Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്ലാക്ക് ഫംഗസ്; കർണാടകത്തിൽ ഇതുവരെ മരിച്ചത് 303 പേർ.. കൂടുതൽ മരണങ്ങൾ ബംഗളൂരുവിൽ

ബെംഗളൂരു; കർണാടകത്തിൽ ബ്ലാക്ക് ഫംഗസ് ഭീതി. ഇതുവരെ കൊവിഡ് മുക്തരായ 300 ലധികം പേരാണ് ബ്ലാക്ക് ഫംഗസ് ബാധമൂലം മരിച്ചത്. ബംഗളൂരുവിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ സ്ഥിരീകരിച്ചത്.

ആകെ 303 മരണങ്ങളാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മൂലം സ്ഥിരീകരിച്ചത്. ഇതിൽ 104 കേസുകളു ബംഗളൂരുവിലാണ്. ജൂലൈ 9 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 3,491 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരണനിരക്ക് 8.6 ശതമാനമാണ്.ബംഗളൂരു നഗരത്തിൽ 1,109 ഉം ധാർവാഡ് -279, വിജയപുര -208, 196 - എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ കൽബുർഗിയിൽ 23 മരണങ്ങളും ദക്ഷിണ കന്നഡയിൽ 20 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആഘോഷ ലഹരിയില്‍ പുരി ജഗന്നാഥ ക്ഷേത്രം; രഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ കാണാം

 black-fungus1-16208

അതേസമയം മെയ്,ജൂൺ മാസങ്ങളിൽ ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ മരണനിരക്ക് ഉയർന്നതിന് കാരണം ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ ബിയുടെ ലഭ്യത കുറവായിരുന്നുവെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസം 5-7 ഡോസുകളാണ് രോഗികൾക്ക് നൽകേണ്ടത്. എന്നാൽ ഈ സമയങ്ങൾ രോഗികൾക്ക് 2-3 ദിവസത്തിലൊരിക്കൽ ഒരു ഡോസ് മരുന്ന് മാത്രമാണ് വിതരണം ചെയ്തത്. ജൂൺ അവസാനത്തോടെ മാത്രമാണ് അവശ്യമായ മരുന്നുകൾ ലഭ്യമായതെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക് ഫംഗസ് (മ്യൂക്കർമൈക്കോസെസ്) രോഗത്തിന് കാരണം. പ്രതിരോധ ശേഷി കുറഞ്ഞവർ,പ്രമേഹ രോഗികൾ, സ്റ്റിറോയിഡുകളുടെ ഉപയോഗം, ഡെൽറ്റ വകഭേദങ്ങളുടെ ഫലമായുണ്ടാകുന്ന സങ്കീർണതകൾ എന്നിവയാകാം ബ്ലാക്ക് ഫംഗസ് കേസുകൾ ഉയരാൻ കാരണമാകുന്നതെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

മമ്മൂക്കയെ കണ്ണുവച്ച സുന്ദരി; മലയാളികളുടെ പ്രിയ നടി നിഖില വിമലിനെകുറിച്ചറിയാം ഒപ്പം ഏറ്റവും പുതിയ ചിത്രങ്ങളും

Recommended Video

cmsvideo
    രണ്ട് ഡോസ് എടുത്തവരില്‍ പോലും ആന്റിബോഡിയുണ്ടായില്ല | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+