കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യയില്‍ നിന്ന് രക്ഷിച്ച പെണ്‍കുട്ടി വീണ്ടും മരിക്കാൻ ശ്രമിച്ചു, കാരണം ബ്ലൂവെയില്‍ മാത്രമല്ല...

രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശിനിയായ 17-കാരിയാണ് ആദ്യം തടാകത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ജോധ്പൂർ: ബ്ലൂവെയിൽ കളിച്ച് ആദ്യം ആത്മഹത്യയിൽ നിന്ന് രക്ഷിച്ച പെൺകുട്ടി വീണ്ടും മരിക്കാൻ ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിനിയായ പെൺകുട്ടിയാണ് വീണ്ടും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

 വീണ്ടും എടപ്പാടി സർക്കാരിന് പണി കിട്ടി; മൂന്ന് എംഎൽഎമാരു കൂടി ടിടിവി പക്ഷത്ത്, സർക്കാർ താഴെ വീഴും? വീണ്ടും എടപ്പാടി സർക്കാരിന് പണി കിട്ടി; മൂന്ന് എംഎൽഎമാരു കൂടി ടിടിവി പക്ഷത്ത്, സർക്കാർ താഴെ വീഴും?

തിങ്കളാഴ്ച രാത്രിയാണ് കുട്ടി ആദ്യം ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്. സുഹൃത്തിനെ കാണാൻ പോകുന്നുവെന്ന വ്യാജേനെ രാത്രി കുട്ടി വീട്ടിൽ നിന്നും പോകുകയും തുടർന്ന് കയ്യിൽ തിമിംഗലത്തിന്റെ ചിത്രം വരക്കുകയും ഫോൺ വലിച്ചെറിഞ്ഞ ശേഷം തടാകത്തിലേക്കും ചാടുകയായിരുന്നു. അന്ന് കുട്ടിയെ രക്ഷിച്ചെങ്കിലും പിന്നീട് വീട്ടിൽ സൂക്ഷിച്ച ഉറക്ക ഗുളിക കഴിച്ച് വീണ്ടും ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

 വിഷാദ രോഗത്തിനടിമ

വിഷാദ രോഗത്തിനടിമ

ആദ്യം തടകത്തിൽ ചാടിയ കുട്ടിയെ രക്ഷിച്ചെങ്കിലും വീണ്ടും ആത്മഹത്യ ചെയ്യാൻ കുട്ടി ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി കടുത്ത വിഷാദരോഗത്തിനടിമയാണെന്നു കണ്ടെത്തിയിരുന്നു. ഉടനെ കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കണമെന്നു ഡോക്ടർ രക്ഷിതാക്കളോട് നിർദേശിച്ചിട്ടുണ്ട്.

 തിമിംഗലത്തിന്റെ ചിത്രം

തിമിംഗലത്തിന്റെ ചിത്രം

കുട്ടി ബ്ലൂവെയിൽ ഗെയിമിന്റെ പിടിയിലായാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഉറപ്പാണ്. ആത്മഹത്യക്ക് ശ്രമിക്കുന്നതിനും മുൻപ് കുട്ടി തന്റെ കയ്യിൽ തിമിംഗലത്തിന്റെ ചിത്രം വരക്കുകയും ഗെയിം കളിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ വലിച്ചെറിയുകയും ചെയ്തിരുന്നു.

 ഉറക്ക ഗുളിക

ഉറക്ക ഗുളിക

ആദ്യം മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും വീണ്ടും ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അതിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു

 ഫാനിൽ തൂങ്ങി ആത്മഹത്യ ശ്രമം

ഫാനിൽ തൂങ്ങി ആത്മഹത്യ ശ്രമം

പെൺകുട്ടിയോടൊപ്പം 16 വയസുകാരനായ ആൺകുട്ടിയും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. ഫാനിൽ തൂങ്ങിയാണ് കുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

എല്ലാം ടാസ്കിന്റെ ഭാഗം

എല്ലാം ടാസ്കിന്റെ ഭാഗം

16 കാരന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും അസ്വഭാവികത തോന്നിയതിനെ തുടർന്നാണ് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് സത്യം പുറത്ത് വരുന്നത്. കുട്ടി കൊലയാളി ഗെയിമിന് അടിമയാണെന്നും ടാസ്കിന്റെ ഭാഗമായാണ് വീട്ടിന്റെ മുകളിൽ നിന്ന് ചാടിയതെന്നും പുസ്തകങ്ങൾ കത്തിച്ചതെന്നും കുട്ടി കൗൺസിലറോട് വ്യക്തമാക്കി.

സംഘം ചേർന്ന് കളിച്ചു

സംഘം ചേർന്ന് കളിച്ചു

രണ്ടു കുട്ടികൾ മാത്രമല്ല ഗ്രൂപ്പായാണ് കുട്ടികൾ കൊലയാളി ഗെയിം കളിച്ചിരുന്നതെന്ന് 16 കാരൻ കൗൺസിലറോട് പറഞ്ഞു. ഇവർ ഇരുവരെ കൂടാതെ 13 പേർ കൂടി ഈ ഗ്രൂപ്പിലുണ്ടെന്നും അവർ കൊലയാളി ഗെയിം കളിക്കുന്നുണ്ടെന്നും കുട്ടി വ്യക്തമാക്കി.

English summary
A 17-year-old Jodhpur girl was saved from a suicide attempt tried to kill herself again, this time by consuming sleeping pills. She was rushed to a private hospital immediately where she has been admitted in the ICU and kept under observation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X