കർഷക സമരം ദീർഘകാലത്തേക്ക് നീളും: ബിജെപിയെ വിശ്വസിക്കാനാവില്ലെന്ന് രാകേഷ് ടിക്കായത്ത്
ദില്ലി: കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധം ഏറെക്കാലം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് നരേഷ് ടിക്കായത്ത്. ബിജെപിയെ വിശ്വസിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച കർഷക നേതാവ് മൂന്ന് നിയമങ്ങളെ വിമർശിച്ചു. ദില്ലി-യുപി അതിർത്തിയിൽ ഗാസിയാബാദിൽ നടക്കുന്ന കർഷക യൂണിയന്റെ പ്രതിമാസ യോഗത്തിൽ സംസാരിക്കുകയായിരുന്നു ടിക്കായത്ത്. ദില്ലി-നോയിഡ അതിർത്തിയിൽ പ്രതിരോധം സംഘടിപ്പിക്കുമെന്ന് ടിക്കായത്ത് ഭീഷണിപ്പെടുത്തിയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. "അതെ, ഞങ്ങൾ ദില്ലി-നോയിഡ അതിർത്തി തടയും. തിയ്യതി ഇതുവരെ കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും "ബികെ യു വക്താവ് ടിക്കായത്ത് പറഞ്ഞു. പ്രക്ഷോഭത്തിന്റെ ആദ്യ നാളുകൾ മുതൽ ദില്ലി-യുപി ഗാസിപൂർ അതിർത്തിയിൽ ടിക്കായത്തും അനുയായികളും തമ്പടിച്ചിരുന്നു.
ഷാജിയെ തോല്‍പ്പിക്കും; ആ ലീഡ് തന്നെ ആത്മവിശ്വാസമെന്ന് എല്‍ഡിഎഫ്, യുഡിഎഫും ഉയര്‍ത്തുന്നു മറ്റൊരു ലീഡ്
മേഘാലയ ഗവർണർ സത്യപാൽ മാലിക്കിനെ പോലുള്ള കൂടുതൽ ആളുകൾ മുന്നോട്ട് വന്ന് കർഷകർക്ക് അനുകൂലമായി സംസാരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയന്റെ ദേശീയ മാധ്യമ ചുമതലയുള്ള നരേഷ് ടിക്കായത്ത് പറഞ്ഞു. കർഷക പ്രതിഷേധത്തെ അനുകൂലിച്ച് മാലിക് ഞായറാഴ്ച പ്രസ്താവന നടത്തിയത്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ കർഷകർക്ക് അനുകൂലമല്ലെന്നും സർക്കാരിന് ഇത് അറിയാമെന്നും എന്നാൽ കർഷകരെ ശ്രദ്ധിക്കാൻ അവർ തയ്യാറല്ലെന്നും നേരത്തെ നരേഷ് ടിക്കായത്ത് പറഞ്ഞിരുന്നു.

ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം
കേഡർമാർക്കിടയിൽ സർക്കാർ സമ്മർദ്ദം സൃഷ്ടിച്ചുവെന്ന് ആരോപിച്ച ടിക്കായത്ത്, ഈ പ്രശ്‌നം പരിഹരിക്കാൻ നിരവധി നേതാക്കൾ ബിജെപിയിൽ ഉണ്ടെന്നും എന്നാൽ ഈ വിഷയത്തിൽ നടപടിയെടുക്കരുതെന്ന് അവർ സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കാർഷിക നിയമങ്ങൾ സർക്കാർ പിൻവലിക്കേണ്ടിവരുമെന്നും അതുവരെ കർഷകർ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
നയനരാജിന്‍റെ പുതിയ ചിത്രങ്ങള്‍-കാണാം












Click it and Unblock the Notifications