ബജറ്റ് 2022: കോവിഡ് നേരിടാന്‍ രാജ്യം തയ്യാറെന്ന് നിർമ്മല സീതാരാമന്‍: ലക്ഷ്യം സമഗ്ര വികസനം
2022-23 സാമ്പത്തിക വർഷത്തിലേക്ക് ബജറ്റ് അവതരണത്തിന് പാർലമെന്റില്‍ തുടക്കമായി. ഇത്തവണയും പേപ്പർ രഹിത ബജറ്റാണ് ധനകാര്യ മന്ത്രിനിർമ്മല സീതരാമന്‍ അവതരിപ്പിക്കുന്നത്. കൊവിഡ് മഹാമാരി പരാമർശിച്ചുകൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. കൊവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളി നേരിടാന്‍ രാജ്യ തയ്യാറാണെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമ്മല സീതാരമാന്‍ വ്യക്തമാക്കി. രാവിലെ ചേർന്ന് ക്യാബിനറ്റ് യോഗം കേന്ദ്ര ബജറ്റിന് അംഗീകാരം നല്‍കി, പാർലമെൻ്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗമാണ് ബജറ്റിന് അംഗീകാരം നൽകിയത്. കോവിഡ് നേരിടാന്‍ വാക്സിനേഷന്‍ വേഗത കൂടിയത് സഹായകമായി. കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരേയും മന്ത്രി അനുസ്മരിച്ചു.
കൊവിഡ് പ്രതിസന്ധിയിൽ നിന്നും രാജ്യത്തിന്റെ സാമ്പത്തികമേഖല അതിവേഗം തിരിച്ചുവരികയാണ്. വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നെങ്കിലും അറുപത് ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഇക്കാലയളവില്‍ സാധിച്ചു. അടുത്ത അഞ്ച് വർഷത്തിൽ 30 ലക്ഷം കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാകുമെന്നും ധനമന്ത്രി. അടുത്ത 25 വർഷത്തേക്കുള്ള രാജ്യത്തിന്റെ വികസന രേഖയാണ് ഈ ബജറ്റെന്നും ധനകാര്യ മന്ത്രിവ്യക്തമാക്കി. എല്ലാവർക്കും പാർപ്പിടവും ഉർജ്ജവും വെള്ളവുമാണ് സക്കാറിന്റെ മുഖ്യലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഈ ബജറ്റിലൂടെ നാല് കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പി എം ഗതിശക്തി പദ്ധതി, എല്ലാവരുടേയും വികസനം, ഉത്പാദന വികസനം, നിക്ഷേപ പ്രത്സാഹനം എന്നിവയാണ് ഈ നാല് കാര്യങ്ങള്‍. ഈ സാമ്പതിക വർഷം രാജ്യം 9.2 ശതമാനം വളർച്ച് കൈവരിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമ്മല സീതാരാമന്‍ വ്യക്തമാക്കി.

ബജറ്റിന് മുന്നോടിയായ സാമ്പത്തിക സർവ്വേ ധനകാര്യ മന്ത്രി സഭയില്‍വെച്ചിരുന്നു. നിർണ്ണായകമായ പലകണ്ടത്തലും ഇത്തവണത്തെ സാമ്പത്തിക സർവ്വേയില്‍ അടങ്ങിയിരിക്കുന്നത്. ആദ്യ മുന്‍കൂർ എസ്റ്റിമേറ്റ്സ് പ്രകാരം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2020-21ൽ 7.3 ശതമാനം ചുരുങ്ങിയതിനു ശേഷം 2021-22 ൽ 9.2 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022-23 സാമ്പത്തിക വർഷം മൊത്ത ആഭ്യന്ത ഉത്പാദനത്തിൽ ( G D P) 8-8.5 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കൃഷിയും അനുബന്ധ മേഖലകളും 3.9 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. 2021-22ൽ വ്യവസായ മേഖല 11.8 ശതമാനവും, സേവന മേഖല 8.2 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications