Get Updates
Get notified of breaking news, exclusive insights, and must-see stories!

മുപ്പതിടത്ത് നാളെ നിയമസഭാ ഉപതിരഞ്ഞെടുപ്പ്, ലോക്‌സഭയിലേക്ക് മൂന്നെണ്ണം, നിര്‍ണായകം മധ്യപ്രദേശില്‍

ദില്ലി: ദേശീയ തലത്തില്‍ നാളെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കും. മുപ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒപ്പം മൂന്ന് ലോക്‌സഭാ മണ്ഡലത്തിലേക്കും തിരഞ്ഞെടുപ്പ് നടക്കും. 14 സംസ്ഥാനങ്ങളിലായിട്ടാണ് ഈ മണ്ഡലങ്ങളുള്ളത്. സെപ്റ്റംബര്‍ 18നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. നവംബര്‍ രണ്ടിനാണ് വോട്ടെണ്ണല്‍. നിര്‍ണായകമായ മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പും നാളെ നടക്കുന്നുണ്ട്. മധ്യപ്രദേശില്‍ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുന്നത് ആരാകും എന്ന സൂചന ഇതില്‍ നിന്ന് ലഭിക്കും. കമല്‍നാഥിനും കോണ്‍ഗ്രസിനും ജയിക്കേണ്ടത് അത്യാവശ്യമാണ്.

1

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകള്‍ ദാദ്ര-നാഗര്‍ ഹവേലിയിലും ഹിമാചല്‍പ്രദേശിലെ മാണ്ഡിയിലും, മധ്യപ്രദേശിലെ കാന്‍ഡ്വയിലുമാണ് നടക്കുന്നത്. മുപ്പത് സീറ്റിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് എല്ലാ പാര്‍ട്ടികളുടെയും ശ്രദ്ധ. ഇതില്‍ അഞ്ച് സീറ്റ് അസമിലാണ്. നാലെണ്ണം ബംഗാളിലും. മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ മൂന്ന് സീറ്റിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ബീഹാര്‍, കര്‍ണാടക, രാജസ്ഥാന്‍, എന്നിവിടങ്ങളില്‍ രണ്ട് സീറ്റിലും ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം, നാഗാലാന്‍ഡ്, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക.

വല്ലഭ്‌നഗര്‍, ധാരിയാവാഡ് എന്നിവിടങ്ങളിലാണ് രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി എംഎല്‍എ ഗൗതം ലാല്‍ മീണയുടെയും കോണ്‍ഗ്രസ് എംഎല്‍എ ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെയും വിയോഗത്തെ തുടര്‍ന്നാണ് രണ്ടിടത്തും ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ഷെഖാവത്തിന്റെ ഭാര്യക്കാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ബിജെപി മീണയുടെ മകന് ടിക്കറ്റ് നല്‍കിയില്ല. ഖേത് സിംഗ് മീണയെയാണ് ധാരിയാവാഡില്‍ മത്സരിപ്പിക്കുന്നത്. വല്ലഭ്‌നഗറില്‍ ഹിമ്മത്ത് സിംഗിനെയാണ് മത്സരിപ്പിക്കുന്നത്. ഹരിയാനയില്‍ എല്ലനാബാദിലാണ് മത്സരം. ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ഐഎന്‍എല്‍ഡിയുടെ ശക്തമാണ് സാന്നിധ്യമാണ് മത്സരത്തെ സങ്കീര്‍ണമാക്കുന്നത്.

മധ്യപ്രദേശില്‍ റായ്ഗാവ്, പൃഥ്വിപൂര്‍, ജോബട്ട് എന്നിങ്ങനെ മൂന്ന് മണ്ഡങ്ങള്‍ വളരെ നിര്‍ണായകമാണ്. ബിജെപി കൂറുമാറി വന്ന രണ്ട് നേതാക്കളെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. ബംഗാളില്‍ നാല് സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പും സുപ്രധാനമാണ്. ടിഎംസിയുടെ അതിശക്തനായ നേതാവ് ഉദയന്‍ ഗുഹ ദിന്‍ഹട്ട സീറ്റ് പിടിച്ചെടുക്കാനായി മത്സരംഗത്തുണ്ട്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ അശോക് മണ്ഡല്‍ നേരത്തെ ഈ സീറ്റില്‍ ഉദയന്‍ ഗുഹയെ പരാജയപ്പെടുത്തിയിട്ടുണ്ട്. ശാന്തിപൂര്‍, ഖാര്‍ഡ, ഗോസബ എന്നീ സീറ്റുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഹിമാചലില്‍ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ വിജയിക്കുന്നവരില്‍ നിന്ന് ട്രെന്‍ഡ് മനസ്സിലാക്കാം, ആര്‍ക്കി, ജുബ്ബല്‍-കോട്ട്കായ്, ഫത്തേപൂര്‍, എന്നീ സീറ്റുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+