Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാനവാസ് ഹുസൈനും നഖ്‌വിയും പറയട്ടെ ലൗ ജിഹാദ്: അസംഖാന്‍

ദില്ലി: ലൗ ജിഹാദ് വിഷയത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ക്യാംപെയ്‌നിംഗ് നടത്തുന്ന ബി ജെ പിക്ക് സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്റെ ചുട്ട മറുപടി. ബി ജെ പി നേതാക്കളായ മുഖ്താര്‍ അബ്ബാസ് നഖ്‌വിയോടും ഷാനവാസ് ഹുസൈനോടും ലൗ ജിഹാദിനെ പറ്റി ചോദിക്കാനാണ് അസംഖാന്‍ ആവശ്യപ്പെടുന്നത്. ഇരുവരും വിവാഹം ചെയ്തിരിക്കുന്നത് ഹിന്ദു സ്ത്രീകകളെയാണ്.

ഹിന്ദു സ്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ വിവാഹം ചെയ്യുന്നതിനെതിരെയും മതം മാറ്റുന്നതിനെതിരെയുമാണ് ബി ജെ പി നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാന്‍ നൂറ് മുസ്ലിങ്ങളെ മതംമാറ്റുമെന്ന് ബി ജെ പി എം പി യോഗി ആദിത്യനാഥ് പരസ്യമായി പറഞ്ഞിരുന്നു.

azam-khan

ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത ബി ജെ പിയുടെ ഉന്നത നേതാക്കള്‍ പറയട്ടെ എന്താണ് ലൗ ജിഹാദിന്റെ അര്‍ഥമെന്ന്. ഷാനവാസ് ഹുസൈന്‍ വിവാഹം ചെയ്തിരിക്കുന്ന ഹിന്ദുവായ രേണുവിനെയാണ്. മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ ഭാര്യ സീമയും ഹിന്ദുവാണ്. ലൗ ജിഹാദിന്റെ അര്‍ഥം ഇവരോട് തന്നെ ചോദിച്ച് മനസിലാക്കുന്നതാണ് നല്ലത്.

പ്രണയവും ജിഹാദും രണ്ട് വിശിഷ്ടമായ വാക്കുകളാണ് എന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇവ ഉപയോഗിക്കരുത്. വെറും അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണ് ലൗ ജിഹാദില്‍ താല്‍പര്യമുള്ളവര്‍. ഈ ന്യൂനപക്ഷം സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണ്. രാജ്യത്തെ 125 കോടി ജനങ്ങള്‍ ഇതിന് ചുട്ട മറുപടി നല്‍കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+