ഖലിസ്ഥാന്‍ പിന്തുണ: കനേഡിയന്‍ ഗായകന് ശുഭ്നീതിന്റെ ഇന്ത്യയിലെ സംഗീത പരിപാടി റദ്ദാക്കി
ന്യൂഡല്‍ഹി: കനേഡിയന്‍ ഗായകന് ശുഭ്നീത് സിംഗ് എന്ന ശുഭിന്റെ ഇന്ത്യയിലെ സംഗീത പരിപാടി റദ്ദാക്കി. ശുഭ് നേരത്തെ ഖലിസ്ഥാന്‍ അനുകൂലികള്‍ക്ക് നല്കിയ പിന്തുണയെ തുടര്‍ന്ന് ഇന്ത്യയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ത്യ സര്‍ക്കാര്‍ അദ്ദേഹത്തിന് വിസ അനുവദിച്ചതിലും പ്രതിഷേധമുയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഇലക്ട്രോണിക്സ് കമ്പനിയായ ബോട്ട് ശുഭ്നീതിന്റെ സംഗീത പരിപാടിയുടെ സ്പോണ്സര്ഷിപ്പില് നിന്ന് പിന്മാറിയിരുന്നു. മുംബൈ അടക്കമുള്ള വേദികളില്‍ ശുഭ്നീതിന്റെ സംഗീത പരിപാടികള്‍ നടക്കേണ്ടതായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് വികൃതമാക്കപ്പെട്ട ഒരു ഭൂപടം അദ്ദേഹം പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ ഈ ഭൂപടത്തില്‍ ജമ്മു കശ്മീരോ പഞ്ചാബോ ഉണ്ടായിരുന്നില്ല.വിവാദങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ ശുഭ്നീതിന്റെ ഇന്ത്യ പര്യടനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

അതേസമയം ബുക്ക് ചെയ്തവര്‍ക്കെല്ലാം റീഫണ്ടും നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ റീഫണ്ട് ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്ന് സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയായിരുന്നു ശുഭിന്റെ സംഗീത പരിപാടി നടക്കേണ്ടിയിരുന്നത്. മൂന്ന് മാസത്തോളം നീളുന്ന ഇന്ത്യ പര്യടനവും ശുഭ് പ്ലാന്‍ ചെയ്തിരുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ സംഗീത പരിപാടി നടത്താനായിരുന്നു ശുഭ് നേരത്തെ തീരുമാനിച്ചിരുന്നത്. ദക്ഷിണേന്ത്യ അടക്കം ഇതില്‍ വരുമായിരുന്നു. അതേസമയം വിവാദങ്ങളോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രതയോടെ ഇരിക്കാനാണ് നിര്‍ദേശം. കാനഡ-ഇന്ത്യ ബന്ധം മോശമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇന്ത്യയുടെ കൈകള്‍ ഇതിന് പിന്നിലുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോ ആരോപിച്ചത്. എന്നാല്‍ ഇന്ത്യ ഇതിനെ തള്ളിയിരുന്നു.
ഇന്ത്യന്‍ പൗരന്മാരോട് കാനഡയിലേക്ക് യാത്ര ചെയ്യേണ്ട എന്നടക്കം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.ഇന്ത്യയുടെ വാദങ്ങളെ കാനഡ തള്ളി. കാനഡ സന്ദര്‍ശിക്കേണ്ട എന്ന് പറയുന്നത് ശരിയല്ല. കാനഡ സുരക്ഷിതമായ രാജ്യമാണെന്നും പൊതുസുരക്ഷാ വകുപ്പ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കും, കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിന് നേരെയും ആക്രമണം ഉണ്ടാവാമെന്നും, ഇവര്‍ ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്നവരാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം കാനഡയിലെ ഖലിസ്ഥാനി ഗ്രൂപ്പുകളെ പാകിസ്താന്റെ ഐഎസ്ഐയാണ് ഫണ്ട് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ വിരുദ്ധത സിഖ് യുവാക്കളില്‍ വളര്‍ത്തുകയും, യുവാക്കളെ ചൂഷണം ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications