പഞ്ചാബില്‍ പോരാട്ടം ത്രില്ലറില്‍, കോണ്‍ഗ്രസിന് എളുപ്പമല്ല, അന്തിമ ഫലം ഇങ്ങനെയാവുമെന്ന് എബിപി സര്‍വേ
ദില്ലി: ഉത്തര്‍പ്രദേശില്‍ ബിജെപി തന്നെ ഇത്തവണ ജയിക്കുമെന്ന് എബിപി സീവോട്ടര്‍ സര്‍വേ. കഴിഞ്ഞ മാസങ്ങളിലായുള്ള പ്രവചനങ്ങളില്‍ മാറ്റമൊന്നും ഉണ്ടായില്ലെന്ന് സര്‍വേ പറയുന്നു. 223 മുതല്‍ 235 സീറ്റുകളെ വരെ യുപിയില്‍ ബിജെപിക്ക് ലഭിക്കും. എന്നാല്‍ പോരാട്ടം കടുത്ത് കൊണ്ടിരിക്കുകയാണ്.
സമാജ് വാദി പാര്‍ട്ടി ബിജെപിയുമായി അകലം കുറച്ച് കൊണ്ടിരിക്കുകയാണ്. 145 മുതല്‍ 157 സീറ്റുകള്‍ വരെ അവര്‍ നേടുമെന്നാണ് പ്രവചനം. അതേസമയം മായാവതിയുടെ ബിഎസ്പി വന്‍ തിരിച്ചടി തന്നെ നേരിടും. എട്ട് മുതല്‍ പതിനാറ് സീറ്റുകള്‍ വരെ അവര്‍ നേടും. നിലവില്‍ തിരഞ്ഞെടുപ്പ് ഗോദയിലേ മായാവതിയുടെ സാന്നിധ്യമില്ല. കോണ്‍ഗ്രസ് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെയും നേടാം.

പഞ്ചാബില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് എബിപി സര്‍വേ പറയുന്നു. ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്നാണ് പ്രവചനം. എന്നാല്‍ ഭൂരിപക്ഷം കിട്ടില്ലെന്നും സര്‍വേ പറയുന്നു. 52 മുതല്‍ 58 സീറ്റ് വരെയാണ് എഎപി ലഭിക്കാനിടയുള്ളത്. അതേസമയം നിലവില്‍ പഞ്ചാബ് ഭരിക്കുന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തേക്ക് വീഴും. 37 മുതല്‍ 43 സീറ്റ് വരെ പഞ്ചാബില്‍ കോണ്‍ഗ്രസ് നേടും. എന്നാല്‍ ഇത് തിരിച്ചടിയാണ്. മുഖ്യമന്ത്രിയെ അടക്കം മാറ്റിയതാണ് കോണ്‍ഗ്രസ്. ചരണ്‍ജിത്ത് സിംഗ് ചന്നിയിലൂടെ കോണ്‍ഗ്രസ് ദളിത് വോട്ടുകള്‍ അടക്കം ലക്ഷ്യമിടുന്നുണ്ട്. അതൊന്നും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നാണ് സര്‍വേ പറയുന്നത്.

അതേസമയം ശിരോമണി അകാലിദള്‍ പഞ്ചാബില്‍ കിംഗ് മേക്കറാവുമെന്ന് സര്‍വേ പ്രവചിക്കുന്നു. 17 മുതല്‍ 23 സീറ്റ് വരെ അകാലിദള്‍ നേടും. അങ്ങനെ സംഭവിച്ചാല്‍ അകാലികള്‍ ഇല്ലാതെ ഒരു പാര്‍ട്ടിക്കും ഭരിക്കാനാവാത്ത അവസ്ഥ വരും. കോണ്‍ഗ്രസിനും എഎപിക്കും ഇവരുടെ പിന്തുണ ആവശ്യമായി വരും. ബിജെപിക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ നേടുമെന്നും സര്‍വേ പറയുന്നു. വോട്ട് ശതമാനത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എഎപി തന്നെ അതില്‍ മുന്നിലെത്തും. 39.7 ശതമാനം വോട്ട് എഎപി നേടും. കോണ്‍ഗ്രസ് 35.9 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തും. അകാലിദളിന് 17.7 ശതമാനം വോട്ടും ലഭിക്കും. ബിജെപിയുടെ വോട്ട് ശതമാനം 2.5 ശതമാനത്തിലൊതുങ്ങും.

പഞ്ചാബില്‍ ഏറ്റവും ജനപ്രീതിയുള്ളത് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിക്കാണ്. 29 ശതമാനം പേര്‍ അദ്ദേഹെ പിന്തുണയ്ക്കുന്നു. ദളിത് മേഖലയില്‍ നിന്നാണ് കൂടുതല്‍ പിന്തുണ വന്നിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന് ആകെ ആറ് ശതമാനം പേരുടെ പിന്തുണയാണ് നേടാനായത്. അരവിന്ദ്് കെജ്രിവാളാണ് മൂന്നാം സ്ഥാനത്ത്. 17 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. സുഖ്ബീര്‍ സിംഗ് ബാദലിനെ 15 ശതമാനം പേരും പിന്തുണച്ചു. എഎപിയുടെ ഭഗവന്ത് മന്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയതും അദ്ഭുതമാണ്. 23 ശതമാനം അപ്രൂവല്‍ റേറ്റിംഗാണ് ഭഗവന്തിനുള്ളത്. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എഎപിക്ക് കൂടുതല്‍ ഗുണം ചെയ്യും.

അതേസമയം മണിപ്പൂരിലും ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നത്. വളരെ അടുത്താണ് കോണ്‍ഗ്രസും ബിജെപിയുമുള്ളതെന്ന് സര്‍വേ പറയുന്നു. ഇത്തവണ തൂക്കുസഭ മണിപ്പൂരില്‍ കാണേണ്ടി വരുമെന്നാണ് പ്രവചനം. ബിജെപിക്ക് 23 മുതല്‍ 27 സീറ്റ് വരെ നേടാന്‍ സാധിക്കും. കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. 22 മുതല്‍ 26 സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസ് നിലയോ എത്രയോ മെച്ചപ്പെടുത്തിയെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കഴിഞ്ഞ സര്‍വേകളില്‍ ബിജെപിക്കുണ്ടായിരുന്ന നേരിയ മുന്‍തൂക്കം ഇല്ലാതായിരിക്കുകയാണ്. എന്‍പിഎഫിന് രണ്ട് മുതല്‍ ആറ് സീറ്റ് വരെ ലഭിക്കും. ഇവരായിരിക്കും കിംഗ് മേക്കറാവുക. ബിജെപിക്ക് 35.5 ശതമാനം വോട്ട് ലഭിക്കും. 2017നെ അപേക്ഷിച്ച് ഇത് 0.8 ശതമാനത്തിന്റെ കുറവാണ് കോണ്‍ഗ്രസിന് 32.6 ശതമാനം വോട്ട് ലഭിക്കും. വോട്ട് കോണ്‍ഗ്രസിനും കുറയുന്നുണ്ട്. 2017ല്‍ 35.1 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു.

ഗോവയില്‍ ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കം. 19 മുതല്‍ 23 സീറ്റ് വരെ ബിജെപി നേടും. കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. നാല് മുതല്‍ എട്ട് വരെ സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിക്കുക. ആംആദ്മി പാര്‍ട്ടി ഇത്തവണ കോണ്‍ഗ്രസിനെ മറികടക്കും. അഞ്ച് മുതല്‍ ഒന്‍പത് സീറ്റ് വരെ എഎപി നേടും. കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയാവും. പ്രാദേശിക പാര്‍ട്ടിയായ എംജിപി രണ്ട് മുതല്‍ ആറ് വരെ സീറ്റ് നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. വോട്ട് ശതമാനത്തിലും ബിജെപിക്ക് മുന്നിലെത്തും. 32 ശതമാനം വോട്ടാണ് ലഭിക്കുക. എഎപിക്ക് 22.5 ശതമാനം വോട്ട് ലഭിക്കും. മൂന്നാം സ്ഥാനത്ത് 19.8 ശതമാനം വോട്ടോടെ കോണ്‍ഗ്രസ് എത്തുമെന്നും എബിബി സര്‍വേ പറയുന്നു.

ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്താണ് ഏറ്റവും ജനപ്രിയ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് സര്‍വേ പറയുന്നു. 37 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ചത്. അതേസമയം പുഷ്‌കര്‍ സിംഗ് ധമിയെ പിന്തുണച്ചത് 29 ശതമാനം ആളുകള്‍ മാത്രമാണ്. 2021 അവസാനം മുതല്‍ വന്‍ കുതിപ്പാണ് റാവത്ത് ജനപ്രീതിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി ജനപ്രീതിയില്‍ പ്രതിപക്ഷ നേതാവിന്റെ ഇത്രയും താഴേക്ക് പോകുന്നത് അപൂര്‍വമാണ്. ഉത്തരാഖണ്ഡില്‍ എല്ലായിടത്തേക്കാം കടുത്ത പോരാട്ടമാണ് നടക്കുന്നത്. 31 മുതല്‍ 37 സീറ്റ് വരെ ബിജെപി നേടാം. കോണ്‍ഗ്രസിന് 31 മുതല്‍ 36 സീറ്റ് വരെ ലഭിക്കാം. 35 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. എഎപിക്ക് രണ്ട് മുതല്‍ നാല് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു.

എഎപിയുടെ സീറ്റുകളില്‍ അധികവും മാള്‍വ മേഖലയില്‍ നിന്നാവുമെന്ന് എബിബി സര്‍വേ പറയുന്നു. മാള്‍വയിലെ 69 സീറ്റുകളില്‍ 41 എണ്ണവും എഎപി കൊണ്ടുപോകുമെന്നാണ് പ്രവചനം. ദളിത് ജനസംഖ്യ കൂടുതലുള്ള ദോബ, മജ മേഖലയില്‍ കോണ്‍ഗ്രസിനാവും മുന്‍തൂക്കം. 48 സീറ്റുകളാണ് ഇവിടെയുള്ളത്. കോണ്‍ഗ്രസ് ഇവിടെ 25 സീറ്റുകള്‍ നേടും. അകാലിദളിന്റെ വോട്ട് ശതമാനം ഇത്തവണയും കുറയും. രണ്ട് ശതമാനമാണ് കുറയുക. ബാദല്‍ കുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ ഇരുപത് സീറ്റുകള്‍ വരെയാണ് പാര്‍ട്ടിക്ക് ലഭിച്ചേക്കാന്‍ സാധ്യതയുള്ളത്. ബിജെപിയും അമരീന്ദര്‍ സിംഗും ചേര്‍ന്നുള്ള സഖ്യം വലിയ സ്വാധീനമുണ്ടാക്കില്ല. അതേസമയം 30 സീറ്റുകളിലെ മത്സര ഫലത്തെ ഇവര്‍ക്ക് സ്വാധീനിക്കാനാവും.












Click it and Unblock the Notifications