കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ഇസ്ലാമിന് വേണ്ടി: സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയൂ..കശ്മീരില്‍ വീണ്ടും ചോരപ്പുഴ!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയാനുള്ള ആഹ്വാനവുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറുടെ വീഡിയോ. പുതുതായി ചുമതലയേറ്റ സാക്കിര്‍ മൂസയാണ് കശ്മീര്‍ താഴ് വരയിലെ സുരക്ഷാ സേനയ്‌ക്കെതിരെ കല്ലെറിയാനുള്ള ആഹ്വാനവുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഇസ്ലാമിന് വേണ്ടി ഇന്ത്യന്‍ സൈന്യത്തിനെതിരെ കല്ലെറിയാനാണ് മൂസ കശ്മീരി യുവാക്കളോട് ആവശ്യപ്പെടുന്നത്.
12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കശ്മീരില്‍ താഴ് വരയില്‍ സംഘര്‍ഷങ്ങള്‍ പുനഃരാരംഭിക്കുന്നതിന്റെ സൂചനകളും നല്‍കുന്നുണ്ട്.

അഫ്ഗാനി തൊപ്പിയും കോട്ടും സെറ്ററുമണിഞ്ഞ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മൂസ ഉര്‍ദുവിലാണ് സൈന്യത്തിനെതിരെ കൊലവിളി നടത്തുന്നത്. ഇതുവരെ എപ്പോഴൊക്കെ തോക്കും കല്ലും കയ്യിലെടുത്തിട്ടുണ്ടോ അതെല്ലാം ഇസ്ലാമിന് വേണ്ടി മാത്രമാണെന്നും ദേശീയതയ്ക്ക് വേണ്ടിയല്ലെന്നും വീഡിയോയില്‍ മൂസ ചൂണ്ടിക്കാണിക്കുന്നു. സൈനിക ഓപ്പറേഷനിടെ സൈന്യത്തെ ആക്രമിക്കാന്‍ ഭീകരര്‍ പ്രാദേശികരെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കുന്നുണ്ടെന്നാണ് സൈന്യത്തിന്റെ പക്ഷം.

army-

കശ്മീരില്‍ സൈന്യം നടത്തുന്ന ഏറ്റുമുട്ടലുകളെ തടസ്സപ്പെടുത്തുന്ന സാധാരണക്കാരായ പ്രക്ഷോഭകര്‍ക്ക് കഴിഞ്ഞ മാസം സൈനിക തലവന്‍ ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. കശ്മീര്‍ ജനതയെ ഭീകരരെ പിന്തുണയ്ക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് കശ്മീര്‍ സൈന്യത്തിനും പോലീസിനും മൂസ താക്കീതും നല്‍കുന്നു. ദേശീയതയും ജനാധിപത്യവും ഇസ്ലാമിന് ഹറാമാണെന്നും മൂസ മൂന്നാമതായി പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലൈയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഘടനയുടെ കമാന്‍ഡോയും പോസ്റ്റര്‍ ബോയിയുമായിരുന്ന ബര്‍ഹാന്‍ വാനിയുടെ തന്ത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ മൂസയും നടത്തുന്നത്.

English summary
Slain Hizbul Mujahideen commander Burhan Wani's successor Zakir Musa has posted a new video on the social media uin which he has called on the young Kashmiri protestors to attack security forces in J&K.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X