Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മുസ്ലീമായതിനാൽ താമസിക്കാനിടമില്ല! അവിവാഹിതയായ സിനിമാ നടിയുടെ വെളിപ്പെടുത്തൽ...

ഷിറീൻ മിർസയാണ് മുംബൈ നഗരത്തിൽ തനിക്ക് നേരിടേണ്ടി വന്ന അവഹേളനങ്ങൾ സോഷ്യൽമീഡിയയിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്.

മുംബൈ: മുസ്ലീംമായതിനാൽ മുംബൈ നഗരത്തിൽ വാടക വീട് ലഭിക്കുന്നില്ലെന്ന പരാതിയുമായി ബോളിവുഡ് നടി. രാജസ്ഥാൻ സ്വദേശിനിയും യേ ഹേയ് മൊഹബത്തേൻ എന്ന സിനിമയിലെ അഭിനേതാവുമായ ഷിറീൻ മിർസയാണ് മുംബൈ നഗരത്തിൽ തനിക്ക് നേരിടേണ്ടി വന്ന അവഹേളനങ്ങൾ സോഷ്യൽമീഡിയയിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ എട്ടു വർഷമായി മുംബൈയിൽ താമസിക്കുന്ന തനിക്ക് ആദ്യമായാണ് ഇത്തരം പ്രതികരണങ്ങൾ നേരിടേണ്ടി വന്നതെന്നും നടി പറയുന്നു. ഒരു മുസ്ലീമും, അവിവാഹിതയും നടിയുമായതിനാൽ തനിക്ക് മുംബൈയിൽ ഒരു വീട് ലഭിക്കാൻ അർഹതയില്ലെന്നാണ് ഷിറീൻ മിർസ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

മുസ്ലീം...

മുസ്ലീം...

മുംബൈയിൽ ഒരു വീട് ലഭിക്കാൻ എനിക്ക് അർഹതയില്ല, കാരണം ഞാൻ ഒരു എംബിഎക്കാരിയാണ്(എം-മുസ്ലീം, ബി-ബാച്ച്ലർ, എ-ആക്ടർ) എന്ന് തുടങ്ങുന്ന ഷിറീൻ മിർസയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. മുസ്ലീമായതിന്റെ പേരിൽ സാധാരണക്കാർക്ക് വീടോ സ്ഥലമോ ലഭിക്കാത്ത വാർത്ത നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ആദ്യമായിട്ടാണ് ഒരു ബോളിവുഡ് നടിയ്ക്ക് ഇത്തരം അനുഭവമുണ്ടാകുന്നത്. എട്ട് വർഷം മുൻപ് താൻ മുംബൈയിൽ വന്നപ്പോൾ എടുത്ത ഒരു ചിത്രം സഹിതമാണ് ഷിറീൻ മിർസ താൻ അനുഭവിച്ച കാര്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ വിവരിച്ചിരിക്കുന്നത്.

പിന്നെ എങ്ങനെയാണ്

പിന്നെ എങ്ങനെയാണ്

''താൻ ഒരു നടിയാണെങ്കിലും ഒരിക്കലും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യില്ല. തനിക്കെതിരെ ക്രിമിനൽ കേസുകളുമില്ല. പിന്നെ എങ്ങനെയാണ് എന്റെ തൊഴിലിനെ അടിസ്ഥാനമാക്കി അവർ എന്റെ സ്വഭാവം കണക്കാക്കുന്നത്''-ഷിറീൻ മിർസ ചോദിക്കുന്നു. രണ്ടാമത്തെ കാര്യം താൻ ഒരു അവിവാഹതിയായതാണ്. വീടിനായി ബ്രോക്കർമാരെ സമീപിക്കുമ്പോൾ അവിവാഹിതയാണെങ്കിൽ വീട് കിട്ടില്ലെന്നാണ് അവരുടെ മറുപടി. അല്ലെങ്കിൽ കൂടുതൽ പണം മുടക്കണം. എന്നാൽ കുടുംബമായി താമസിക്കുന്നവരും പ്രശ്നങ്ങളുണ്ടാക്കുന്നില്ലേ? പിന്നെ താനൊരു മുസ്ലീമായതാണ് പ്രധാന പ്രശ്നം.

ഹിന്ദുവാണോ മുസ്ലീമാണോ

ഹിന്ദുവാണോ മുസ്ലീമാണോ

വീടിന് വേണ്ടി ഒരാളെ വിളിച്ചപ്പോൾ താൻ ഹിന്ദുവാണോ മുസ്ലീമാണോ എന്നാണ് അയാൾ ചോദിച്ചത്. മുസ്ലീമാണെങ്കിൽ വീട് ലഭിക്കില്ലെന്നും, അല്ലെങ്കിൽ അമുസ്ലീമായ സുഹൃത്തിന്റെ പേരിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കണമെന്നും അയാൾ പറഞ്ഞു. നമ്മുടെ പേരിൽ എന്തിരിക്കുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ല. നമ്മുടെ ചോരയിൽ ഒരു വ്യത്യാസവുമില്ല. മുംബൈയെ പോലൊരു കോസ്മോപോളിറ്റൻ സിറ്റിയിൽ മതത്തിന്റെ പേരിൽ ആളുകളെ ഇങ്ങനെ വേർതിരിച്ച് നിർത്തണോ? മുംബൈയിൽ നിന്നും നേരിടേണ്ടി വന്ന ഇത്തരം പ്രതികരണങ്ങൾ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. താനടക്കമുള്ള നിരവധിപേരാണ് ഈ വലിയ നഗരത്തിൽ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നത്. താനും ഈ നഗരത്തിന്റെ ഭാഗമല്ലേ എന്ന് ചോദിക്കുന്ന ഷിറീൻ മിർസ, തന്നോടൊപ്പം നിൽക്കണമെന്നും തന്നെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+