• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൈയ്യടി നേടാന്‍ നിതിന്‍ ഗഡ്കരിക്ക് വീണ്ടും ഗതാഗത വകുപ്പ്; സോണിയ പോലും പ്രശംസിച്ച നേതാവ്

ദില്ലി: പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളുടെയും കൈയ്യടി നേടിയ ഒന്നാം മോദി സര്‍ക്കാരിലെ ഏക മന്ത്രി നിതിന്‍ ഗഡ്കരിയായിരുന്നു. ഇദ്ദേഹം കൈകാര്യം ചെയ്ത ഗതാഗത വകുപ്പ് തന്നെയാണ് ഇത്തവണയും മോദി നല്‍കിയിരിക്കുന്നത്. കൂടെ ചെറുകിട വ്യവസായ സംരഭകത്വ വകുപ്പും. കഴിഞ്ഞതവണ നിതിന്‍ ഗഡ്കരി ഓരോ ദിവസവും 20 കിലോമീറ്റര്‍ റോഡ് നിര്‍മാണം എന്ന പദ്ധതി ആവിഷ്‌കരിച്ചത് വ്യത്യസ്തമായ വികസന തന്ത്രമായിരുന്നു.

കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏത് എംപി പരാതി പറഞ്ഞാലും ഗഡ്കരിയില്‍ നിന്ന് പരിഹാരം ഉറപ്പാണ്. ഇക്കാര്യമാണ് ഗഡ്കരിയെ വ്യത്യസ്തനാക്കുന്നത് എന്ന് സോണിയാ ഗാന്ധി തന്നെ ഒരിക്കല്‍ പറയുകയും ചെയ്തു. ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള ഗഡ്കരിയെ മോദിക്ക് പകരക്കാരനായി പോലും പല ഘട്ടങ്ങളിലും വിശേഷിപ്പിക്കപ്പെട്ടിരുന്നു....

അതിവേഗതയാണ് ഗഡ്കരി

അതിവേഗതയാണ് ഗഡ്കരി

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ റോഡുകളും പാലങ്ങളും എക്‌സ്പ്രസ് വേകളുമെല്ലാം വേഗത്തില്‍ ഗതാഗത യോഗ്യമായത് ഗഡ്കരിയുടെ മിടുക്കുകൊണ്ടുതന്നെ. ഭൂമി ഏറ്റെടുക്കല്‍ പല ഘട്ടങ്ങളിലും പ്രതിസന്ധി നേരിട്ടപ്പോഴും അദ്ദേഹം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ പരിഹാരം കണ്ടു. നാഗ്പൂര്‍ മണ്ഡലത്തില്‍ നിന്നുതന്നെയാണ് ഇത്തവണയും ഗഡ്കരി പാര്‍ലമെന്റിലെത്തിയിരിക്കുന്നത്.

 രാഷ്ട്രീയ വളര്‍ച്ച

രാഷ്ട്രീയ വളര്‍ച്ച

ആര്‍എസ്എസ്സിന്റെ ആസ്ഥാനം നില്‍ക്കുന്ന നാഗ്പൂരില്‍ നിന്നു ജനവധി തേടിയ അദ്ദേഹം രേഖപ്പെടുത്തിയ പകുതിയിലിധികം വോട്ടും നേടി എന്നതും എടുത്തുപറയേണ്ടതാണ്. ബിജെപിയുടെ വിദ്യാര്‍ഥി സംഘമായ എബിവിപിയിലൂടെയാണ് 1976ല്‍ നിതിന്‍ ഗഡ്കരി രാഷ്ട്രീയത്തില്‍ എത്തുന്നത്. 24ാം വയസില്‍ യുവമോര്‍ച്ചയുടെ അധ്യക്ഷനായി. തൊട്ടുപിന്നാലെ നാഗ്പൂരില്‍ ബിജെപിയുടെ സെക്രട്ടറിയുമായി.

 മന്ത്രിയായും പ്രതിപക്ഷ നേതാവായും

മന്ത്രിയായും പ്രതിപക്ഷ നേതാവായും

നാഗ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്ക് 1992ല്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ വളര്‍ച്ച അതിവേഗമായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിട്ടുണ്ട്. അന്ന് വയസ് 42. പിന്നീട് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായും ഗഡ്കരിയെത്തി. 2014ലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിച്ചതും ജയിച്ചതും. ഇത്തവണ വിജയം ആവര്‍ത്തിച്ചു. രണ്ടുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയം.

പതിവ് രീതികള്‍ തെറ്റിച്ച് യാത്ര

പതിവ് രീതികള്‍ തെറ്റിച്ച് യാത്ര

ബിജെപിയുടെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ജാതീയതക്കെതിരെ അദ്ദേഹം ശക്തമായ ഭാഷയിലാണ് അടുത്തിടെ പ്രതികരിച്ചത്. ജാതി സംബന്ധിച്ച് പറഞ്ഞാല്‍ നല്ല അടി കിട്ടുമെന്ന് താന്‍ താക്കീത് ചെയ്തിട്ടുണ്ടെന്ന് ഗഡ്കരി നാഗ്പൂരില്‍ പ്രസംഗിച്ചത് ഏറെ വാര്‍ത്തയായിരുന്നു. കുടുംബത്തെ മതിയായ രീതിയില്‍ നോക്കാന്‍ സാധിക്കാത്തവര്‍ക്ക് രാജ്യം ഭരിക്കാന്‍ സാധിക്കില്ലെന്ന് അടുത്തിടെ ഗഡ്കരി പറഞ്ഞത് വിവാദമായിരുന്നു. മോദിയെ ആണ് ഇദ്ദേഹം ഉന്നമിട്ടത് എന്നായിരുന്നു ആക്ഷേപം.

അമിത് ഷാ ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞേക്കില്ല; ഒരേ സമയം മന്ത്രിയും അധ്യക്ഷനും, സൂചനകള്‍ ഇങ്ങനെ

English summary
Cabinet Ministers of India 2019: Nitin Gadkari again Union Cabinet Minister of Road Transport and Highways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X