Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫലത്തിന് മുമ്പേ ജയം പ്രഖ്യാപിച്ചത് 79 സീറ്റില്‍, കിട്ടിയത് 49; മധ്യപ്രദേശില്‍ ബിജെപി ജയിച്ചത് ഇങ്ങനെ

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ ജയം പ്രഖ്യാപിക്കുക. ഇങ്ങനെ ആര്‍ക്കെങ്കിലും സാധിക്കുമോ? അതും ഇത്ര സീറ്റില്‍ വിജയിക്കുമെന്ന് ഉറപ്പിച്ച് പറയുക. മധ്യപ്രദേശില്‍ ബിജെപിയുടെ ഈ പ്രചാരണമാണ് വലിയ രീതിയില്‍ തെരഞ്ഞെടുപ്പ് അവര്‍ക്ക് അനുകൂലമാക്കിയത്. 79 സീറ്റില്‍ ആദ്യമേ ജയം ഉറപ്പെന്നായിരുന്നു ബിജെപി പറഞ്ഞത്. അതില്‍ വിജയിച്ചത് 49 സീറ്റുകളാണ്.

കോണ്‍ഗ്രസ് അടക്കമുള്ള എതിരാളികള്‍ ആകെ അന്തം വിട്ട് നില്‍ക്കുകയാണ് ഈ മാസ്റ്റര്‍ സ്‌ട്രോക്കില്‍. തിരഞ്ഞെടുപ്പോ ഫലപ്രഖ്യാപനമോ നടക്കുന്നതിന് അന്‍പത് ദിവസം മുമ്പായിരുന്നു ബിജെപി ഇത്തരത്തിലുള്ള പ്രഖ്യാപനം നടത്തിയത്. ഫലം വന്നപ്പോള്‍ ബിജെപിക്ക് ലോട്ടറിയടിച്ചിരിക്കുകയാണ്.

madhya-pradesh-election

2018ല്‍ ബിജെപി ഇതില്‍ വെറും മൂന്ന് സീറ്റുകളാണ് വിജയിച്ചതെന്ന് നോക്കണം. അത് കാരണമാണ് അന്ന് ഭൂരിപക്ഷം നഷ്ടമായത്. ഈ 79 സീറ്റുകളില്‍ ബിജെപി അവരുടെ മുതിര്‍ന്ന നേതാക്കളെയാണ് ഇവിടെ മത്സരിക്കാനായി നിയോഗിച്ചത്. കേന്ദ്ര മന്ത്രിമാര്‍, എംപിമാര്‍, ദേശീയ ജനറല്‍ സെക്രട്ടറി എന്നിവരെല്ലാം ഇതില്‍ വരും. ഇതില്‍ അഞ്ച് പേര്‍ സ്വന്തം സീറ്റില്‍ വിജയിക്കുകയും ചെയ്തു.

പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പേ തന്നെ ഈ 79 സ്ഥാനാര്‍ത്ഥികളെയും ബിജെപി പ്രഖ്യാപിച്ചിരുന്നു. അങ്ങേയറ്റം ദുഷ്‌കരമായ സീറ്റുകളായിരുന്നു ഇത്. ബിജെപി നടത്തിയ മുന്നൊരുക്കങ്ങള്‍ ഇവിടെ വിജയം കാണുകയായിരുന്നു. 2018ല്‍ 109 സീറ്റാണ് ബിജെപി നേടിയിരുന്നത്. ഇവിടെ നിന്ന് 163 സീറ്റിലേക്ക് പാര്‍ട്ടിയെ നയിച്ചത് ഈ തീരുമാനമാണ്.

അതേസമയം 2018ല്‍ ബിജെപി വിജയിച്ച മൂന്ന് സീറ്റിലെ സ്ഥാനാര്‍ത്ഥികളെ പോലും പാര്‍ട്ടി മാറ്റി. ഇതോടെ ഈ 79 സീറ്റിലും പുതിയ തുടക്കം നേടാനും ബിജെപിക്ക് സാധിച്ചു. നര്‍സിംഗ്പൂരില്‍ നിന്ന് ജലാംസിംഗായിരുന്നു വിജയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ സഹോദരന്‍ പ്രഹ്ലാദ് പട്ടേലിനെയാണ് പാര്‍ട്ടി മത്സരിപ്പിച്ചത്. ബിജെപിയുടെ ഈ പരീക്ഷണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വമ്പന്‍ നേതാക്കളാണ് വീണത്.

കോണ്‍ഗ്രസിന്റെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും വമ്പന്‍ നേതാവുമായ ജിത്തു പട്വാരി ഇന്‍ഡോറിലെ റൗ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടു. ഇത് ജിത്തുവിന്റെ സിറ്റിംഗ് സീറ്റാണ്. കമല്‍നാഥിന്റെ വിശ്വസ്തനും, മുന്‍ ധനമന്ത്രിയുമായ തരുണ്‍ ഭാനോട്ട് ജബല്‍പൂര്‍ വെസ്റ്റില്‍ നിന്ന് പരാജയപ്പെട്ടു. ബിജെപിയുടെ രാകേഷ് സിംഗാണ് ഇവിടെ വിജയിച്ചത്.

ഇന്‍ഡോര്‍ ഒന്നില്‍ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ സഞ്ജയ് ശുക്ലയെ വീഴ്ത്തി. കാര്‍ഷിക മന്ത്രിയായ നരേന്ദ്ര സിംഗ് തോമര്‍ ധിമാനിയില്‍ നിന്നും വിജയിച്ചു. ഇത് ബിജെപി അഞ്ച് വര്‍ഷം മുമ്പ് പരാജയപ്പെട്ട മണ്ഡലമാണ്. എംപി ഉദയ്പ്രതാപ് സിംഗ് ഗദാവാര കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു.

പ്രഹ്ലാദ് പട്ടേല്‍ നര്‍സിംഗ്പൂരില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. ചില മണ്ഡലങ്ങള്‍ വന്‍ ഭൂരിപക്ഷത്തില്‍ തന്നെയാണ് വിജയിച്ചത്. നേരത്തെയുള്ള മുന്നൊരുക്കങ്ങള്‍ പാര്‍ട്ടിയെ എത്രത്തോളം സഹായിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. പല എംപിമാരും അവരുടെ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്വാധീനം നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+