Get Updates
Get notified of breaking news, exclusive insights, and must-see stories!

തോറ്റത് മൗര്യയെ മുഖ്യമന്ത്രിയാക്കാത്തതിനാല്‍, സര്‍ക്കാരിന് വീഴ്ച്ച പറ്റി, യോഗിക്കെതിരെ സഖ്യകക്ഷികള്‍

യുപിയിലെ തോല്‍വിക്ക് കാരണം യോഗിയെന്ന് സഖ്യകക്ഷികള്‍

ലഖ്‌നൗ: നിര്‍ണായകമായ ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തോറ്റ് തുന്നംപാടിയിരുന്നു. അധികാരത്തിലെത്തിയ ശേഷം ഉപതിരഞ്ഞെടുപ്പുകളില്‍ എട്ടുനിലയില്‍ പൊട്ടുന്ന യോഗിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രിയായ ഓംപ്രകാശ് രാജ്ഭര്‍. സുഹല്‍ദേവ് പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് അദ്ദേഹം. ബിജെപി ജനങ്ങളെ വഞ്ചിച്ചതാണ് ഇപ്പോഴത്തെ തോല്‍വിക്ക് കാരണമെന്ന് അദ്ദേഹം വിമര്‍ശിച്ചു.

എന്തുകൊണ്ടാണ് കേശവ് പ്രസാദ് മൗര്യയെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്നും ഇത് വന്‍ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യോഗിആദിത്യനാഥിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വലിയൊരു പടയൊരുക്കം തുടങ്ങുകയാണെന്ന സൂചനയാണിത്. സഖ്യകക്ഷികള്‍ മുഴുവന്‍ യോഗിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവര്‍ യോഗിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ദേശീയ നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

യോഗിക്കെതിരെ പടയൊരുങ്ങി

യോഗിക്കെതിരെ പടയൊരുങ്ങി

യോഗിക്കെതിരെ സഖ്യകക്ഷികളാണ് ആദ്യം പടയൊരുക്കം നടത്തിയിരിക്കുന്നത്. നേരത്തെ തന്നെ ഓം പ്രകാശ് രാജ്ഭറിന് യോഗിയെ ഇഷ്ടമല്ല. അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ നാട് നശിച്ച് കൊണ്ടിരിക്കുകയാണെന്നും യോഗി വലിയ അഹങ്കാരിയാണെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ബിജെപി ജയിച്ചുകഴിഞ്ഞാല്‍ കേശവ് പ്രസാദ് മൗര്യയെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു പ്രചാരണം നടത്തിയത്. എന്നാല്‍ ഇത് പാലിക്കാന്‍ ബിജെപി തയ്യാറായില്ല. ഇതാണ് ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് കാരണമെന്ന് രാജ്ഭര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം

തിരഞ്ഞെടുപ്പ് പ്രചാരണം

യോഗി കടുത്ത ദളിത് വിരുദ്ധനാണെന്ന് സഖ്യകക്ഷികള്‍ക്ക് ഒന്നടങ്കം അഭിപ്രായമുണ്ട്. എന്ത് വിലകൊടുത്തും അദ്ദേഹത്തെ പുറത്താക്കണമെന്നാണ് തീരുമാനം. മൗര്യക്കും വലിയ താല്‍പര്യം യോഗിയോടില്ല. ഇതോടൊപ്പം മുഖ്യമന്ത്രി പദത്തില്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ട്. യുപി തിരഞ്ഞെടുപ്പില്‍ മൗര്യയെ സുപ്രധാന നേതാവാക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാവാത്ത യോഗിയെ എന്തിനാണ് മുഖ്യമന്ത്രിയാക്കിയതെന്ന് സഖ്യകക്ഷികള്‍ ചോദിച്ച് തുടങ്ങിയിട്ടുണ്ട്.

ദളിതുകള്‍ ഇടഞ്ഞു

ദളിതുകള്‍ ഇടഞ്ഞു

ബിജെപിയുമായി ദളിതുകളും മറ്റ് പിന്നോക്ക വിഭാഗങ്ങളും ഇടഞ്ഞ് നില്‍ക്കുകയാണെന്ന് ഓംപ്രകാശ് രാജ്ഭര്‍ ആരോപിച്ചു. പ്രധാന പ്രശ്‌നം കേശവ് പ്രസാദ് മൗര്യ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവാണെന്നതാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കില്‍ ദളിതുകളുടെ വോട്ടുകള്‍ നഷ്ടമാകില്ലായിരുന്നു. ഈ തോല്‍വിക്ക് കാരണം സര്‍ക്കാരാണ്. അത് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയാണ്. എത്രയും പെട്ടെന്ന് തോല്‍വിക്ക് കാരണം കണ്ടെത്തിയില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റും പാര്‍ട്ടിക്ക് കിട്ടില്ലെന്ന് രാജ്ഭര്‍ മുന്നറിയിപ്പ് നല്‍കി.

കടുത്ത അഴിമതി

കടുത്ത അഴിമതി

യോഗിയുടെ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും ജനങ്ങള്‍ കാണുന്നില്ല. കാരണം അതിക്രമങ്ങള്‍ അത്രയേറെ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുകയാണ്. യുപിയിലെ എല്ലാ വിഭാഗങ്ങളും സര്‍ക്കാരിനെതിരാണ്. ഹിന്ദുക്കള്‍ പോലും സര്‍ക്കാരിനെ ഇപ്പോള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് രാജ്ഭര്‍ ആരോപിച്ചു. അതേസമയം മോദി സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ് ഇതെന്ന് വിലയിരുത്തലുണ്ട്. യോഗി വെറും തീവ്രഹിന്ദുത്വത്തിന്റെ വക്താവ് മാത്രമാണെന്നും ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് കാര്യമായ സ്വാധീനമില്ലെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

ബിജെപിക്കും എതിര്‍പ്പ്

ബിജെപിക്കും എതിര്‍പ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യം വെക്കുന്നത് തന്നെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സീറ്റുകളാണ്. എന്നാല്‍ യോഗിയുടെ ഭരണം പ്രതിപക്ഷത്തെ പോലും ഒന്നിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മോദി സര്‍ക്കാരിന് കടുത്ത അമര്‍ഷമുണ്ട്. ബിജെപി എംഎല്‍എമാര്‍ തന്നെ തോല്‍വിയെ വിമര്‍ശിച്ചിട്ടുണ്ട്. കഴിവില്ലാത്ത മന്ത്രിമാരെ വര്‍ധിച്ച് വരുന്ന അഴിമതിയും ഇല്ലാതാക്കണമെന്ന് സുരേന്ദ്ര സിംഗ് എംഎല്‍എ പറഞ്ഞു. മറ്റൊരു എംഎല്‍എ ശ്യാംപ്രകാശും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് ഓരോ ദിവസം കഴിയുന്തോറും സംസ്ഥാനത്തെ സ്വാധീനം നഷ്ടപ്പെട്ട് വരികയാണെന്ന് സുരേന്ദ്ര സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+