ജനങ്ങളുടെ ചൂട് ബിജെപി ശരിക്കുമറിയും, യുപിയിലും പുറത്താവും, യോഗിയെ നേരിട്ട് എസ്പി-ആര്‍എല്‍ഡി സഖ്യം
ദില്ലി: യോഗി ആദിത്യനാഥിന് ശക്തമായ മറുപടിയുമായി അഖിലേഷ് യാദവും ജയന്ത് ചൗധരിയും. യോഗി പറയുന്നത് കേന്ദ്ര ബജറ്റ് രാജ്യത്തിനുള്ള അമൃതാണെന്ന്, അങ്ങനെയാണെങ്കില്‍ ബിജെപി സര്‍ക്കാര്‍ തന്നെ അവതരിപ്പിച്ച മുന്‍ ബജറ്റുകള്‍ വിഷമേറിയ കാളകൂടമാണോയെന്നും അഖിലേഷ് യാദവ് ചോദിച്ചു. വോട്ടര്‍മാര്‍ പറഞ്ഞ് പറ്റിക്കാന്‍ എന്ത് മോശം തന്ത്രവും പ്രയോഗിക്കാന്‍ ബിജെപി തയ്യാറാണ്. അതാണ് ബജറ്റ് അമൃതാണെന്ന് പറയുന്നത്. മുമ്പുള്ള ബജറ്റുകള്‍ അപ്പോള്‍ മോശമാണെന്നാണോ യോഗി പറഞ്ഞുവരുന്നതെന്നും അഖിലേഷ് യോദിച്ചു. യോഗിക്കും ബിജെപിക്കുമെതിരെയുള്ള പോരാട്ടം ജയന്തും അഖിലേഷും കടുപ്പിച്ചിരിക്കുകയാണ്.

നേരത്തെ തിരഞ്ഞെടുപ്പിന് ശേഷം ജയന്ത് ചൗധരിയും അഖിലേഷും തമ്മിലുള്ള സൗഹൃദം കാണാന്‍ പോലുമുണ്ടാവില്ലെന്ന് യോഗി പറഞ്ഞിരുന്നു. ഇതിനും ഇരു നേതാക്കളും ചേര്‍ന്ന് മറുപടി നല്‍കി. ജയന്തും അഖിലേഷും ഇപ്പോള്‍ കാണിക്കുന്ന ചോര തിളപ്പിന് അധികം ആയുസ്സില്ല. തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞാല്‍ അവര്‍ എല്ലാം മറക്കുമെന്നും യോഗി പറഞ്ഞിരുന്നു. യോഗിക്ക് ബുദ്ധിമുട്ടുള്ള ചോദ്യങ്ങളെ നേരിടാന്‍ വളരെ മോശം ഭാഷയാണ് അദ്ദേഹം പ്രയോഗിക്കുക. അത്തരം ഭാഷാ പ്രയോഗങ്ങള്‍ ഒരു സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കില്ലെന്ന് അദ്ദേഹം ഓര്‍ക്കണം. രാജ്യത്തെ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ പ്രത്യേകിച്ച് യുവാക്കളുടെ ചോരത്തിളപ്പ് എങ്ങനെയാണ് യോഗി നേരിടുകയെന്ന് ആദ്യം അദ്ദേഹം പറയട്ടെയെന്ന് ജയന്ത് ചൗധരി പറഞ്ഞു.
ബിജെപിക്ക് യുപിയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന കാര്യം ഉറപ്പാണ്. ബാക്കി തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും തിരിച്ചടിയുണ്ടാവും. ജനങ്ങളുടെ ചോരത്തിളപ്പ് ബിജെപി അറിയാന്‍ സാധിക്കും. ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ളത്. ബിജെപിയെ യുപിയിലെ ജനങ്ങളെ തൂത്തെറിയുമെന്നും ജയന്ത് ചൗധരി പറഞ്ഞു. ഭീം റാവു അംബേദ്ക്കറുടെയും ചൗധരി ചരണ്‍ സിംഗിന്റെയും നാടാണ് യുപി. എസ്പിയും ആര്‍എല്‍ഡിയും സഖ്യമുണ്ടാക്കിയത് സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിലുള്ളരുടെ ഉന്നമനത്തിനാണ്. സാമൂഹ്യ നീതി ഉറപ്പാക്കുകയാണ് ലക്ഷ്യം. യുവാക്കളും കര്‍ഷകരും ചേര്‍ന്ന് ബിജെപി യുപിയില്‍ നിന്ന് പുറത്താക്കുമെന്നും ജയന്ത് ചൗധരി പറഞ്ഞു.
അതേസമയം താന്‍ ഒരു മതത്തിനും എതിരല്ല ബിജെപിയെന്ന് നേരത്തെ യോഗി പറഞ്ഞിരുന്നു. പക്ഷേ ദേശവിരുദ്ധ ശക്തികള്‍ക്ക് എതിരാണ് ബിജെപിയെന്നും യോഗി വ്യക്തമാക്കി. പ്രതിപക്ഷം കളിക്കുന്നത് പ്രീണന രാഷ്ട്രീയമാണ്. തന്റെ സര്‍ക്കാര്‍ ആരെയും വേര്‍തിരിച്ച് കാണാറില്ല. മതേതരത്വം എന്ന് പറയുന്നത് ഹിന്ദൂയിസത്തെ എതിര്‍ക്കലല്ല. മതേതരത്വം എന്നാല്‍ പ്രീണനമല്ല. 80-20 എന്നത് മതത്തിന്റെ പേരിലുള്ള കാര്യമല്ല. താനൊരിക്കലും ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടിനെ കുറിച്ചല്ല പറഞ്ഞത്. 80 ശതമാനം എന്നത് സംസ്ഥാനത്ത് വികസനവും സുരക്ഷയും വേണ്ടവരാണ്. 20 ശതമാനം സംസ്ഥാനത്ത് കലാപങ്ങളും, ഗുണ്ടാ ഭരണവും, അഴിമതിയും വേണ്ടവരാണെന്നും യോഗി പറഞ്ഞു.












Click it and Unblock the Notifications