Get Updates
Get notified of breaking news, exclusive insights, and must-see stories!

ബജറ്റ് പ്രസംഗത്തില്‍ പ്രഗ്നാനന്ദയെ പരാമര്‍ശിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍; കാരണം ഇതാണ്

ന്യൂഡല്‍ഹി: ഇടക്കാല ബജറ്റില്‍ വലിയ പ്രഖ്യാപനമൊന്നുമില്ലെങ്കിലും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രസംഗത്തില്‍ ഇടംപിടിച്ച് ഒരു സര്‍പ്രൈസ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്നാനന്ദയെയാണ് മന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. കായിക മേഖലയില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ പ്രകീര്‍ത്തിക്കവെയാണ് ഇക്കാര്യം ധനമന്ത്രി പറഞ്ഞു.

കായിക മേഖലയില്‍ ഇന്ത്യന്‍ യുവത്വം കൂടുതല്‍ ഉയരങ്ങള്‍ താണ്ടി കൊണ്ടിരിക്കുകയാണ്. 2023ല്‍ ഇന്ത്യയുടെ ടോപ് റാങ്ക് താരം പ്രഗ്നാനന്ദ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനെതിരെ ശക്തമായ പോരാട്ടം കാഴ്ച്ചവെച്ചുവെന്നും ധനമന്ത്രി പറഞ്ഞു. 2010ല്‍ 20 ഗ്രാന്‍ഡ് മാസ്‌റ്റേഴ്‌സായിരുന്നു ഇന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 80 ചെസ് ഗ്രാന്‍ഡ്മാസ്‌റ്റേഴ്‌സില്‍ അധികമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

praggnanandha-nirmala

യുവാക്കള്‍ കായിക മേഖലയില്‍ നേട്ടങ്ങള്‍ കൊയ്യുന്നതില്‍ രാജ്യം അഭിമാനിക്കുന്നു. ഏഷ്യന്‍ ഗെയിംസിലെയും, ഏഷ്യന്‍ പാരാ ഗെയിംസിലെയും കൂടുതല്‍ ഉയര്‍ന്ന മെഡല്‍ നേട്ടം, ആത്മവിശ്വാസം ഉയര്‍ന്നതാണ് കാണിക്കുന്നതെന്നും നിര്‍മല പറഞ്ഞു. ചെസ് ഗ്രാന്‍ഡ് മാസ്റ്ററും ഇന്ത്യയും ഒന്നാം നമ്പര്‍ താരവുമായ പ്രഗ്നാനന്ദ ശക്തമായ പോരാട്ടം തന്നെയാണ് മാഗ്നസ് കാള്‍സനെതിരെ നടത്തിയതെന്നും ധനമന്ത്രി പറഞ്ഞു.

നേരത്തെ പ്രഗ്നാനന്ദ ചൈനയുടെ ലിറെന്നിനെ പരാജയപ്പെടുത്തി ഒന്നാം റാങ്കിലെത്തിയിരുന്നു. അഞ്ചാം വയസ്സില്‍ ചെസ് കളിക്കാന്‍ തുടങ്ങിയ താരമാണ് പ്രഗ്നാനന്ദ. പതിനെട്ടാം വയസ്സിലാണ് താരം ലോകത്തെ ഉയര്‍ന്ന റാങ്കുള്ള താരമായി മാറിയത്.2018ല്‍ ലോകത്തെ രണ്ടാമത്തെ പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററായും പ്രഗ്നാനന്ദ മാറിയിരുന്നു. പന്ത്രണ്ടാം വയസ്സിലായിരുന്നു ഈ നേട്ടം.

ഗ്രാന്‍ഡ് മാസ്റ്റര്‍ പട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ. അഭിമന്യൂ മിശ്ര, സെര്‍ജി കര്‍ജാക്കിന്‍, ഗുകേഷ് ഡി, ജാവോക്കിര്‍ സിന്ധരോവ്, എന്നിവരാണ് ഈ നേട്ടം നേരത്തെ കൈവരിച്ചവര്‍. പ്രഗ്നാനന്ദയുടെ മൂത്ത സഹോദരി ആര്‍ വൈശാലിയും ഗ്രാന്‍ഡ് മാസ്റ്ററാണ്. ലോകത്തെ ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ സഹോദരി സഹോദരന്‍മാരാണ് ഇവര്‍ രണ്ടുപേരും.

ഫിഡെ ലോകകപ്പിലെ ഗംഭീര പ്രകടനത്തെ തുടര്‍ന്ന റണ്ണറപ്പായ പ്രഗ്നാനന്ദ പിന്നീട് റാങ്കിംഗിലും വന്‍ കുതിപ്പുണ്ടാക്കുകയായിരുന്നു. ഫൈനലില്‍ തോറ്റെങ്കിലും താരത്തിന്റെ പല നീക്കങ്ങളും കാള്‍സനെ അത്ഭുതപ്പെടുത്തിയിരുന്നു. അതേസമയം ധനമന്ത്രി പരാമര്‍ശിച്ചത് പോലെ ഏഷ്യന്‍-ഏഷ്യന്‍ പാര ഗെയിംസ് എന്നിവയിലും വലിയ മെഡല്‍ നേട്ടങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഏഷ്യന്‍ പാര ഗെയിംസില്‍ 111 മെഡലുകളാണ് ഇന്ത്യന്‍ അത്‌ലറ്റുകള്‍ സ്വന്തമാക്കിയത്. അതിന് മുമ്പ് 72 മെഡലുകള്‍ നേടിയതായിരുന്നു വലിയ നേട്ടം. മെഡല്‍ നിലയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തത്. അതേസമയം ഹാങ്ഷുവിലെ ഏഷ്യന്‍ ഗെയിംസില്‍ 107 മെഡലുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്. 28 സ്വര്‍ണം, 38 വെള്ളി, 41 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യ സ്വന്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+