പിറന്നാൾ പാർട്ടിക്ക് കാമുകിയെ വിട്ടില്ല; ചെന്നൈയിൽ 15 കാരൻ അമ്മായിയെ ശ്വാസം മുട്ടിച്ച് കൊന്നു
ചെന്നൈ: മകളുമായുള്ള പ്രണയത്തെ എതിർത്ത അമ്മായിയെ പതിനഞ്ചുകാരൻ കൊലപ്പെടുത്തി. ചെന്നൈ അമിജ്ഞിക്കരയിലാണ് സംഭവമുണ്ടായത്. 35കാരിയായ തമിഴ്സെൽവിയാണ് കൊല്ലപ്പെട്ടത്. തമിഴ്സെൽവിയുടെ കൈത്തണ്ടയിലും മുറിവേൽപ്പിച്ചിരുന്നു.
തമിഴ്സെൽവിയുടെ ഭർത്താവാണ് ആദ്യം മൃതദേഹം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തമിഴ് സെൽവി മരിച്ചിരുന്നുവെന്ന് ഡോക്ടമാർ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്താംക്ലാസുകാരനായ പ്രതി അറസ്റ്റിലായിട്ടുണ്ട്.

പതിനഞ്ച്കാരൻ
തമിഴ്സെൽവിയുടെ കൊലപാകതവുമായി ബന്ധപ്പെട്ട് 15കാരനയാ ബന്ധുവാണ് പിടിയിലായത്. മകളും പ്രതിയും തമ്മിലുള്ള ബന്ധത്തെ തമിഴ് സെൽവി വിലക്കിയിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തമിഴ് സെൽവിയുടെ മകൾ. പത്താം ക്ലാസുകാരനായ പ്രതി ഒരു പിറന്നാൾ പാർട്ടിക്ക് പെൺകുട്ടിയെ ക്ഷണിച്ചിരുന്നു. എന്നാൽ തമിഴ് സെൽവി പോകാൻ അനുവദിച്ചില്ല. പാർട്ടിക്ക് വരാത്തതിന്റെ കാരണം അന്വേഷിച്ച് പ്രതി മെസ്സേജ് അയച്ചത് തമിഴ് സെൽവി കണ്ടു. തുടർന്ന് കുട്ടിയെ ഫോണിൽ വിളിച്ച് ദേഷ്യപ്പെടുകയും തന്റെ മകളോട് ഇനി സംസാരിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു. ഈ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയത്.

ശ്വാസം മുട്ടിച്ച്
ടെഡിബെയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. പ്രതി ക്യത്യം നടത്താനായി വീട്ടിലെത്തിയപ്പോൾ തമിഴ് സെൽവി ഉറക്കത്തിലായിരുന്നു. വാതിൽ തുറന്നുകിടക്കുകയായിരുന്നു. തുടർന്ന് അകത്ത് കയറിയ പ്രതി തമിഴ് സെൽവിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബോധം നഷ്ടപ്പെട്ടെങ്കിലും മരിച്ചുവെന്ന് ഉറപ്പ് വരുത്താനായി കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു. രക്തം വാർന്നു മരിച്ച നിലയിലാണ് തമിഴ് സെൽവിയെ വീടിനുള്ളിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യം സംശയിച്ചത്.

ആദ്യം കണ്ടത് ഭർത്താവ്
വീടിന് സമീപത്തുള്ള ജംഗ്ഷനിൽ പലചരക്ക് കട നടത്തുകയാണ് തമിഴ്സെൽവിയുടെ ഭർത്താവ് ശങ്കർ സുബ്ബു. ഇവർക്ക് എട്ടാം ക്ലാസ്സുകാരിയായ മകളും നാലു വയസ് പ്രായമുള്ള മകനുമാണുള്ളത്. ഉച്ചയൂണ് കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭാര്യയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തമിഴ് സെൽവി മരിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി ശങ്കർ പോലീസിൽ പരാതി നൽകുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ
ശങ്കറിന്റെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച് പോലീസ് ഉദ്യോഗസ്ഥർ സമീപത്തെ കെട്ടിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഒരാൺകുട്ടി 11 മണിയോടുകൂടി വീട്ടിലേക്ക് പോകുന്നതും 11.25ന് പുറത്തേയ്ക്ക് വരുന്നതും ദൃശ്യങ്ങളിൽ കണ്ടത്. ഇത് ഇവരുടെ ബന്ധുവാണെന്ന് ശങ്കർ തിരിച്ചറിഞ്ഞു. സെൽവിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പോലീസ് കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു. ചുറ്റിക വാങ്ങാനാണ് വീട്ടിൽ പോയതെന്നായിരുന്നു ആദ്യം മൊഴി നൽകിയത്. പിന്നീട് ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications