ബര്‍ഹാന്‍ വാനിയുടെ അവസാനത്തെ ട്വീറ്റ് നിങ്ങളെ ഞെട്ടിക്കും, തീര്‍ച്ച!!!!
ദില്ലി: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ പോലീസ് വധിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബര്‍ഹാന്‍ വാനിയുടെ അവസാന ട്വീറ്റ് ചര്‍ച്ചയാവുന്നു. വിവാദ ഇസ്ലാമിക് പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെക്കുറിച്ച് പരാമര്‍ശിക്കുന്നതാണ് ഒടുവിലെ ട്വീറ്റ്. ഖുര്‍ആന്‍ പാരായണം നിരോധിക്കപ്പെടുന്ന കാലം വരുമെന്നും സാക്കിര്‍ നായിക്കിനെ പിന്തുണക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ളതുമാണ് ട്വീറ്റ്.
Support Zakir Naik or Time Will Come When Qur’an Recitation will be Banned pic.twitter.com/pVfoSLnCEj
— Burhan Bhai (@Gazi_Burhan2) July 8, 2016
ധാക്ക ആക്രമണകാരികള്‍ സോഷ്യല്‍ മീഡിയയില്‍ സാക്കിറിനെ പിന്തുടര്‍ന്നിരുന്നു എന്ന് കണ്ടെത്തിയതിന് പിന്നാലെ മറ്റൊരു വിവാദമാണ് ബര്‍ഹാന്റെ ട്വീറ്റ് സാക്കിറിനെതിരെ ഉയര്‍ത്തിവിട്ടിട്ടുള്ളത്. സാക്കിറിന്റെ വിവാദ പ്രഭാഷങ്ങള്‍ പരിശോധിക്കണമെന്നും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനവും സാമ്പത്തിക ഇടപാടുകളും നിരീക്ഷിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് നായിക്കിന് പിന്തുണ തേടിക്കൊണ്ടുള്ള ബര്‍ഹാന്റെ രംഗപ്രവേശം.


സാക്കിറിന് ബര്‍ഹാന്റെ പിന്തുണ
ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകര്‍ സാക്കിറിനെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നുണ്ടെന്നും, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ടെന്നും കണ്ടെത്തിയതാണ് വിവാദ നായകനെ വിവാദങ്ങളിലേക്ക് വീണ്ടുമെത്തിച്ചത്. സംഭവത്തോടെ അന്വേഷണം നേരിടുന്ന സാക്കിറിന് പിന്തുണയുമായെത്തിയതായിരുന്നു 22കാരനായ ബര്‍ഹാന്‍ വാനി.

ട്വീറ്റില്‍ ഹാഫിസ് സയീദും
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യീദിനെ ടാഗ് ചെയ്തുകൊണ്ടാണ് ഈ പോസ്റ്റ്. സാക്കിര്‍ നായിക്കിന് പിന്തുണയുമായി ഭീകരവാദവുമായി ബന്ധമുള്ളവര്‍ പരസ്യമായി രംഗത്തുവരുന്നതിന്റെ തെളിവാണിത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍
വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎയെ ചുമതലപ്പെടുത്തിയതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടു. പ്രഭാഷണങ്ങള്, പൊതുരേഖകള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവ പരിശോധിക്കാനാണ് ഉത്തരവ്.

ധാക്ക ഭീകരാക്രമണം
ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ കഫേയില്‍ 20 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രചോദനമായത് സാക്കിറിന്റെ മതപ്രഭാഷണങ്ങളാണെന്ന് തെളിയിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് നായിക്കിനെതിരെയുള്ള മാധ്യമവിചാരണക്കാധാരം.

കശ്മീര്‍ ഏറ്റുമുട്ടല്‍
ഇന്റലിജന്‍സും സുരക്ഷേ സേനയും സംയുക്തമായി നടത്തിയ സൈനിക നടപടിയിലാണ് സൗത്ത് കശ്മീരില്‍ വച്ച് വെള്ളിയാഴ്ച ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പോസ്റ്റര്‍ ബോയ് എന്നറിയപ്പെടുന്ന ബര്‍ഹാന്‍ വാനിയെ പോലീസ് വധിച്ചത്. ബര്‍ഹാന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് ഇപ്പോഴും കശ്മീരില്‍ അയവുവന്നിട്ടില്ല. ബര്‍ഹാന്റെ രണ്ട് കൂട്ടാളികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു

പോസ്റ്റര്‍ ബോയ്
15ാം വയസ്സില്‍ സൈന്യം സഹോദരനെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് ഹിസ്ബുള്‍ മുജാഹീദ്ദിനില്‍ ചേര്‍ന്ന ബര്‍ഹാന്‍ കശ്മീരിലെ മുസ്ലിം യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു.












Click it and Unblock the Notifications