാരെയും കൊണ്ടുപോകാനായിരുന്നു ബിജെപിയുടെ പ്ലാന്‍ എന്ന് ദിനേശ് ഗുണ്ടുറാവു പറയുന്നു. എന്നാല്‍ അതൊന്നും വിജയിച്ചില്ല. മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെ താഴെയിറക്കിയതിന്റെ ആവേശത്തിലാണ് ഗോവയിലും അത്തരമൊരു നീക്കം ബിജെപി നടത്തിയത്. എന്നാല്‍ അവരുടെ ഓപ്പറേഷന്‍ കമല വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. ആരാണ് പാര്‍ട്ടിയോട് കൂറുള്ളതെന്നും, ആരാണ് വിമതരെന്നും ഞങ്ങള്‍ക്ക് നന്നായിട്ടറിയാമെന്നും ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി. നേരത്തെ ജയിച്ച് കഴിഞ്ഞാല്‍ ബിജെപിയിലേക്ക് കൂറുമാറില്ലെന്ന് സ്ഥാനാര്‍ത്ഥികളെ കൊണ്ട് കോണ്‍ഗ്രസ് ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്നു.

2

ബിജെപിയായിരുന്നു വിമത നീക്കം കോണ്‍ഗ്രസില്‍ നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ അവരതില്‍ പരാജയപ്പെട്ടു. ദിഗംബര്‍ കാമത്തും, മൈക്കല്‍ ലോബോയുമാണ് ഇതിന് പിന്നില്‍ കളിച്ചത്. കോണ്‍ഗ്രസിലെ വിമത നീക്കത്തെ ഇവരാണ് നയിച്ചത്. കോണ്‍ഗ്രസിന്റെ മറ്റ് എംഎല്‍എമാരെ ഇവര്‍ കൂറുമാറാന്‍ പ്രേരിപ്പിച്ചു. വലിയ ഗൂഢാലോചനയാണ് പാര്‍ട്ടിക്കുള്ളില്‍ നടന്നത്. വലിയ സമ്മര്‍ദങ്ങള്‍ എംഎല്‍എമാര്‍ നേരിട്ടു. എന്നാല്‍ പുതുമുഖ എംഎല്‍എമാര്‍ പാര്‍ട്ടിക്കൊപ്പം ഉറച്ച് നിന്നു. അവരെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നു. ആദ്യമായി സഭയിലെത്തിയവരാണ് ഞങ്ങളുടെ എംഎല്‍എമാര്‍. എന്നാല്‍ അവര്‍ പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയില്ലെന്ന് ഗുണ്ടുറാവു.

3

പല തരത്തിലുള്ള മാഫിയകളാണ് ഈ അട്ടിമറിക്ക് പിന്നില്‍ കളിച്ചത്. വലിയ സമ്മര്‍ദമാണ് ഞങ്ങളുടെ എംഎല്‍എമാര്‍ നേരിട്ടത്. ഖനന, കല്‍ക്കരി, വ്യവസായ ലോബികളാണ് സമ്മര്‍ദത്തിനിറങ്ങിയത്. വലിയ തുകയാണ് ഇതിനായി ഓഫര്‍ ചെയ്തത്. നിലവില്‍ ഏഴ് എംഎല്‍എമാര്‍ പാര്‍ട്ടിക്കൊപ്പമുണ്ട്. നാല് പേര്‍ ഇപ്പോള്‍ ഞങ്ങളുടെ കൂടെയില്ല. ദലൈല ലോബോ, ദിഗംബര്‍ കാമത്ത്, കേദാര്‍ നായിക്ക്, മൈക്കല്‍ ലോബോ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഇവരാണ് വിമത നീക്കത്തിന് പിന്നില്‍. ഇവര്‍ ബിജെപിക്കൊപ്പം പോയിരിക്കുകയാണെന്നും ഗുണ്ടുറാവു ആരോപിച്ചു. നേരത്തെ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

4

ബിജെപി വളരെ തരംതാണിരിക്കുകയാണ്. പണം ഉപയോഗിച്ച് മന്ത്രിമാരെ വരെ അവര്‍ വാങ്ങും. ശിവസേനയെ പിളര്‍ത്തിയത് പോലെ കോണ്‍ഗ്രസിനെയും തകര്‍ക്കാനാണ് ബിജെപി ശ്രമിച്ചത്. ഇരുപത് കോടി വരെയാണ് എംഎല്‍എമാര്‍ക്ക് ഓഫര്‍ ചെയ്തിരുന്നത്. പക്ഷേ അവര്‍ തോറ്റുപോയി. കോണ്‍ഗ്രസിന്റെ അവസാനം കാണുന്നത് വരെ ബിജെപി ശ്രമങ്ങള്‍ അവസാനിപ്പിക്കില്ല. പക്ഷേ അവസാനം വരെ കോണ്‍ഗ്രസ് പൊരുതും. ബിജെപിക്ക് ഒരു ലക്ഷ്യം മാത്രമേയുള്ളൂ. അവര്‍ക്ക് കോണ്‍ഗ്രസിനെ ഇല്ലാതാക്കാണം. അവര്‍ ഒരിക്കലും ഇത്തരമൊരു നീക്കം എഎപിയോട് നടത്തില്ല. ഒരു പ്രതിപക്ഷ പാര്‍ട്ടിയോടും അവര്‍ക്ക് ഈ സമീപനമില്ലെന്ന് ഗുണ്ടുറാവു ആരോപിച്ചു.

5

കോണ്‍ഗ്രസുമായി പോരാടി ഇല്ലാതാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. ഗോവയിലും രാജ്യത്തോ പ്രതിപക്ഷമേ ഉണ്ടാവരുതെന്നാണ് ബിജെപിയുടെ ആഗ്രഹം. പക്ഷേ അതൊരിക്കലും നടക്കില്ല. കോണ്‍ഗ്രസ് ഇപ്പോഴും ശക്തമായ പാര്‍ട്ടിയാണ്. കൂറുള്ള പ്രവര്‍ത്തകരും ഞങ്ങള്‍ക്കൊപ്പമുണ്ട്. ശക്തമായൊരു പ്രതിപക്ഷത്തെ രൂപപ്പെടുത്തിയെടുക്കാന്‍ ഇനിയും 20 വര്‍ഷമെടുക്കും. അതിനുള്ളില്‍ പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ശ്രമം. ഗോവയില്‍ 33 ആയി നിയമസഭയിലെ അംഗസംഖ്യം ഉയര്‍ത്താനായിരുന്നു ബിജെപിയുടെ പ്ലാന്‍. അങ്ങനെയായിരുന്നെങ്കില്‍ പ്രതിപക്ഷ മുക്ത സംസ്ഥാനമായി ഗോവ മാറിയേനെയെന്നും ഗുണ്ടുറാവു പറഞ്ഞു.

ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!

Recommended Video

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  bjp's operation kamala flopped in goa, congress mla's are safe, action against rebels
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X