തിരഞ്ഞെടുപ്പ് അങ്കം ജയിക്കാന്‍ മായാവതിയും ട്വിറ്ററില്‍, ഫോളോവേഴ്സ് 18000
ദില്ലി: ലോകസഭ തിരഞ്ഞെടുപ്പ് അങ്കം തുടങ്ങുന്നതിന് മുന്നോടിയായി ട്വിറ്ററില്‍ ചേര്‍ന്ന് ബിഎസ്പി നേതാവ് മായാവതി. ബുധനാഴ്ചയാണ് മായാവതി തന്റെ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചത്. ഇക്കാര്യം ബിഎസ്പി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാഷ്ട്രീയ നേതാക്കളുടെ വാക്കപോരിന്റെ മുഖ്യ വെല്‍ച്വല്‍ വേദിയായ ട്വിറ്ററില്‍ മായാവതിയും ഇനി പോരിനുണ്ടാകും.
നിലവില്‍ 18000 ഫോളോവേഴ്‌സാണ് മായാവതിക്കുള്ളത്. ഇതാദ്യമായാണ് മായാവതി സംവാദ വേദിയായി ട്വിറ്ററില്‍ അംഗമാകുന്നത്. ബിജെപിയിലെും കോണ്‍ഗ്രസിലെയും പല പ്രമുഖ നേതാക്കളും ട്വിറ്ററില്‍ വാക്ക്‌പോര് നടത്താറുണ്ട്. സുശ്രിമായാവതി എന്ന ട്വിറ്റര്‍ ഹാന്ഡിലാണ് മായവതിയുടെ അക്കൗണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവിഭാജ്യഘടകമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍. ഇത്തരത്തില്‍ വരുന്ന ലോകസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാകാം മായാവതിയുടെ ട്വിറ്റര്‍ പ്രവേശനം.

2018 ഒക്ടോബര്‍ 22ന് അംഗമാണെങ്കിലും ബിഎസ്പി ഫെബ്രുവരി ആറിനാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് പത്രകുറിപ്പും ഇറക്കിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പിലെ എസ്പി ബിഎശ്പി സഖ്യത്തിന്‍റെ പ്രാപ്തി കൂട്ടാന്‍ പുതിയ മാറ്റങ്ങളോടെയാണ് മായവതി തിരഞ്ഞെടുപ്പ് ഗോദിലേക്ക് ഇറങ്ങുന്നത്.












Click it and Unblock the Notifications