ഏഴിമല നാവിക അക്കാദമിയിൽ കേഡറ്റ് ആത്മഹത്യ ചെയ്തു !! മാനസിക സമ്മർദ്ദമെന്ന് ആരോപണം

  • By: മരിയ
Subscribe to Oneindia Malayalam

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ കേഡറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ സ്വദേശി സൂരജാണ് മരിച്ചത്. അക്കാദമി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. അക്കാദമിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്ന സൂരജ്, കോടതി ഉത്തരവിലൂടെയാണ് തിരിച്ചെത്തിയത്.

Academy

അക്കാദമിയിലെ ഉദ്യോഗസ്ഥര്‍ സൂരജിനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍ ആരോപിയ്ക്കുന്നു. സെയിലറായിരുന്ന ഇയാള്‍ കേഡറ്റാകാനുള്ള പരീക്ഷ എഴുതി പാസ്സായിരുന്നു. എന്നാല്‍ ഈ ഫലം അംഗീകരിക്കാന്‍ അക്കാദമി കൗണ്‍സില്‍ തയ്യാറായില്ല. തുടര്‍ന്ന് സൂരജ് കോടതിയെ സമീപിച്ചു. സൂരജിന് അനുകൂലമായി വിധി ആയിട്ടും അത് നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല, തുടര്‍ന്ന് കോടതി അലക്ഷ്യത്തിന് വീണ്ടും കേസ് നല്‍കി.

ചരിത്രമായി റിപ്പബ്ലിക് ടിവി, റേറ്റിംഗില്‍ ഒന്നാമത്!! പ്രവർത്തനം തുടങ്ങിയിട്ട് ഒരാഴ്ച മാത്രം

സൂരജിനെ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ലെന്നും ശാരീരികമായി മര്‍ദ്ദിച്ചിരുന്നെന്നും ആരോപണം ഉണ്ട്. യുവാവ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടുന്നത് കണ്ടെന്ന് ചില ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.

English summary
Cadet committed suicide in Ezhimala Navel Academy.
Please Wait while comments are loading...