Get Updates
Get notified of breaking news, exclusive insights, and must-see stories!

3 ഉപമുഖ്യമന്ത്രിമാര്‍ കര്‍ണാടകത്തില്‍, പരിഗണിക്കുന്നത് ഇവരെ, ബസവരാജിനെ നിര്‍ദേശിച്ചത് യെഡിയൂരപ്പ

ബെംഗളൂരു: കര്‍ണാടകത്തില്‍ ബസവരാജ് ബൊമ്മൈ ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പതിനൊന്ന് മണിയോടെയായിരിക്കും സത്യപ്രതിജ്ഞ. അതേസമയം നിര്‍ണായക തീരുമാനങ്ങളാണ് എംഎല്‍എമാരുടെ യോഗത്തില്‍ നടന്നത്. ബസവരാജിന്റെ പേര് നിര്‍ദേശിച്ചത് യെഡിയൂരപ്പയാണ്. അതിനെ കാര്‍ജോള്‍ അശോക് ഈശ്വരപ്പ പിന്തുണയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ എല്ലാ എംഎല്‍എമാരും ഒരേസ്വരത്തില്‍ ഇതിനെ പിന്തുണച്ചു. ഇതോടെയാണ് ലിംഗായത്ത് വിഭാഗത്തില്‍ നിന്നൊരാള്‍ക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വഴിതുറന്നത്.

1

രാവിലെ തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാരിനെ നയിക്കാനുള്ള സന്നദ്ധത ബസവരാജ് അറിയിക്കും. അതിന് ശേഷം രാജ്ഭവനില്‍ വെച്ച് സത്യപ്രതിജ്ഞ നടക്കും. അതേസമയം മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ സര്‍ക്കാരുണ്ടാവും. മൂന്ന് പേരുകളെയും കണ്ടെത്തി കഴിഞ്ഞു. ആര്‍ ആശോക, ഗോവിന്ദ് കാജ്രോള്‍, ശ്രീരാമലു എന്നിവരാണ് അത്. ഇതില്‍ കൃത്യമായ സോഷ്യല്‍ എഞ്ചിനീയറിംഗുമുണ്ട്. അശോക വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. കാര്‍ജോള്‍ എസ്‌സി വിഭാഗവും ശ്രീരാമലു എസ്ടി വിഭാഗവുമാണ്.

സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ 22 മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. മുഴുവന്‍ ടേമും പൂര്‍ത്തിയാക്കിയത്. ആകെ മൂന്ന് പേരാണ്. യെഡിയൂരപ്പ 1901 ദിവസങ്ങളാണ് മുഖ്യമന്ത്രി പദത്തില്‍ ഇരുന്നത്. ഇത് നാല് വ്യത്യസ്ത ഭരണകാലയളവിലാണ്. ഒമ്പത് അവസരങ്ങളില്‍ ഒരു വര്‍ഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് തികയ്ക്കാത്തവരുണ്ട്. ദേവരാജ് യുആര്‍എസ് ആണ് കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവ്. 2790 ദിവസങ്ങളാണ് അദ്ദേഹം മന്ത്രി സ്ഥാനത്ത് ഇരുന്നത്.

കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അടക്കമുള്ള ബസവരാജിനെ അഭിനന്ദിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തെങ്കിലും യെഡിയൂരപ്പയുടെ മാര്‍ഗനിര്‍ദേശത്തോടെ മുന്നോട്ട് പോകുമെന്നും ബസവരാജ് വ്യക്തമാക്കി. അതേസമയം യെഡിയൂരപ്പയുടെ വിശ്വസ്തനായ ബസവരാജ് വരുന്നതോടെ ഭരണത്തിന്റെ താക്കോല്‍ യെഡിയൂരപ്പയില്‍ തന്നെയായിരിക്കുമെന്ന് വ്യക്തമാണ്. നേരത്തെ എംഎല്‍എമാര്‍ പരാതിപ്പെട്ടിരുന്നത് യെഡിയൂരപ്പയുടെ മകന്‍ സൂപ്പര്‍ മുഖ്യമന്ത്രിയാവുന്നു എന്നായിരുന്നു. സമാനമായ സാഹചര്യം ബസവരാജിന്റെ ഭരണത്തിലും ഉണ്ടായേക്കും.

Recommended Video

cmsvideo
    യെഡിയുടെ പകരക്കാരനായി ബസവരാജ് ബൊമ്മൈ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+