ബജറ്റ് 2022: ഞങ്ങള്‍ക്കായി നീക്കിവെച്ചത് വെറും രണ്ട് മിനിറ്റ്; ബജറ്റിനെതിരെ കര്‍ഷകര്‍
ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റ് നിരാശ പകരുന്നതെന്ന് കര്‍ഷകര്‍. കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഒരു വര്‍ഷം നീണ്ടുനിന്ന വന്‍ പ്രതിഷേധം അവസാനിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ ബജറ്റായതിനാല്‍ തങ്ങള്‍ വലിയ പ്രതീക്ഷയിലായിരുന്നെന്ന് സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ് പറഞ്ഞു. രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ ബജറ്റ് പ്രസംഗത്തെ വളരെ പ്രതീക്ഷയോടെയാണ് പിന്തുടരുന്നത്. എന്നാല്‍ ധനമന്ത്രി ഞങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചത് രണ്ടര മിനിറ്റ് പ്രസംഗവും.
കര്‍ഷകരുടെ വന്‍ പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നതായും ബജറ്റില്‍ അവരെ ശിക്ഷിക്കുന്നതായും യോഗേന്ദ്ര യാദവ് ആരോപിച്ചു. ഈ സര്‍ക്കാര്‍ അവരുടെ തോല്‍വിയില്‍ അപമാനിതരും രോഷാകുലരുമാണ്. കര്‍ഷകരെ ശിക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ നിരവധി പ്രധാന വിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും യാദവ് പറഞ്ഞു. 'ഞങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക നിക്ഷേപ ഫണ്ട് ഉണ്ടെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ അവര്‍ ഇതുവരെ ചെലവഴിച്ചത് വെറും 2,500 കോടി രൂപ. അവര്‍ പിഎം കിസാന്‍ പദ്ധതിക്ക് കീഴില്‍ പ്രതിമാസം 6,000 രൂപ പ്രഖ്യാപിച്ചിരുന്നു, ഇത് പണപ്പെരുപ്പം കാരണം 5,000 രൂപയായി കുറഞ്ഞു.

ഇത് വര്‍ദ്ധിപ്പിക്കേണ്ടതായിരുന്നു. വിള ഇന്‍ഷുറന്‍സ് പദ്ധതി എല്ലാ സംസ്ഥാനങ്ങളും ഉപേക്ഷിച്ചു, ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞു,' അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് 15,000 കോടി രൂപയിലധികം കുടിശ്ശികയുള്ളപ്പോള്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചതും, എംഎസ്പി പ്രകാരം സംഭരണം കുറയുന്നതും, പദ്ധതികളുടെ ഗുണഭോക്താക്കളുടെ എണ്ണത്തിലെ കുറവും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
രാജ്യത്തെ പകുതിയിലധികം തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കുന്നത് കൃഷിയാണ്. എന്നിട്ടും കേന്ദ്രം കാര്യമായ ശ്രദ്ധ ചെലുത്തിയില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നത് ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി യുധ്വീര്‍ സിംഗ് പറഞ്ഞു. കരിമ്പ് സംഭരണത്തില്‍ അഞ്ച് വര്‍ഷത്തിനിടെ വെറും 25 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. 'മുന്‍ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ ഭക്ഷ്യധാന്യം സംഭരിച്ചുവെന്ന് ഈ സര്‍ക്കാര്‍ എപ്പോഴും അവകാശപ്പെടുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒരു ഉപകാരവുമില്ല.
ഞങ്ങള്‍ നിങ്ങള്‍ക്ക് ഉല്‍പ്പന്നം നല്‍കി, നിങ്ങള്‍ അത് ഞങ്ങള്‍ക്ക് തിരിച്ചുനല്‍കി, ഇത് ഒരു കൈനീട്ടമല്ല. ആദ്യം നിങ്ങള്‍ ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എടുത്ത് പിന്നീട് പണം നല്‍കി. ഒരു വര്‍ഷത്തിന് ശേഷം, 15 ദിവസത്തേക്ക് പേയ്മെന്റുകള്‍ വൈകിയാല്‍ ഞങ്ങള്‍ക്ക് പലിശ ലഭിക്കണമെന്നാണ് ചട്ടങ്ങള്‍ പറയുന്നത്, അദ്ദേഹം പറഞ്ഞു കര്‍ഷകര്‍ക്കായി ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, മെച്ചപ്പെട്ട ജലസേചനത്തിനായി പുതിയ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതികള്‍, ഏകദേശം 2.37 ലക്ഷം കോടി രൂപയുടെ മിനിമം താങ്ങുവില (എംഎസ്പി) പേയ്മെന്റുകള്‍ തുടങ്ങിയ ചില നടപടികള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications