Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാപ്പകല്‍ ദില്ലിയിലൊരു കൊലപാതകം; സിസിടിവി ദൃശ്യത്തിലൂടെ പ്രതികള്‍ പിടിയില്‍

ദില്ലി: ബലാത്സംഗത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന ദില്ലിയില്‍ പട്ടാപ്പകല്‍ നടന്ന ക്രൂരമായ ഒരു കൊലപാതകത്തിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു. ദില്ലിയിലെ തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ വെച്ച് പൊതുജനങ്ങള്‍ക്ക് മുന്നിലാണ് കൊലപാതകം നടന്നത്. കനത്ത സുരക്ഷയുള്ള ദില്ലി പോലൊരു നഗരത്തില്‍ പട്ടാപ്പകല്‍ ഇത്തരം ഒരു സംഭവം നടന്നത് പോലീസിനെ പോലും ഞെട്ടിച്ചു.

കൊലപാതക ദൃശ്യം തൊട്ടടുത്തു സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞതോടെ പ്രതികളെ പിടികൂടുന്നത് പോലീസിന് എളുപ്പമായിരുന്നു. ഒരു സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ എതിരെ വന്ന അഞ്ചംഗ സംഘം വഴിയില്‍ തടയുന്നതും കത്തികൊണ്ട് നിരവധിതവണ കുത്തി മുറിവേല്‍പ്പിക്കുന്നതും സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിരുന്നു.

സച്ചിന്‍ എന്ന യുവാവിനെയാണ് അക്രമിസംഘം കുത്തിയത്. അക്രമികളില്‍ നി്ന്നും യുവാവിനെ രക്ഷിക്കാന്‍ ചില യാത്രക്കാര്‍ ശ്രമിച്ചെങ്കിലും കത്തികാട്ടി ഭീഷണിപ്പെടുത്തി അകറ്റി. അക്രമികള്‍ സ്ഥംവിട്ടശേഷം രക്തത്തില്‍ കുളിച്ചുകിടന്ന സച്ചിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിതീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അഞ്ചുപേരെ പിടികൂടിയിട്ടുണ്ട്.

ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഒരാള്‍ക്ക് 15 വയസ് മാത്രമാണ് പ്രായമെന്ന് പോലീസ് പറഞ്ഞു. മറ്റു രണ്ടുപേരുടെ പ്രായം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. സച്ചിന്‍ അക്രമി സംഘത്തില്‍ നിന്നും സച്ചിന്‍ പണം തട്ടിയെടുത്തതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+