കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 സംസ്ഥാനങ്ങളും ബിജെപി തൂത്തുവാരും; ഭരണം ഉറപ്പ് നിര്‍വ്വാഹക സമിതി യോഗം പിരിഞ്ഞു

5 സംസ്ഥാനങ്ങളും ബിജെപി തൂത്തുവാരും; ഭരണം ഉറപ്പ് നിര്‍വ്വാഹക സമിതി യോഗം പിരിഞ്ഞു

Google Oneindia Malayalam News

നൃൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി ജെ പി നടത്തിയ ദേശീയ നിർവ്വാഹക സമിതി യോഗം അവസാനിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും ബിജെപിക്ക് ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സംഘടനാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യുന്നതു. ഡൽഹിയിലാണ് യോഗം നടന്നത്. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്നെയായിരുന്നു ഇന്നത്തെ ദേശീയ നിര്‍വ്വാഹക സമിതിയിലെ പ്രധാന ചര്‍ച്ച. തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ബിജെപി മുഖ്യമന്ത്രിമാര്‍ യോഗത്തിൽ അറിയിച്ചു.

modi

യുപിയിൽ വലിയ മുന്നേറ്റത്തോടെ ഭരണത്തുടര്‍ച്ച എന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. പഞ്ചാബിൽ എല്ലാ സീറ്റിലും ബിജെപി മത്സരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ഒരുക്കങ്ങൾ ഊര്‍ജ്ജിതമാക്കാനുള്ള തീരുമാനങ്ങൾ യോഗം വിശകലനം ചെയ്തു. ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിച്ചുള്ള പരിചയമാണ് തന്‍റെ അറിവെന്നും സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനമെന്നും മോദി പറഞ്ഞു. ജനങ്ങൾക്ക് വിശ്വാസമുളളവരായി ബിജെപി പ്രവര്‍ത്തകര്‍ മാറണമെന്നും ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിൽ മോദി വ്യക്തമാക്കി.

മങ്കടയിൽ വസ്തു തർക്കം; ഭാര്യയെ വെട്ടി ഭർത്താവ്; മകൻ ഗുരുതരാവസ്ഥയിൽമങ്കടയിൽ വസ്തു തർക്കം; ഭാര്യയെ വെട്ടി ഭർത്താവ്; മകൻ ഗുരുതരാവസ്ഥയിൽ

പ്രതിപക്ഷ തിരിച്ചടികൾ മറികടക്കാനുള്ള പുത്തൻ രാഷ്ട്രീയ നീക്കങ്ങൾക്ക് യോഗം രൂപം നൽകി. അതേസമയം, കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം 100 കോടി പിന്നിട്ടതിൽ പ്രധാനമന്ത്രിയെ യോഗം അഭിനന്ദിച്ചു. കേരളം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലെ തിരിച്ചടി സംബന്ധിച്ച വിലയിരുത്തലും യോഗത്തിലുണ്ടായി. മതതീവ്രവാദികളോടുള്ള നയമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ ആരോപിച്ചു. രേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കൊവിഡിനെ പരാജയപ്പെടുത്തുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. 80 കോടി ആളുകൾക്ക് കൊവിഡ് കാലത്ത് സൗജന്യ റേഷൻ നൽകി. രാജ്യം സാമ്പത്തിക പുരോഗതിയിലാണന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുൾപ്പെടെ ബി ജെ പിയിലെ 124 ദേശീയ നിർവ്വാഹകസമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സംഘടനാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യുതു.

യോഗത്തിന്റെ വേദിയിൽ മോദി സർക്കാരിന്റെ 'ആത്മനിർഭർ ഭാരത്' പരിപാടികളെക്കുറിച്ചും പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷ്യ വിതരണം നൽകൽ, കോവിഡ് -19 വാക്സിനേഷൻ പ്രക്രിയ തുടങ്ങി രാജ്യത്തിന്റെ പാവപ്പെട്ടവരെക്കുറിച്ചും പാർട്ടി ചർച്ച നടത്തി.

English summary
BJP will sweep 5 states; The meeting of the Governing Body Executive Committee was adjourned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X