ലോക്സഭ തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ളക്കേസ് എടുക്കുന്നു;ബിജെപിക്കെതിരെ അഖിലേഷ്
ദില്ലി: രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ളക്കേസ് എടുത്ത് കൊണ്ടാണ് 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനായി ബി ജെ പി ഒരുങ്ങുന്നതെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. തൊഴിലില്ലായ്മ, വിലക്കയറ്റം ഉൾപ്പെടെയുള്ള ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യക്തമായ മറുപടി ഇല്ലാത്തതിനാലാണ് ബിജെപി ഇത്തരത്തിൽ കേസുകൾ എടുക്കുന്നതെന്നും അഖിലേഷ് കുറ്റപ്പെടുത്തി. അസംഗഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അഖിലേഷ്.

പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ യഥാർത്ഥ പ്രശ്‌നങ്ങൾക്ക് അവർക്ക് (ബി ജെ പി) ഉത്തരം ഇല്ലാത്തത് കൊണ്ടാണ് ഇത്തരത്തിൽ കേസ് എടുക്കുന്നത്. ജനശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യം. ഈ വിഷയങ്ങളിൽ നേതാക്കൾ ശബ്ദം ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് അത്തരക്കാരെ തിരഞ്ഞ് പിടിച്ച് കേസ് എടുത്തത് ജയിലിൽ അടക്കുന്നത്', അഖിലേഷ് പറഞ്ഞു.
'കള്ളക്കേസുകൾ ആർക്കെതിരേയും ചുമത്താം. ദില്ലിയിലേക്ക് നോക്കൂ, വിദ്യാഭ്യാസ മേഖലയിൽ അവിടെ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ അത് അംഗീകരിക്കാൻ കേന്ദ്രത്തിലെ ബി ജെ പി സർക്കാരിന് കഴിയുന്നില്ല, ആം ആദ്മി നേതാക്കൾക്കെതിരെ കേസെടുത്തു', ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ കേസെടുത്ത നടപടി ചൂണ്ടിക്കാട്ടി അഖിലേഷ് പറഞ്ഞു.
അടുത്തിടെ ഫൂൽപൂർ പവയിൽ (അസംഗഢ്) നിന്നുള്ള എസ്പി എം എൽ എ രമാകാന്ത് യാദവിനെ കലാപ കേസിൽ ജൂലൈ 25 ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത് സംബന്ധിച്ചും യാദവ് ബിജെപിക്കെതിരെ രംഗത്തെത്തി.20 വർഷത്തിലേറെ പഴക്കമുള്ള കേസിലാണ് രമാകാന്തിനെ ജയിലിൽ അടച്ചത്. രമാകാന്തിനെ പോലേയും അസം ഖാനേയും പോലെ നിരവധി പേരെ ബി ജെ പി ജയിലിൽ അടച്ചിട്ടുണ്ടെന്നും അഖിലേഷ് യാദവ് കുറ്റപ്പടെുത്തി.
ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ അസംഗഡിൽ സമാജ്വാദി പാർട്ടി കനത്ത തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എസ് പിക്ക് കൂറ്റൻ വിജയം നേടാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് അഖിലേഷ് പറഞ്ഞു. അംഗത്വ വിതരണം പൂർത്തിയാകുന്നതോടെ സർക്കാരിനെതിരെ ശക്തമായ പല തീരുമാനങ്ങളും സമാജ്വാദി പാർട്ടി കൈക്കൊള്ളുമെന്നും അഖിലേഷ് പറഞ്ഞു.
'സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications