രണ്ട് ദിവസത്തെ ഇടവേള; പ്രിയങ്കാഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് യോഗിയുടെ കത്ത്; പച്ചകൊടി
ദില്ലി: ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം മുതല്‍ തന്നെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.
Recommended Video
അതിഥി സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി 1000 ബസുകള്‍ ഓടാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയിച്ചിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

1000 ബസുകള്‍ക്ക് അനുമതി
പ്രിയങ്കഗാന്ധിയുടെ ആവശ്യപ്രകാരം കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തുക്കുന്നതിനായി 1000 ബസുകള്‍ക്ക് ഓടാന്‍ അനുമതി നല്‍കിയിരിക്കുകയാണ് യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. ആവശ്യം അംഗീകരിക്കുന്നതായി അറിയിച്ചുകൊണ്ട് യോഗി കോണ്‍ഗ്രസിന് കത്തയക്കുകയായിരുന്നു.

വിവരങ്ങള്‍ കൈമാറണം
1000 ബസുകള്‍ക്ക് ഓടാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഇതിനായി ബസിന്റെ നമ്പറും ഡ്രൈവറുടെ പേരും മേല്‍വിലാസവും അടക്കമുള്ള വിവരങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. മെയ് 16 നായിരുന്നു പ്രിയങ്കാഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തയക്കുന്നത്.

ദിനേശ് ശര്‍മയെ തള്ളി യോഗി
പ്രിയങ്കയുടെ ഈ ആവശ്യത്തെ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ രംഗത്തെത്തിയിരുന്നു. പ്രിയങ്ക കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് ബസുകള്‍ ഏര്‍പ്പെടുത്തട്ടെയെന്നായിരുന്നു ദിനേശ് ശര്‍മയുടെ പ്രതികരണം. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും തള്ളികൊണ്ടാണ് 1000 ബസുകള്‍ക്ക് യോഗി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

സഹായം വേണ്ട
കുടിയേറ്റ തൊഴിലാളികള്‍ക്കായി മികച്ചതും മെച്ചപ്പെട്ടതുമായ യാത്ര സൗകര്യങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ക്ക് യാത്ര ചെയ്യുന്നതിനായി എല്ലാ ജില്ലകളിലേക്കും സര്‍ക്കാര്‍ 200 ബസുകള്‍ വീതം അയച്ചിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി അവര്‍ ആവശ്യപ്പെട്ട പ്രകാരമുള്ള 1000 ബസുകള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ചത്തീസ്ഗഢ്, പഞ്ചാബ്, ജാര്‍ഖഢ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പാടാക്കി കൊടുക്കെട്ടെ എന്നായിരുന്നു ദിനേശ് ശര്‍മയുടെ പ്രതികരണം.

പ്രവേശനാനുമതി
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ അതിഥി തൊഴിലാളികളുമായെത്തിയ 500 ബസുകള്‍ അതിര്‍ത്തി കടത്തിവിടാതെ പിടിച്ചുവെച്ചിരുന്നു.
കോണ്‍ഗ്രസാണ് രാജസ്ഥാനില്‍ നിന്ന് അതിഥി തൊഴിലാളികളെ യുപിയിലേക്ക് തിരിച്ചെത്തിക്കുന്നതിനായി 500 ബസുകള്‍ തയ്യാറാക്കി അതിര്‍ത്തിയിലെ ബഹാജ് വരെയെത്തിച്ചത്. അതിഥി തൊഴിലാളികളുമായെത്തിയ ബസുകള്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്നാണ് പ്രിയങ്കയുടെ പ്രതികരണം.

പ്രിയങ്കാ ഗാന്ധി
ആല്‍വാര്‍, ഭാരത്പൂര്‍ എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്തുന്നതിനായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടി പ്രിയങ്കാ ഗാന്ധി തന്നെയാണ്് 500 ബസുകള്‍ തയ്യാറാക്കിക്കൊടുത്തത്.കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള ചാട്ടേര്‍ഡ് ബസസുകളുടെ ചെലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും അതിഥി തൊഴിലാളികളെ സുരക്ഷിതമായി തിരിച്ച് സ്വദേശങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രിയങ്ക പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications