Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ എന്‍ഡിഎ പിളര്‍ന്നു; ബിജെപി ഇനി ഒറ്റയ്ക്ക്, എഐഎഡിഎംകെയുമായി സഖ്യമില്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. അണ്ണാഡിഎംകെയുമായുള്ള സഖ്യം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഫെബ്രുവരി 19ന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യമുണ്ടാകില്ല. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കടുത്ത തീരുമാനത്തിന് ബിജെപിയെ നിര്‍ബന്ധിതരാക്കിയത്. ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.

തമിഴ്‌നാട്ടിലെ എന്‍ഡിഎ സഖ്യത്തില്‍ വലിയ പാര്‍ട്ടി എഐഎഡിഎംകെയാണ്. ബിജെപി തനിച്ച് മല്‍സരിക്കുമ്പോള്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലപ്പെടാനാണ് സാധ്യത. ഇതാകട്ടെ, അടുത്ത പൊതുതിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്...

1

നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. എല്ലാ പാര്‍ട്ടികളും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്. എന്‍ഡിഎ കക്ഷികളായ ബിജെപിയും എഐഎഡിഎംകെയും സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും എഐഎഡിഎംകെ നേതൃത്വം അംഗീകരിച്ചില്ല.

2

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പിരിഞ്ഞെങ്കിലും എന്‍ഡിഎയില്‍ എഐഎഎഡിഎംകെയുണ്ടാകുമെന്ന് അണ്ണാമലൈ പറഞ്ഞു. ദേശീയതലത്തില്‍ എന്‍ഡിഎയുടെ ഭാഗമായി അണ്ണാഡിഎംകെയുണ്ടാകും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികളും ഒരുമിച്ച് നേരിടുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. പാര്‍ട്ടി തീരുമാനം മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

3

കൂടുതല്‍ സീറ്റുകള്‍ ഇത്തവണ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 10 ശമതാനം സീറ്റുകള്‍ മാത്രമേ വിട്ടുനല്‍കൂ എന്ന് അണ്ണാഡിഎംകെ അറിയിച്ചു. മാത്രമല്ല, അണ്ണാ ഡിഎകെ ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി രണ്ട് സ്ഥാനാര്‍ഥി പട്ടിക അവര്‍ പുറത്തിറക്കിയതോടെയാണ് ബിജെപി സഖ്യം മതിയാക്കാന്‍ തീരുമാനിച്ചത്.

4

തമിഴ്‌നാട്ടില്‍ പ്രതിപക്ഷത്താണ് എഐഎഡിഎംകെ. ഇവര്‍ക്കൊപ്പം ബിജെപിക്ക് പുറമെ പിഎംകെയുമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിലാണ് പിഎംകെ ഉടക്കിയത്. സീറ്റ് പങ്കുവയ്ക്കല്‍ തന്നെയായിരുന്നു അന്നും പ്രതിസന്ധിക്ക് കാരണം. നഗര തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയും അണ്ണാഡിഎംകെയെ കൈവിടുകയാണ്.

5

നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ മല്‍സരിക്കണമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ വികാരം. അണ്ണാ ഡിഎംകെ അതിന് സമ്മതിക്കുകയുമില്ല. ഈ സാഹചര്യത്തിലാണ് സഖ്യം വിടാന്‍ തീരുമാനിച്ചതെന്നും ദേശീയ നേതൃത്വങ്ങളോട് കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും കെ അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു.

പിങ്ക് മോണോക്കിനിയില്‍ തിളങ്ങി മാളവിക മോഹനന്‍; നടിയുടെ മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍

6

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് തമിഴ്‌നാട്ടില്‍ പാര്‍ട്ടിക്ക് വളരാനുള്ള അവസരമായിട്ടാണ് ബിജെപി കാണുന്നത്. പരമാവധി വോട്ടുകള്‍ പിടിക്കാനും പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനും ഇതുവഴി സാധിക്കുമെന്ന് ബിജെപി നേതൃത്വം കരുതുന്നു. ബിജെപിയുടെ എല്ലാ സ്ഥാനാര്‍ഥികളും താമര ചിഹ്നത്തില്‍ തന്നെ മല്‍സരിക്കും. താമര ചിഹ്നം തമിഴ്‌നാട്ടില്‍ നിറഞ്ഞുനില്‍ക്കുന്ന തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും ബിജെപി നേതൃത്വം പറയുന്നു.

7

ഇതൊരു പ്രതിസന്ധി നിറഞ്ഞ തീരുമാനമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മല്‍സരിക്കാനും ശക്തി തെളിയിക്കാനുമുള്ള അവസരമായിട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും അണ്ണാമലൈ പറഞ്ഞു. അതേസമയം, ബിജെപിക്ക് കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ അത് നേട്ടമാകും. പൊതുതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനും സാധിക്കും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ വിലപേശി കൂടുതല്‍ സീറ്റ് നേടാനുള്ള അവസരം ഇല്ലാതാകുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+