Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍വേ ഇടനാഴി, കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍, 149 വിമാനത്താവളങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: ഇടക്കാല ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി. പുതിയ റെയില്‍വേ ഇടനാഴിയാണ് പ്രഖ്യാപനത്തില്‍ പ്രധാനപ്പെട്ടത്. പുതിയ മെഡിക്കല്‍ കോളേജുകളും, 149 വിമാനത്താവളങ്ങളും പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നാല്‍പ്പതിനായിരം ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലാക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

സുരക്ഷിത യാത്രയ്ക്കായിട്ടാണ് ഈ പ്രഖ്യാപനം. മൂന്ന് റെയില്‍വേ ഇടനാഴികള്‍ക്കാണ് രൂപം നല്‍കുക. വിമാനത്താവള വികസനവും തുടരും. വ്യോമഗതാഗത മേഖലയും വിപുലീകരിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍ നവീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.അതേസമയം വെറും 58 മിനുട്ട് മാത്രമാണ് ബജറ്റ് പ്രസംഗം നീണ്ടുനിന്നത്.

nirmala-sitharaman

സമീപകാല ബജറ്റുകളില്‍ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പ്രസംഗമാണിത്. മധ്യവര്‍ഗത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനും ബജറ്റിന് സാധിച്ചിട്ടില്ല. വരുന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം അടുത്ത സര്‍ക്കാര്‍ ചുമതലയേറ്റാല്‍ ജൂലായില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. ആത്മവിശ്വാസത്തോടെയാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഒന്നൊന്നായി ധനമന്ത്രി എടുത്ത് പറഞ്ഞു. പക്ഷേ നികുതി ഇളവുകളില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷകള്‍ തകരുന്നതാണ് കണ്ടത്. സെക്ഷന്‍ 80സി, സെക്ഷന്‍ 80 ഡി തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് കീഴില്‍ ലഭ്യമായ ചില നികുതി ഇളവ് പരിധികളിലായിരുന്നു മധ്യവര്‍ഗം വര്‍ധനവ് പ്രതീക്ഷിച്ചത്.

കയറ്റുമതി തീരുവ ഉള്‍പ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികള്‍ക്ക് ഒരേ നികുതി നിരക്കുകള്‍ നിലനിര്‍ത്താന്‍ ആണ് ധനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വെല്ലുവിളികളെ അതിജീവിച്ചതായും, സമ്പദ് വ്യവസ്ഥ വലിയ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചതായും ധനമന്ത്രി പറഞ്ഞു.

അതേസമയം ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് പ്രധാന പ്രഖ്യാപനം. സമുദ്ര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുകയും മത്സ്യസമ്പദ് പദ്ധതി വിപുലമാക്കുകയും ചെയ്യും. 5 ഇന്റഗ്രേറ്റഡ് മത്സ്യപാര്‍ക്കുകളും യാഥാര്‍ത്ഥ്യമാക്കും. ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതികള്‍ അവതരിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+