ബിജെപിയുടെ വിജയം അമ്മയ്ക്കൊപ്പം; വസതിയിൽ അമ്മയും മകനും ഒത്തുകൂടി; ഫോട്ടോ പങ്കിട്ട് നരേന്ദ്ര മോദി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മയെ കാണാൻ എത്തി. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറിലെ വസതിയിൽ എത്തിയാണ് അമ്മയെ കണ്ടത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ 4 സംസ്ഥാനങ്ങളിൽ ബിജെപി മികച്ച നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് മോദിയുടെ കൂടിക്കാഴ്ച. എത്ര തിരക്കുകൾക്ക് ഇടയിലും മോദി തന്റെ അമ്മയ്ക്ക് ഒപ്പം ചിലവഴിക്കാൻ മടിക്കാറില്ല.
ഇത്തവണ അമ്മയ്ക്ക് മുന്നിൽ കാൽ തൊട്ട് വണങ്ങുന്നതും അനുഗ്രഹം വാങ്ങുന്നതും ട്വീറ്ററിലൂടെ പ്രധാനമന്ത്രി തന്ന് പങ്കിട്ടു. അമ്മയ്ക്ക് ഒപ്പം ആഹാരം കഴിക്കുന്ന ചിത്രവും പ്രധാന മന്ത്രി പങ്കിട്ടിട്ടുണ്ട്.

അതേസമയം, 4 സംസ്ഥാനങ്ങളിൽ ബിജെപി നേടി എടുത്ത വിജയത്തിൽ പ്രതികരിച്ച് മോദി ഇന്നലെ രംഗത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ പ്രവർത്തകരെ ഡൽഹി ആസ്ഥാനത്ത് എത്തിയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രി പ്രവർത്തകരോട് സംസാരിച്ച വാക്കുകൾ ഇങ്ങനെ ;-
ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിവസമാണ്. എല്ലാ ബിജെപിയ്ക്ക് വിജയം നേടാൻ കഴിഞ്ഞു. എല്ലാ വോട്ടർന്മാർക്കും നന്ദി. പ്രവർത്തകർ തന്ന വാക്ക് പാലിച്ചു. യുപിയിൽ ഉണ്ടായത് ചരിത്ര നേട്ടമാണ്. യുപിയിൽ കാലാവധി പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചു വരുന്നത് ആദ്യ സംഭവമാണ്. യുപിയിൽ മുഖ്യമന്ത്രിയാകാൻ യോഗിയ്ക്ക് രണ്ടാമതൊരു അവസരം യുപിയിലെ ജനങ്ങൾ നൽകി.

അമ്മമാരും സഹോദരിമാരും യുവാക്കളും ബിജെപിക്ക് പൂർണ്ണ പിന്തുണ നൽകി. തിരഞ്ഞെടുപ്പ് ഫലങ്ങൾ വലിയ സന്ദേശമാണ്. ബിജെപിയുടെ വിജയത്തിൽ താൻ സംതൃപ്തനാണ്. പാവപ്പെട്ടവർ ബിജെപിയിൽ വിശ്വാസമർപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പാവപ്പെട്ടവർക്കുവേണ്ടി താൻ ചെയ്തതുപോലെ ആരും പ്രവർത്തിക്കില്ല. നല്ല ഭരണം ഉറപ്പാക്കാൻ വളരെയധികം കഠിനാധ്വാനം ആവശ്യമാണ്. 2022 - ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ 2024 - ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വഴി കാണിക്കുന്നു. ഉത്തർപ്രദേശിൽ ജാതി രാഷ്ട്രീയം അവസാനിച്ചു. യുപിയിലെ ജനങ്ങൾ വികസനം തിരഞ്ഞെടുത്തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വിജയ പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി യുക്രൈൻ - റഷ്യ യുദ്ധത്തെ അനുസ്മരിച്ചിരുന്നു. യുദ്ധം എല്ലാ രാജ്യത്തെയും ബാധിക്കുന്നുണ്ട്. ഇന്ത്യ സമാധാനത്തിനായുളള ചർച്ചകൾക്ക് പിന്തുണ നൽകുന്നുണ്ട്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിക്കുന്നുണ്ട്.വിവിധ രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യേണ്ടി വരുന്നു. ഇന്ത്യയെ പ്രതിസന്ധി ബാധിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു.

അതേസമയം, 4 സംസ്ഥാനങ്ങളിൽ ബിജെപി നേടിയ നേട്ടത്തിൽ അഭിനന്ദന പ്രവാഹം ആയിരുന്നു. ബിജെപിയുടെ പ്രമുഖ നേതാക്കളാണ് അഭിനന്ദനം അറിയിച്ച് രംഗത്ത് എത്തിയത്. അമിത് ഷാ , ജെപി നദ്ദ, നിതിൻ ഗഡ്കരി എന്നിങ്ങനെ നിരവധി പേരാണ് രംഗത്ത് വന്നിരുന്നു. നാല് സംസ്ഥാനങ്ങളിലെ ജനങ്ങളിൽ നിന്ന് ബിജെപിക്ക് അനുഗ്രഹം ലഭിച്ചെന്ന് നദ്ദ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പ്രകടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ വികസന നയങ്ങളെ നദ്ദ പ്രശംസിക്കുകയും ചെയ്തിരുന്നു.
Recommended Video

ബിജെപിയുടെ വോട്ട് വിഹിതം 42 ശതമാനത്തിൽ നിന്ന് വർദ്ധിച്ചു. തിരഞ്ഞെടുപ്പുകൾ വെറും ഗണിതമല്ലെന്നും രസതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിൽ ഓരോ തവണയും തിരഞ്ഞെടുപ്പ് വരുമ്പോൾ സർക്കാർ മാറി. എന്നാൽ ഇത്തവണ ബി.ജെ.പി സംസ്ഥാനത്ത് രണ്ടാം തവണയും സർക്കാരുണ്ടാക്കി. യു.പിയിലും ഇത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിയ്ക്ക് ജനങ്ങൾ രണ്ടാം ഭരണത്തിന് തിരഞ്ഞെടുക്കുന്നത്. ഗോവയിലും ബിജെപി വിജയം നേടി. മണിപ്പൂരിൽ ഞങ്ങൾ വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണെന്നും നദ്ദ പറഞ്ഞിരുന്നു.












Click it and Unblock the Notifications