ബോണി കപൂറിനെ വിടാതെ അർണബ് ഗോസ്വാമി! ദുബായിലേക്കുള്ള മടക്കം സംശയത്തിൽ..
മുംബൈ: ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹകളില്ലെന്ന് കണ്ടെത്തി ദുബായ് പോലീസ് അന്വേഷണം അവസാനിപ്പിച്ചു കഴിഞ്ഞു. മൃതദേഹം നാട്ടിലെത്തുകയും ചെയ്തു. എന്നാല്‍ വിവാദങ്ങള്‍ അത്രയെളുപ്പം അവസാനിക്കുന്ന മട്ടില്ല. ശ്രീദേവിയുടെ മരണം കൊലപാതകമാണ് എന്നും ദാവൂദ് ഇബ്രാഹിമിന്റെത് അടക്കമുള്ള ബന്ധം അന്വേഷിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ശ്രീദേവിയുടെ ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂറിലേക്കാണ് പലരും സംശയമുന നീട്ടിയത്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ബോണി കപൂറിനെ ഇപ്പോഴും സംശയമുനയില്‍ തന്നെ നിര്‍ത്തുകയാണ്. ബോണി കപൂറിന്റെ ദുബായിലേക്കുള്ള തിരിച്ച് വരവ് സംശയകരമാണ് എന്നാണ് റിപ്പബ്ലിക് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

പ്രിയനഗരത്തിലേക്ക്
ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഫെബ്രുവരി 20 ചൊവ്വാഴ്ചയാണ് ശ്രീദേവി പ്രിയനഗരമായ ദുബായില്‍ എത്തിയത്. ഭര്‍ത്താവായ ബോണി കപൂറും മകള്‍ ഖുഷിയുമായിരുന്നു ശ്രീദേവിക്കൊപ്പമുണ്ടായിരുന്നത്. 21ാം തിയ്യതി ബുധനാഴ്ച ബോണി കപൂര്‍ മകള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങി.

ബോണിയുടെ മടക്കം
ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിക്ഷേപകരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ആ മടക്കം. രണ്ട് ദിവസം കഴിഞ്ഞ് ശ്രീദേവി മരിച്ച 24ന് ബോണി കപൂര്‍ ദുബായിലേക്ക് തിരിച്ച് പറന്നു. ശ്രീദേവിക്ക് ഒരു സര്‍പ്രൈസ് ഡിന്നര്‍ കൊടുക്കുന്നതിന് വേണ്ടിയായിരുന്നുവേ്രത ആ മടക്കം.

സംശയം വിടാതെ റിപ്പബ്ലിക്
എന്നാലാ സര്‍പ്രൈസിന് കാത്ത് നില്‍ക്കാതെയാണ് ശ്രീദേവി മരണത്തിന് കീഴടങ്ങിയത്. സര്‍പ്രൈസ് ഡിന്നറിന് വേണ്ടി തിരികെ പോയി എന്ന ബോണി കപൂറിന്റെ വാക്കുകളെയാണ് റിപ്പബ്ലിക് ടിവി സംശയമുനയില്‍ നിര്‍ത്തുന്നുന്നത്. ബോളിവുഡിലെ പേര് വെളിപ്പെടുത്താത്ത സെലിബ്രിറ്റിയുടെ വെളിപ്പെടുത്തലും റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിരിക്കുന്നു.

അടിയന്തരമായി പോകണം
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംഘടിപ്പിച്ച നിക്ഷേപകരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ബോണി കപൂര്‍ തന്നെ വിളിച്ചുവെന്നാണ് ആ സെലിബ്രിറ്റിയുടെ വെളിപ്പെടുത്തല്‍. തനിക്ക് അടിയന്തരമായി ദുബായിലേക്ക് പോകണം എന്നായിരുന്നു ബോണി കപൂര്‍ ഫോണില്‍ വിളിച്ച് പറഞ്ഞത്.

ബോളിവുഡിൽ നിന്നും
ശ്രീദേവിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്നും റിപ്പബ്ലിക് ടിവി പറയുന്നു. ശ്രീദേവിയുടെ മരണത്തിന് നാല് ദിവസം മുന്‍പ് ഇന്ത്യയിലെത്തിയ ബോണി കപൂര്‍, അനുരാജ് കശ്യപ്, സുഭാഷ് ഘായ്, രവി കിഷന്‍ എന്നിവര്‍ക്കൊപ്പമാണ് യോഗത്തില്‍ പങ്കെടുത്തത്.

ബോണിയെ വിടാതെ
ശ്രീദേവിക്ക് സര്‍പ്രൈസ് ഡിന്നര്‍ കൊടുക്കാന്‍ വേണ്ടി മാത്രമായി ബോണി കപൂര്‍ ദുബായിലേക്ക് അടിയന്തരമായി മടങ്ങിപ്പോകില്ല എന്ന നിഗമനമാണ് റിപ്പബ്ലിക് ടിവിയുടെ വാര്‍ത്ത മുന്നോട്ട് വെയ്ക്കുന്നത്. ദുബായ് പോലീസ് നേരത്തെ ബോണി കപൂറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.

പരാതിപ്പെട്ടാൽ അന്വേഷണം
ശ്രീദേവിയുടെ മരണത്തില്‍ സംശയമുന്നയിച്ച് ആരെങ്കിലും പരാതിപ്പെടുകയാണ് എങ്കില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷിച്ചേക്കും. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ദുബായ് പോലീസ് ഔദ്യോഗികമായി വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ മുംബൈ പോലീസ് സഹകരിക്കുമെന്നും റിപ്പബ്ലിക് ടിവി വാര്‍ത്തയില്‍ പറയുന്നു.












Click it and Unblock the Notifications