ജമ്മു കശ്മീരില്‍ സംവരണ നിയമം ഭേദഗതി ചെയ്തു; അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് 10% സംവരണം
ദില്ലി: ജമ്മു കശ്മീരിൽ ജീവിക്കുന്ന പാവപ്പെട്ടവർക്ക് തൊഴിൽ, വിദ്യാഭ്യാസം എന്നിവയിൽ 10% നൽകുമെന്ന് ഓർഡിനൻസ്. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലായിരുന്നു മന്ത്രിസഭ യോഗം നടന്നത്.
2004 ജമ്മു കശ്മീർ സമവരണ നിയമ പ്രകാരം പാകിസ്താൻ അതിർത്തിയിൽ താമസിക്കുന്നവർക്ക് മൂന്ന് ശതമാനം സംവരണമുണ്ട്. ഇതിന് പുറമെയാണ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ജമ്മു കശ്മീരിൽ ജമാ അത്തെ ഇ്സ്ലാമിയെ നിരോധിച്ചുകൊണ്ടും കേന്ദ്രമന്ത്രിസഭ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം കശ്മീരിൽ ഉടനീളം നടന്ന റെയിഡുകളിൽ ഇരുന്നൂറോളം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം.












Click it and Unblock the Notifications