തമിഴ്നാട്ടില്‍ വീണ്ടും അഭിമാനക്കൊല,ഇരയായത് 17കാരി

സീവല്‍പ്പേരി സ്വദേശി മായാണ്ടി എന്നയാളുടെ മകളാണ് ഗോമതി. പെണ്‍കുട്ടി തൂത്തുക്കുടിയിലെ ഒരു സീഫുഡ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അവിടെ വച്ച് തൂത്തുക്കുടി സ്വദേശിയായ മുരുഗന്‍ എന്ന ദളിത് യുവാവുമായി പ്രണയത്തിലായി.പ്രണയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുകയും മറ്റൊരാളുമായി വിവാഹം ഉറപ്പിയ്ക്കുകയും ചെയ്തു. ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയെ ദളിത് യുവാവിന് വിവാഹം കഴിച്ച് നല്‍കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല.
വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടി കാമുകനുമായി ഒളിച്ചോടി. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പെണ്‍കുട്ടിയെ അച്ഛനും സഹോദരന്‍മാരും കണ്ടെത്തി. കാമുകന് തന്നെ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കൊടുക്കാം എന്ന് പറഞ്ഞ് അനുനയിപ്പിച്ച് ഗോമതിയെ വീട്ടിലേയ്ക്ക് കൊണ്ട് വന്നു.
അതിന് ശേഷം യുവാവിനെ മറക്കണമെന്നും പുതിയ വിവാഹത്തിന് സമ്മതിയ്ക്കണമെന്നും ആവശ്യപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ മര്‍ദ്ദിയ്ക്കാന്‍ തുടങ്ങി. വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി. തൂങ്ങി മരണം എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.












Click it and Unblock the Notifications