കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ സിപിഎമ്മിന് ശവപ്പെട്ടി ഒരുക്കി ബിജെപി; 96 ശതമാനം സീറ്റിലും എതിരില്ല!! ദയനീയ കാഴ്ച

Google Oneindia Malayalam News

അഗര്‍ത്തല: രണ്ടുദശാബ്ദത്തിലധികം ഭരണം നടത്തിയ സിപിഎം ത്രിപുരയില്‍ നിന്ന് പൂര്‍ണമായും എടുത്തെറിയപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ സിപിഎമ്മിന് വീണ്ടും കനത്ത തിരിച്ചടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വോട്ടെടുപ്പിന് മുമ്പ് തന്നെ 96 ശതമാനം സീറ്റിലും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സംസ്ഥാനത്തിന്റെ ഭരണം പൂര്‍ണായും ബിജെപിയുടെ കൈപ്പിടിയിലൊതുങ്ങി.

നിയമസഭയും പഞ്ചായത്തുകളും ബിജെപി ഭരണത്തിന് വഴി മാറിയിരിക്കുകയാണ് ത്രിപുരയില്‍. എന്നാല്‍ ഇത് ബിജെപിയുടെ ജനാധിപത്യ വിജയമായി കണക്കാക്കാന്‍ സാധിക്കില്ല. കാരണം സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭയംമൂലം പത്രിക സമര്‍പ്പിക്കാതിരിക്കുകയാണ്. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് ത്രിപുരയില്‍ നിന്ന് വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

ആരും പത്രിക സമര്‍പ്പിച്ചില്ല

ആരും പത്രിക സമര്‍പ്പിച്ചില്ല

ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പഞ്ചായത്ത് തുടങ്ങിയ തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സപ്തംബര്‍ 30നാണ് വോട്ടെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി വെള്ളിയാഴ്ചയായിരുന്നു. പ്രധാന പ്രതിപക്ഷമായ സിപിഎം മിക്ക സ്ഥലത്തും പത്രിക സമര്‍പ്പിച്ചില്ല.

ബിജെപിക്ക് സ്വന്തം

ബിജെപിക്ക് സ്വന്തം

ഇതോടെ 96 ശതമാനം പഞ്ചായത്ത് സീറ്റുകളും ബിജെപിക്ക് സ്വന്തമായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 3207 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍, 161 പഞ്ചായത്ത് സമിതി സീറ്റുകള്‍, 18 ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ എന്നിവയിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതില്‍ ഏതാനും ചില സീറ്റുകള്‍ ഒഴിച്ച് മുഴുവന്‍ സീറ്റുകളിലും ബിജെപി ജയിച്ചു.

ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

ത്രിപുരയില്‍ ബിജെപി ഈ വര്‍ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരത്തിലെത്തിയത്. തൊട്ടുപിന്നാലെ ഇടതുപാര്‍ട്ടികള്‍ തദ്ദേശസ്ഥാപനങ്ങളിലെ പദവികള്‍ രാജിവയ്ക്കുകയായിരുന്നു. ഇതാണ് ഇത്രയും പഞ്ചായത്തു സീറ്റുകളില്‍ ഒഴിവ് വരാനും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും കാരണം.

ഇനി ബാക്കിയുള്ളത്

ഇനി ബാക്കിയുള്ളത്

3075 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍, 154 പഞ്ചായത്ത് സമിതി സീറ്റുകള്‍, 18 ജില്ലാ പഞ്ചായത്തുകള്‍ എന്നിവയിലെല്ലാം ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇനി 132 ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതികള്‍ മാത്രമാണ് ബാക്കി. അവിടെ സപ്തംബര്‍ 30ന് വോട്ടെടുപ്പ് നടക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പത്രിക സമര്‍പ്പിക്കാതിരിക്കാന്‍ കാരണം

പത്രിക സമര്‍പ്പിക്കാതിരിക്കാന്‍ കാരണം

മുഴുവന്‍ പാര്‍ട്ടികളും തിരഞ്ഞെടുപ്പിന് സജ്ജമായിരുന്നില്ലെന്നതാണ് സത്യം. ബിജെപി സ്ഥാനാര്‍ഥികളുടെ ഭീഷണി കാരണം സിപിഎം സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതുമില്ല. തിരഞ്ഞെടുപ്പിന് പറ്റിയ സാഹചര്യമല്ല ത്രിപുരയിലുള്ളതെന്ന് ബിജെപി ഒഴികെയുള്ള എല്ലാ കക്ഷികളും പറയുന്നു. ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ഇന്റിജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയും തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

നീട്ടിവയ്ക്കണം

നീട്ടിവയ്ക്കണം

ഒരു പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ധൈര്യപ്പെടുന്നില്ലെന്നതാണ് ത്രിപുരയിലെ സ്ഥിതി. ജനാധിപത്യത്തിന്റെ മരണമാണ് ത്രിപുരയില്‍ സംഭവിക്കുന്നതെന്ന് സിപിഎം പറയുന്നു. സിപിഎം, കോണ്‍ഗ്രസ്, ഐപിഎഫ്ടി എന്നിവരെല്ലാം തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല.

അന്ന് സംഭവിച്ചത്

അന്ന് സംഭവിച്ചത്

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വിവിധ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. 35 ബ്ലോക്കുകളില്‍ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇവരെ ബിജെപി നേതാക്കള്‍ ബലം പ്രയോഗിച്ച് തടയുകയായിരുന്നുവെന്ന് വിവിധ പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നാല്‍ ബിജെപി ഇക്കാര്യം നിഷേധിക്കുന്നു.

വ്യാപക സംഘര്‍ഷം

വ്യാപക സംഘര്‍ഷം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. വിവിധ പാര്‍ട്ടികളിലെ 25 പേര്‍, 10 പോലീസുകാര്‍ എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. 12 സ്ഥലത്ത് വന്‍ സംഘര്‍ഷമാണ് നടന്നത്. ഇവിടെ മുതിര്‍ന്ന രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്കും പരിക്കേറ്റു.

ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

സിപിഎമ്മിന്റെ ആരോപണം നിഷേധിച്ച് ബിജെപി രംഗത്തെത്തി. സ്ഥാനാര്‍ഥികളെ കിട്ടാത്ത സാഹചര്യത്തിലാണ് സിപിഎമ്മും കോണ്‍ഗ്രസും മല്‍സര രംഗത്തില്ലാത്തതെന്ന് ബിജെപി വക്താവ് മൃണാള്‍ കാന്തി ദേബ് പറയുന്നു. ബിജെപിയെ അവര്‍ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം പറയുന്നു

സിപിഎം പറയുന്നു

സുതാര്യമായ തിരഞ്ഞെടുപ്പിന് പറ്റിയ സാഹചര്യമല്ല ത്രിപുരയിലുള്ളതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഗൗതം ദാസ് പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി കാമേശ്വര റാവുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 28 ബ്ലോക്കുകളില്‍ മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ ബിജെപി പ്രവര്‍ത്തകര്‍ പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

 പത്രികകള്‍ കീറിക്കളഞ്ഞു

പത്രികകള്‍ കീറിക്കളഞ്ഞു

ബിജെപിക്കാരല്ലാത്ത എല്ലാ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അവരുടെ പത്രികകള്‍ കീറിക്കളയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാണ് ഗൗതം ദാസിന്റെ നേതൃത്വത്തിലുള്ള സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കരും തിരഞ്ഞെടുപ്പ് കമ്മീഷനും തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെന്നും ഇടതുനേതാക്കള്‍ വ്യക്തമാക്കി.

ഞെട്ടിക്കുന്ന വാര്‍ത്ത; പ്രീമിയം പെട്രോള്‍വില 100 കടന്നു!! ദില്ലിയില്‍ പമ്പുകള്‍ അടച്ചു, യോഗം ഉടന്‍ഞെട്ടിക്കുന്ന വാര്‍ത്ത; പ്രീമിയം പെട്രോള്‍വില 100 കടന്നു!! ദില്ലിയില്‍ പമ്പുകള്‍ അടച്ചു, യോഗം ഉടന്‍

English summary
BJP wins 96% of Tripura Gram Panchayat seats unopposed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X