Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷത്തെ ഞെട്ടിച്ച് മായാവതി, പഞ്ചായത്ത് അധ്യക്ഷ പോരാട്ടത്തിനില്ല, ഇനി ജയം ബിജെപിക്കൊപ്പം

ലഖ്‌നൗ: മായാവതിയുടെ വന്‍ ചതിയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. ബിഎസ്പി സിലാ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മായാവതി. പല ജില്ലകളിലും ഇതോടെ ബിഎസ്പി കിംഗ് മേക്കറായിരിക്കുകയാണ്. മത്സരിച്ചാല്‍ അവര്‍ വിജയിക്കുമായിരുന്നു. എന്നാല്‍ ബിജെപിക്ക് ജയിക്കാന്‍ കളമൊരുക്കുന്നതാണ് മായാവതിയുടെ പ്രഖ്യാപനം.

1

സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കം മായാവതിക്കെതിരെ രംഗത്ത് വന്ന് കഴിഞ്ഞു. ബിജെപിയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നുവെന്ന ആരോപണം ഇതോടെ ശരിയായെന്ന സൂചനയാണ് ലഭിക്കുന്നത്. മായാവതി മൂന്നാം മുന്നണിയിലേക്ക് വരുമെന്ന് പ്രതിപക്ഷ കക്ഷികള്‍ പ്രതീക്ഷിച്ച് നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു നീക്കം അവര്‍ നടത്തുന്നത്.

ബിഎസ്പിയുടെ പഞ്ചായത്ത് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലോ, ഇനി അവര്‍ മത്സരിച്ചാലോ പ്രതിപക്ഷത്തിന് ജയിക്കാനാവുന്ന പല ജില്ലകളുമുണ്ടായിരുന്നു. എന്നാല്‍ ബിഎസ്പിയുടെ പ്രഖ്യാപനം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ തന്നെ മാറ്റും. ബിജെപിക്ക് കൂടുതല്‍ പഞ്ചായത്തുകളില്‍ ജയിക്കാനുള്ള സാഹചര്യം ഇതിലൂടെയുണ്ടാവും. യുപിയില്‍ ഇതുവരെ 18 പേരാണ് എതിരില്ലാത്ത പഞ്ചായത്ത് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 57 സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലായ് മൂന്നിനാണഅ തിരഞ്ഞെടുപ്പ്.

ഇന്നാണ് പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തിയതി. അതേസമയം മായാവതിയുടെ പ്രഖ്യാപനത്തോടെ ഏത് പാര്‍ട്ടിക്ക് വേണമെങ്കിലും അവര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഇത് ബിജെപിയുമായുള്ള കച്ചവടത്തിന് ഒരുങ്ങുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. സഹാരണ്‍പൂര്‍ ബിഎസ്പിയുടെ കരുത്തുറ്റ കോട്ടയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷം ബിഎസ്പിയാണ് ഇവിടെ അധ്യക്ഷ സ്ഥാനം കൈവശം വെച്ചിരുന്നത്. ഇത്തവണ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും മറ്റ് ചെറു പാര്‍ട്ടികളും ചേര്‍ന്ന് ജോനി കുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. മായാവതിയുടെ പ്രഖ്യാപനത്തോടെ ജോനി കുമാര്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മായാവതി അവസാന നിമിഷം ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് മറ്റുള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള അവസരവും ഇല്ലാതാക്കി. ഇത് ബിജെപിയെ സഹായിക്കാന്‍ കൂടിയാണ്.

സഹാരണ്‍പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ചൗധരി മങ്കേറാം വിജയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മഥുരയില്‍ ബിഎസ്പിക്കാണ് കൂടുതല്‍ പഞ്ചായത്ത് അംഗങ്ങളുള്ളത്. ഇവര്‍ക്കിനി ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാം. കാണ്‍പൂരിലും ശക്തമായ നിലയിലാണ് അവര്‍. ഇവിടെ ബിജെപിയും എസ്പിയും ബിഎസ്പിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കാണ്‍പൂര്‍ ദേഹട്ട്, സമ്പല്‍, ബിജ്‌നോര്‍, മുസഫര്‍നഗര്‍, അംബേദ്കര്‍നഗര്‍, ബസ്തി, ബാരബങ്കി എന്നിവിടങ്ങളിലും ബിഎസ്പി ശക്തമായ നിലയിലാണ്. ഇവിടെയെല്ലാം ഒത്തുതീര്‍പ്പ് നീക്കം ബിജെപിയുമായി നടത്താനാണ് ബിഎസ്പി ശ്രമിക്കുകയെന്ന് സൂചന.

Recommended Video

cmsvideo
    What is delimitation and why it is so crucial and controversial in J&K | Oneindia Malayalam

    അതേസമയം അവസാന നിമിഷം മായാവതി മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് പ്രതിപക്ഷത്തെ പലരെയും ചൊടിപ്പിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ശ്രദ്ധിക്കാനും, പാര്‍ട്ടി ശക്തിപ്പെടുത്താനും വേണ്ടിയാണ്, ഇതില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് മായാവതി പറയുന്നു. എന്നാല്‍ ബിഎസ്പിയുടെ രാഷ്ട്രീയ അന്ത്യമാണ് ഈ നീക്കത്തിലൂടെ വരാന്‍ പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. പ്രാദേശിക നേതൃത്വങ്ങളില്‍ ഇരുന്നാല്‍ മാത്രമേ സംഘടനാ പ്രവര്‍ത്തനം കൂടി ശക്തമാക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കൂ. അതാണ് ബിഎസ്പി ഇല്ലാതാക്കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+