ചത്തീസ്ഗഢിന് പിന്നാലെ ഭോപ്പാലിലും ദസറ ആഘോഷത്തിനിടെ കാര്‍ പാഞ്ഞ് കയറി; മൂന്ന് പേര്‍ക്ക് പരിക്ക്
ഭേപാല്: ഭാപാലില് നടന്ന ദസറ ആഘോഷത്തിനിടെ ആള്‍കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞ് കയറി മൂന്ന് പേര്‍ക്ക് പരിക്ക്. ശനിയാഴ്ചയായിരുന്നു സംഭവം.കൗമാരക്കാരനുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത് ഭോപാലില്‍ നടക്കുന്ന ദസറ ആഘോത്തിനിടയിലേക്ക് കാര്‍ പാഞ്ഞ് കയറുകയായിരുന്നു. കാര്‍ ഡ്രൈവറെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ നിന്ന് ഇന്‍ഡോറിലേക്ക് പോകുന്ന കാറാണ് ആള്‍ക്കാരുടെ ഇടയിലേക്ക് പാഞ്ഞ് കയറിയത്. രോഷകുലനായ ഒരാള്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്തു.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍
കാര്‍ ഓടിച്ചിരുന്നയാള്‍ ഭക്ഷണം കഴിക്കുന്നതിനായി ഭോപാല്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള കടയില്‍ നിര്‍ത്തുകയും. ഭക്ഷണത്തിന് ശേഷം കാര്‍ പിറകോട്ടെടുക്കുന്നതിനിടയില്‍ ചില്ല് പൊട്ടിച്ചയാളെ ഇടിക്കുകയുമായിരുന്നു അന്വേഷണത്തില്‍ നിന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞു. അയാള്‍ രോഷാകുലനാകുകയും കാര്‍ അടിച്ച് പൊളിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ വോഗത്തില്‍ പിന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കാര്‍ പിന്നോട്ടെടുക്കുന്ന വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. കാര്‍ നല്ല വേഗതയില്‍ പുറകോട്ടെടുക്കുന്നതും ആള്ക്കാര് പേടിച്ച് ഒഴിഞ്ഞ് മാറുന്നതുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഇതിനിടയില്‍ ഒരു പതിനാറ് വയസ്കാരന് കാറിന് നേരെ വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഭോപാല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ റോഡിലാണ് സംഭവം നടന്നത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ കാലിന് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും, കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. രക്ത പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ഭോപാല്‍ ഡിഐജി ഇര്‍ഷാദ് വാലി പറഞ്ഞു. ഇത് രണ്ടാം സമാനസംഭവം നടക്കുന്നത്. അയല്‍ സംസ്ഥാനമായ ചത്തീസ്ഗഢില്‍ ദസറ ആഘോഷങ്ങള്‍ക്കിടെ കാര്‍ പാഞ്ഞ്കയറി ഒരാള്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ കാര്‍ തല്ലിപൊളിക്കുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. സംഭവത്തില്‍ മദ്യപ്രദേശ് സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മെറൂണ്‍ കളര്‍ എക്സൈലോ കാറാണ് ദുര്‍ഗാ ദേവിയുടെ പ്രതിമ നിമജ്ജനം ചെയ്യാന്‍ കൊണ്ടുപോകുന്ന ഘോഷയാത്രക്കിടയിലേക്ക് പാഞ്ഞ് കയറിയത്. അന്ന് ചത്തീഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ തന്റെ ദുഖം രേഖപ്പെടുത്തുകയും നീതി ഉറപ്പാക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ധനസഹായം നല്‍കണമെന്നും പ്രതികളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പറയുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറിയിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമുള്‍പ്പെടെ എട്ട് പേര് കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. സുപ്രീംകോടതിയും പൊലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. ആദ്യം മുതല്‍ക്ക് തന്നെ അജയ് മിശ്രയും ആശിഷ് മിശ്രയും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടായിരുന്നു എടുത്തത്. സംഭവം നടക്കുന്ന ദിവസം താന്‍ ലഖിംപൂര്‍ ഖേരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള അച്ഛന്റെ നാട്ടിലായിരുന്നുവെന്നുമാണ് ആശിഷ് മിശ്ര അന്ന് പൊലീസിന് മൊഴി നല്‍കിയത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications