ബ്രിട്ടന്റെ വാക്‌സിന്‍ നിയമം വിവേചനപരം, തിരിച്ചടിയുണ്ടാവും, മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
ദില്ലി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ സമ്പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ചവരെ വാക്‌സിനേറ്റഡല്ലാത്തവരായി കാണുമെന്ന ബ്രിട്ടീഷ് നിയമത്തിനെതിരെ കടുത്ത പ്രതിഷേധം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ശശി തരൂരും അടക്കമുള്ള നേതാക്കള്‍ ഈ നിയമത്തിനെതിരെ രംഗത്തെത്തി. കടുത്ത വിവേചനപരമാണ് ഈ തീരുമാനമെന്ന് ഇന്ത്യ പറയുന്നു. നേരത്തെ പ്രതിഷേധ സൂചകമായി ബ്രിട്ടനില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്ന് ശശി തരൂര്‍ പിന്‍മാറിയിരുന്നു. ബ്രിട്ടന്റെ സഹകരണത്തോടെ നിര്‍മിച്ചതാണ് കൊവിഷീല്‍ഡെന്ന് മറക്കരുതെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നയം തിരുത്താന്‍ ബ്രിട്ടന്‍ തയ്യാറായിട്ടില്ല. പുതിയ നിയമപ്രകാരം പത്ത് ദിവസം ഇന്ത്യയില്‍ നിന്നുള്ളവര്‍ ക്വാറന്റീനില്‍ ഇരിക്കേണ്ടി വരും.

വാക്‌സിനെടുത്തവര്‍ക്കും നിര്‍ബന്ധിത ക്വാറന്റീന്‍ വേണമെന്ന നിയമം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം പറയുന്നു. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിന്‍ ബ്രിട്ടന്‍ അവരുടെ ആരോഗ്യ മേഖലയില്‍ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുതെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. കൊവിഷീല്‍ഡിന്റെ യഥാര്‍ത്ഥ ഉല്‍പ്പാദകര്‍ ബ്രിട്ടന്‍ തന്നെയാണെന്ന് മറക്കരുത്. അതിന്റെ നിര്‍മാണം മാത്രമാണ് ഇന്ത്യയില്‍ നടക്കുന്നത്. ബ്രിട്ടന്‍ ആവശ്യപ്പെട്ടത് പ്രകാരം അഞ്ച് മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് ബ്രിട്ടന്റെ ആരോഗ്യ മേഖലയില്‍ ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രം പറയുന്നു.
കൊവിഷീല്‍ഡിനെ അംഗീകരിക്കില്ല എന്ന് പറയുന്നത് വിവേചനപരമായ തീരുമാനമാണ്. ബ്രിട്ടനെ ഈ വിഷയത്തിലുള്ള ആശങ്ക വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. വേഗത്തില്‍ പ്രശ്‌നം പരിഹരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പരസ്പരം ഓരോ രാജ്യത്തുമുള്ള വാക്‌സിനുകളെ അംഗീകരിക്കുകഎന്നത് പൊതുധാരണയാണ്. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടാല്‍ തീര്‍ച്ചയായും ബ്രിട്ടനെതിരെ നടപടിയുണ്ടാവും. ബ്രിട്ടന്റെ വാക്‌സിനുകളെ വിലക്കുകയും, യാത്രക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നതാവും ഇന്ത്യയുടെ മനസ്സിലുണ്ടാവും. അതേസമയം ബ്രിട്ടന്റെ വാക്‌സിന്‍ നയങ്ങള്‍ കാരണം ഇന്ത്യക്കാര്‍ ആ രാജ്യത്തേക്ക് യാത്ര ചെയ്യാനാവില്ലെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശൃംഖല പറഞ്ഞു.
വിദേശകാര്യ സെക്രട്ടറി ബ്രിട്ടനെതിരെ തിരിച്ചടിക്കുമെന്ന് തന്നെയാണ് പറയുന്നത്. ബ്രിട്ടനിലേക്ക് ധാരാളം ഇന്ത്യക്കാര്‍ യാത്ര ചെയ്യുന്നുണ്ട്. അവരെ തടസ്സപ്പെടുത്തുന്ന സമീപനമാണിത്. ആര്‍ക്കും പത്ത് ദിവസം ക്വാറന്റീനില്‍ കഴിയാന്‍ താല്‍പര്യമുണ്ടാവില്ല. വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഹര്‍ഷവര്‍ധന്‍ ശൃംഖല പയുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും നിയമം മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഷീല്‍ഡ് ആസ്ട്രാസെനക്കയാണ് നിര്‍മിക്കുന്നത്. ഇതിനെ അംഗീകരിക്കാന്‍ ബ്രിട്ടന്‍ തയ്യാറായിട്ടില്ല.
അടുത്ത മാസം മുതലാണ് ഈ നിയമം നിലവില്‍ വരിക. ഇന്ത്യയില്‍ വ്യാപക പ്രതിഷേധത്തിനും ഇത് വഴിവെച്ചിരുന്നു. അതേസമയം ബ്രിട്ടനില്‍ ഇതേ വാക്‌സിന്‍ എടുത്തവര്‍ക്ക് ഇത്തരം നിയമങ്ങളൊന്നും ബാധകമല്ല. അതുകൊണ്ടാണ് വിവേചനപരമാണ് ഈ നിയമമെന്ന ആരോപണം ഉയര്‍ന്നത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് ഇന്ത്യയുടെ തീരുമാനം. അതേസമയം ശശി തരൂരും ജയറാം രമേശും അടക്കം ഈ നിയമത്തിനെതിരെ രംഗത്ത് വന്നു. കേംബ്രിഡ്ജ് യൂണിയനില്‍ പുതിയ പുസ്തകവുമായി ബന്ധപ്പെട്ട് നടക്കേണ്ടിയിരുന്ന ചര്‍ച്ചയില്‍ നിന്നാണ് തരൂര്‍ പിന്‍മാറിയത്.
Recommended Video
അതേസമയം തനിക്ക് പത്ത് ദിവസം ക്വാറന്റീനില്‍ ഇരിക്കാന്‍ താല്‍പര്യമില്ലെന്നും, നിരവധി ജോലിയുണ്ടെന്നും തരൂര്‍ പറയുന്നു. കടുത്ത വിവേചനപരമായ തീരുമാനമാണ് ഇത്. പൂര്‍ണമായും വാക്‌സിന്‍ എടുത്ത ഇന്ത്യക്കാരോട് ക്വാറന്റീനില്‍ കഴിയാന്‍ പറയുന്നത് തീര്‍ത്തും തെറ്റായ കാര്യമാണ്. ബ്രിട്ടന്‍ തീരുമാനം പുനപ്പരിശോധിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. കൊവിഷീല്‍ഡ് ആദ്യമായി വികസിപ്പിച്ചെടുത്തത് യുകെയിലാണ്. പൂനെയില്‍ നിന്ന് അ ത് ബ്രിട്ടനിലേക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും വിലക്കേര്‍പ്പെടുത്തിയത് വംശവിവേചനമാണെന്ന് ജയറാം രമേശ് പറഞ്ഞു.












Click it and Unblock the Notifications