Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ചു; എയര്‍ ഇന്ത്യയ്ക്ക് 10 ലക്ഷം പിഴ

ദില്ലി: ടിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ചതുമായി ബന്ധപ്പെട്ട റെഗുലേറ്ററിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡി ജി സി എ) 10 ലക്ഷം രൂപ പിഴ ചുമത്തി. വിഷയം ഗൗരവതരവും അസ്വീകാര്യവുമാണെന്ന് വ്യോമയാന സുരക്ഷാ റെഗുലേറ്റര്‍ പറഞ്ഞു.

ഡി ജി സി എ തുടര്‍ച്ചയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് പിഴ ചുമത്തിയത്. ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെ നടത്തിയ പരിശോധനയില്‍ എയര്‍ ഇന്ത്യ ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍ഡകുന്നതിലും വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പിഴ ചുമത്തിയതെന്ന് വ്യോമയാന സുരക്ഷാ റെഗുലേറ്റര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

air india

എയര്‍ലൈനുകള്‍ക്ക് ഇക്കാര്യത്തില്‍ ഒരു നയവുമില്ല, നിസഹായരായ യാത്രക്കാര്‍ക്ക് യാതൊരു നഷ്ടപരിഹാരവും നല്‍കുന്നില്ല, ചുരുക്കിപ്പറഞ്ഞാല്‍, ഇത് ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നതും അസ്വീകാര്യവുമാണ്. കാരണം കാണിക്കല്‍ നോട്ടീസില്‍ വിശദമാക്കിയിട്ടുള്ള പ്രത്യേക കേസുകളില്‍, എയര്‍ ഇന്ത്യയുടെ നല്‍കിയ കാര്യങ്ങള്‍ പരിശോധിച്ചതിന് ശേഷം, എന്‍ഫോഴ്സ്മെന്റ് നടപടിയുടെ ഭാഗമായി, കോമ്പീറ്റന്റ് അതോറിറ്റി 10 ലക്ഷം രൂപ പിഴ ഈടാക്കിയെന്ന് ഡി ജി സി എ അറിയിച്ചു.

പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ എയര്‍ലൈനിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡി ജി സി എ വ്യക്തമാക്കി. വീണ്ടും ആവര്‍ത്തിച്ചാല്‍ വ്യോമയാന സുരക്ഷാ റെഗുലേറ്റര്‍ തുടര്‍നടപടി സ്വീകരിക്കും. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, സാധുവായ ടിക്കറ്റുള്ള ഒരു യാത്രക്കാരന് ബോര്‍ഡിംഗ് നിരസിക്കപ്പെട്ടാല്‍, എയര്‍ലൈന്‍ ഒരു ബദല്‍ ക്രമീകരണമോ നഷ്ടപരിഹാരമോ നല്‍കണം. പ്രസ്തുത യാത്രക്കാരന് ഒരു മണിക്കൂറിനുള്ളില്‍ ഒരു ഇതര ഫ്‌ലൈറ്റ് ക്രമീകരിക്കാന്‍ എയര്‍ലൈന് കഴിയുമെങ്കില്‍, നഷ്ടപരിഹാരം നല്‍കേണ്ടതില്ല.

എന്നാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇതര ക്രമീകരണം നല്‍കാന്‍ എയര്‍ലൈനിന് കഴിയുമെങ്കില്‍, മാനദണ്ഡങ്ങളില്‍ 10,000 രൂപ വരെ നഷ്ടപരിഹാരം നിര്‍ദ്ദേശിക്കുന്നു. 24 മണിക്കൂറിന് ശേഷമുള്ള എല്ലാത്തിനും 20,000 രൂപ വരെ നഷ്ടപരിഹാരം നല്‍കണം. കഴിഞ്ഞ മാസം, നിരവധി വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് നിഷേധിച്ചതിനെത്തുടര്‍ന്ന്, നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശിച്ച് ഡി ജി സി എ എല്ലാ വിമാനക്കമ്പനികള്‍ക്കും കത്തെഴുതിയിരുന്നു. വീഴ്ച വരുത്തിയാല്‍ സാമ്പത്തിക പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടിയുണ്ടാകുമെന്ന് കത്തില്‍ എയര്‍ലൈനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+