Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയെ കാമുകന്‍ 150 അടി താഴേക്ക് തള്ളിയിട്ടു, എന്നിട്ടെന്തുണ്ടായി?

ജയ്പൂര്‍: നാല് മാസം ഗര്‍ഭിണിയായ 22 കാരിയെ കാമുകന്‍ കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചു. കല്ല് കൊണ്ട് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഇയാള്‍ യുവതിയെ താഴേക്ക് തള്ളിയിട്ടത്. വെള്ളിയാഴ്ച രാജസ്ഥാനിലെ നഹര്‍ഗഡിലാണ് ക്രൂരമായ ഈ കൊലപാതക ശ്രമം നടന്നത്. കാമുകി മരിച്ചു എന്ന് കരുതി സംഭവസ്ഥലത്ത് നിന്നും യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

ഏകദേശം പന്ത്രണ്ട് മണിക്കൂറോളം അബോധാവസ്ഥയില്‍ കിടന്ന യുവതി പിന്നീട് നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെട്ടു. കരച്ചില്‍ കേട്ട നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. എസ് എം എസ് ആശുപത്രിയില്‍ ഐ സി യുവില്‍ കഴിയുകയാണ് യുവതി ഇപ്പോള്‍. നാല് മാസം ഗര്‍ഭിണിയാണ് യുവതി. കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയുന്ന കാര്യം സംശയമാണ് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

pregnancy

യുവതിയെ കുന്നിന്‍മുകളില്‍ നിന്നും തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച ചെറുപ്പക്കാരനെ പോലീസ് പിടികൂടി. നഹര്‍ഗഡില്‍ പച്ചക്കറി വില്‍പ്പനക്കാരനായ നരേന്ദ്ര കുമാര്‍ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. യുവതി സമീപത്തുള്ള ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുകയാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. യുവതി ഗര്‍ഭിണിയാണ് എന്നറിഞ്ഞ നരേന്ദ്ര കുമാര്‍ കുഞ്ഞിനെ ഇല്ലാതാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ അത് സമ്മതിക്കില്ല, തന്നെ വിവാഹം ചെയ്യണം എന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതേത്തുടര്‍ന്നുണ്ടായ വഴക്കിനൊടുവിലാണ് യുവതിയെ നരേന്ദ്ര കുമാര്‍ കുന്നിന്‍മുകളില്‍ കൂട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ചത്. കല്ല് കൊണ്ട് മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കുന്നിന്‍ മുകളില്‍ നിന്നും തള്ളി താഴെയിടുകയായിരുന്നു. ഇയാള്‍ തന്നെയാണ് യുവതിക്ക് അപകടം പറ്റിയ കാര്യം പോലീസില്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+