ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ കേന്ദ്രമന്ത്രി; മീനാക്ഷി ലേഖി, ശോഭാ കരന്തലജെ.. മന്ത്രിമാരുടെ പട്ടിക
ദില്ലി; രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭ പുന:സംഘടന ഇന്ന് വൈകീട്ട് നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആറ് ക്യാബിനറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ഇന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ട നേതാക്കളെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് വിളിച്ച് അറിയിച്ചിരുന്നു. ഇതുപ്രകാരം നേതാക്കൾ നേരത്തേ തന്നെ ദില്ലിയിൽ എത്തിയിരുന്നു.
അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം

മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭ പുന;സംഘടനയ്ക്ക് കളമൊരുങ്ങുന്നത്. പ്രധാനനമന്ത്രി നരേന്ദ്ര മോദി , ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, മറ്റ് മന്ത്രിമാർ എന്നിവരുമായി അവസാന വട്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാകും പ്രഖ്യാപനം. നിലവിൽ 51 അംഗ മന്ത്രിസഭയാണ് ഉള്ളത്.ഇത് 81 അംഗങ്ങളെ വരെ ഉൾപ്പെടുത്താവുന്ന തരത്തിലായിരിക്കും തിരുമാനം.

ആറ് കാബിനറ്റ് മന്ത്രിമാരെ പുതിതായി ഉൾപ്പെടുത്തും. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകും. ഉത്തർപ്രദേശിൽ നിന്ന് മാത്രം ആറ് പേർക്ക് അവസരം നൽകിയേക്കുമെന്നാണ് സൂചനകൾ. സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രതാ സിംഗ് ഉൾപ്പെടെയുവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്.

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനെറ്റ് പദവിയോടെ കേന്ദ്രമന്ത്രി പദം ലഭിക്കും. സിന്ധ്യ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മന്ത്രിസഭ പുനസംഘടനയിൽ സിന്ധ്യയ്ക്ക് ഇടംലഭിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് സിന്ധ്യയെ കോൺഗ്രസിൽ നിന്നും മറുകണ്ടം ചാടിച്ചതെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ.

അതേസമയം സിന്ധ്യയെ കൂടാതെ നാരായൺ റാണെ അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍
എന്നിവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, എല്‍ജെപി. വിമത വിഭാഗം നേതാവ് പശുപതി പരസ്, യുപിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം പങ്കജ് ചൗധരി, റീത്താ ബഹുഗുണ ജോഷി, വരുണ്‍ ഗാന്ധി, രാഹുല്‍ കശ്വാന്‍, സിപി ജോഷി തുടങ്ങിയ നേതാക്കളെല്ലാം ദില്ലിയിലെത്തിയിട്ടുണ്ട്.

ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി, കർണാടകയിൽ നിന്നുള്ള ശോഭാ കരന്തലജെ എന്നിവരും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നുള്ള വി മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിക്കാനുള്ള സാധ്യത ഉണ്ട്. പുനസംഘടനയ്ക്ക് തൊട്ട് മുൻപ് പുതുതായി സഹകരണ മന്ത്രാലയം സർക്കാർ രൂപീകരിച്ചിട്ടുണ്ട്.

അതേസമയം മോശം പ്രകടനം കാഴ്ച വെച്ച ചില മന്ത്രിമാർക്ക് സ്ഥാന ചലനം ഉണ്ടായേക്കും. ഇവരെ സംഘടന ചുമതലകളിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. ധനമന്ത്രി നിർമ്മല സീതാരാമന് പുറത്താകുമോയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. നേരത്തേ നിർമലയെ മാറ്റിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. നിർമ്മലയുടെ പ്രകടനത്തിൽ പാർട്ടി തലത്തിലും അതൃപ്തികൾ ഉണ്ടായതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications