തമിഴകത്ത് പ്രശ്‌നമുണ്ടാക്കാന്‍ ബിജെപി ശ്രമം? ശശികലയുടെ ഭര്‍ത്താവ് സംസ്ഥാന യാത്ര നടത്തും
മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് എന്റെ എല്ലാ പിന്തുണയുമുണ്ട്. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും നടരാജന്‍ പറഞ്ഞു.
ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നു അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍. അണ്ണാഡിഎംകെയെ ഭിന്നിപ്പിച്ച് കാര്യം നേടാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം തഞ്ചാവൂരില്‍ പൊതുപരിപാടിയില്‍ പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ബിജെപി ഗൂഡാലോചന നടത്തുകയാണ്. അത്തരം കാര്യങ്ങള്‍ ഇവിടെ അനുവദിക്കില്ല. എല്ലാം ഞാന്‍ ശക്തമായി നേരിടും. ഇതിനായി ഗുജറാത്തിലേക്കോ ഉത്തര്‍ പ്രദേശിലേക്കോ ഒറ്റയ്ക്ക് വരാന്‍ തയ്യാറാണ്- ആയിരങ്ങളെ സാക്ഷിയാക്കി നടരാജന്‍ പ്രഖ്യാപിച്ചു. തമിഴ് ജനതയെ ജാതിയുടേയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാനുള്ള നീക്കം വിജയിക്കില്ല. വിജയിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. തമിഴ്‌നാട് ദ്രാവിഡ സംസ്ഥാനമായി നിലനില്‍ക്കുന്നതിന് വേണ്ടി അണ്ണാ ഡിഎംകെ പ്രവര്‍ത്തിക്കുമെന്നും നടരാജന്‍ പറഞ്ഞു.
തമിഴ്‌നാട് ഭരണകക്ഷിയായ അണ്ണാഡിഎംകെയില്‍ ഇപ്പോള്‍ ശക്തമായ സ്വാധീനമുള്ള വ്യക്തിയാണ് നടരാജന്‍. പ്രത്യേകിച്ചും ജയലളിതയുടെ മരണശേഷം. ജയലളിതക്ക് ശേഷം അണ്ണാഡിഎംകെയുമായി അടുക്കാന്‍ ബിജെപി ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതെല്ലാം അവതാളത്തിലാക്കുന്നതാണ് നടരാജന്റെ പ്രഖ്യാപനം. തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ പിന്തുണയുണ്ട്. നടരാജന്റെ പ്രസ്താവന തമിഴ്‌നാടിന് തിരിച്ചടിയാവുമോ എന്നറിയാന്‍ കാത്തിരിക്കണം.
തമിഴ്‌നാട് സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ പരസ്യപ്പെടുത്തുമെന്നും അതിന് വേണ്ടി സംസ്ഥാന യാത്ര നടത്താന്‍ തയ്യാറാണെന്നും നടരാജന്‍ പറഞ്ഞു. എംജിആറിന്റെ മരണ ശേഷം ജയലളിതക്കെതിരേ ശക്തമായ നീക്കങ്ങള്‍ നടന്നിരുന്നു. അന്ന് ഞങ്ങളാണ് അവരെ രക്ഷിച്ചത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ തന്റെ ഭാര്യക്കെതിരേയും ഗൂഡനീക്കങ്ങള്‍ നടക്കുന്നു. ജയലളിത ആശുപത്രിയില്‍ കിടന്നപ്പോഴും അവരുടെ ചികല്‍സാ കാര്യങ്ങളിലും അനാവശ്യ വിവാദങ്ങളാണുണ്ടാക്കിയത്. അവരുടെ എല്ലാ ചികില്‍സകളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും നടരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് എന്റെ എല്ലാ പിന്തുണയുമുണ്ട്. അവര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് വ്യക്തിപരമായ ആഗ്രഹം. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി നേതാക്കള്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും നടരാജന്‍ പറഞ്ഞു.












Click it and Unblock the Notifications