ബിര്‍ഭൂമില്‍ ബിജെപി പ്രവര്‍ത്തകര്‍ ടിഎംസിയിലേക്ക്, ഉച്ചഭാഷിണിയിലൂടെ പ്രഖ്യാപനം, പറഞ്ഞത് ഇങ്ങനെ
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂടുമാറുന്നു. ബിജെപിയിലേക്ക് പോയത് വലിയ തെറ്റാണെന്ന് ഇവര്‍ വിളിച്ചുപറയുകയാണ്. ബീര്‍ഭും ജില്ലയിലെ ബിജെപി പ്രവര്‍ത്തകരാണ് പൊതുമധ്യത്തില്‍ മാപ്പുപറഞ്ഞത്. ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. ബിര്‍ഭൂമിലെ മാര്‍ക്കറ്റിലെത്തിയാണ് ഇവര്‍ തങ്ങള്‍ ടിഎംസിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയത്. ഉച്ചഭാഷിണിയില്‍ വിളിച്ചുപറഞ്ഞാണ് ഒരു നേതാവ് താന്‍ കാണിച്ചത് വലിയ അബദ്ധമാണെന്ന് പറഞ്ഞത്. ഒരുപാട് അണികളും അദ്ദേഹത്തിനൊപ്പമുണ്ട്.

ബിജെപിയില്‍ ചേര്‍ന്നത് ഞങ്ങള്‍ കാണിച്ച വലിയ അബദ്ധമാണ്. ബിജെപിക്ക് വേണ്ടി പഞ്ചായത്തിനെയും അവിടെയുള്ള ഭരണത്തെയും ഞങ്ങള്‍ താറടിച്ചു കാണിച്ചു. അത് വ്യാജമായ കാര്യങ്ങളായിരുന്നു. ഞങ്ങള്‍ തൃണമൂലിനൊപ്പം ചേരാന്‍ തയ്യാറാണെന്നും ബിജെപി പ്രവര്‍ത്തകന്‍ പറഞ്ഞു. അതേസമയം ബിജെപി പ്രവര്‍ത്തകര്‍ ഭയത്തിലാണ് കഴിയുന്നത്. അതുകൊണ്ട് അവര്‍ക്ക് മാപ്പുപറയേണ്ടി വരികയാണെന്നും ബിജെപി ബിര്‍ഭും ജില്ലാ പ്രസിഡന്റ് ധ്രുവ സാഹ പറയുന്നു. ഇത് ജനാധിപത്യത്തിന് നാണക്കേടാണ്. അവരുടെ അവകാശങ്ങളെ തൃണമൂല്‍ കവര്‍ന്നെടുക്കുകയാണ്. ടിഎംസിയെ പേടിച്ചാണ് അവര്‍ക്ക് ഇങ്ങനെ ഓരോന്ന് പറയേണ്ടി വരുന്നതെന്നും സാഹ പറഞ്ഞു.
ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷം വലിയ തോതിലാണ് അക്രമങ്ങല്‍ ഉണ്ടായതെന്ന് ധ്രുവ സാഹ പറയുന്നു. ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്നും സാഹ പറഞ്ഞു. അതേസമയം അക്രമത്തിന്റെ ഉത്തരവാദിത്തം തൃണമൂല്‍ നിഷേധിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ബിജെപി സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് തൃണമൂല്‍ കുറ്റപ്പെടുത്തുന്നു. അതേസമയം ബിജെപിയില്‍ നിലനില്‍പ്പില്ലെന്നാണ് പ്രമുഖ നേതാക്കളെല്ലാം പറയുന്നത്. അതാണ് ഇവര്‍ തൃണമൂലിലേക്ക് മടങ്ങാന്‍ കാരണം. എന്നാല്‍ മമത ഇക്കാര്യത്തില്‍ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല.
സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ
തൃണമൂലില്‍ നിന്ന് ബിജെപിയില്‍ എത്തിയ പല നേതാക്കള്‍ക്കും മത്സരിക്കാന്‍ സീറ്റ് ലഭിച്ചിരുന്നില്ല. ജയിച്ചാല്‍ മന്ത്രിയാകാമെന്ന് സ്വപ്‌നം കണ്ടവരും ഇതോടെ നിരാശരായി. ഇതാണ് മടങ്ങിപോക്കിന് പ്രധാന കാരണം. എന്നാല്‍ ഇവരെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരേണ്ടെന്നാണ് മുതിര്‍ന്ന നേതാക്കള്‍ മമതയെ അറിയിച്ചിരിക്കുന്നത്. പകരം ഇപ്പോഴുള്ള വിശ്വാസ്യതയുള്ളവരെ കൂടെ നിര്‍ത്താനാണ് തീരുമാനം. ദീപേന്ദു ബിശ്വാസ്, സൊനാലി ഗുഹ അടക്കമുള്ളവര്‍ പ്രമുഖരാണ് തൃണമൂലിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഇവര്‍ മമതയ്ക്ക് കത്തയക്കുകയും ചെയ്തു.
ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications