Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാതി സെൻസസ്; ബിഹാറിൽ നിന്നുള്ള സർവ്വകക്ഷി സംഘം പ്രധാനമന്ത്രിയ കാണുമെന്ന് നിതീഷ് കുമാർ

ദില്ലി; ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രിയെ കാണാനൊരുങ്ങി ബിഹാറിൽ നിന്നുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ. ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രധാനമന്ത്രിയെ കാണുക. ജാതിയുടെ അടിസ്ഥാനത്തിൽ ജനസംഖ്യാ കണക്കെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രീയ പാർട്ടി നേതാക്കൾ പ്രധാനമന്ത്രിയെ കാണാൻ ഒരുങ്ങുന്നത്.

ഇത് 'ട്രാവന്‍കൂര്‍ സിസ്‌റ്റേഴ്‌സ്'; ഓണത്തിന് പച്ച കളര്‍കോഡുമായി താരകുടുംബം; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം

നേരത്തേ ജാതി സെൻസസ് ആവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ രണ്ട് തവണ ബിഹാർ നിയമസഭ പ്രമേയം പാസാക്കിയിരുന്നു. 2019 ലും 2020 ലുമായിരുന്നു സെന്‍സസ് ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് തുടർനടപടികൾ ഒന്നും ഉണ്ടാടായില്ല. അതേസമയംഅതേസമയം ജാതി സെൻസസ് ഉണ്ടായിരിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. ഇതിനെക്കുറിച്ച് മികച്ച ചർച്ചകൾ നടക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്, മാധ്യമങ്ങളോട് നിതീഷ് കുമാർ പറഞ്ഞു.ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് വേണമെന്ന ആവശ്യം ഏറെ കാലമായി ജെഡിയു ഉയർത്തുന്നുണ്ട്. ഇത് കൂടാതെ കോൺഗ്രസ്, ആർജെഡി, സമാജ്‌വാദി പാർട്ടി, എൻസിപി എന്നീ പാര്‍ട്ടികളും ജാതി സെൻസസ് ആവശ്യപ്പെട്ടിരുന്നു.

nitish kumar

ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ഉണ്ടായിരിക്കണമെന്നതാണ് തങ്ങൾ വിശ്വസിക്കുന്നതെന്നായിരുന്നു നേരത്തേ നിയമസഭയിൽ പ്രമേയം പാസാക്കവെ നിതീഷ് കുമാർ വ്യക്തമാക്കിയത്. ബിഹാർ നിയമസഭ 2019 ഫെബ്രുവരി 17 നും 2020 ഫെബ്രുവരി 27 നും ഇതുസംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കി കേന്ദ്ര സർക്കാരിന് അയച്ചു. കേന്ദ്രം ഈ വിഷയം പുനപരിശോധിക്കണം, നിതീഷ് വ്യക്തമാക്കിയിരുന്നു. ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് പുറത്തുവന്നാൽ അത് പ്രകാരമള്ള ആനൂകൂല്യങ്ങൾ ആവശ്യപ്പെടുകയാണ് ജെഡിയു ലക്ഷ്യം.മാത്രമല്ല രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളും സംവരണത്തെ ബാധിക്കും.

ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

അതേസമയം ജാതി സെൻസസിനെതിരായ പ്രമേയം ബിജെപി പിന്തണയോടെയാണ് പാസാക്കിയെടുത്തതെങ്കിലും സെൻസസിനെതിരെ പല ബിജെപി നോതാക്കൾക്കും കടുത്ത എതിർപ്പുണ്ട്. നടപടി വലിയ കോളിളക്കങ്ങൾക്ക് കാരണമാകുമെന്ന് ബിജെപി ആശങ്കപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ തന്റെ പാർട്ടിയും കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള ബിജെപിയും സ്വീകരിക്കുന്ന വ്യത്യസ്ത നിലപാടുകൾ എൻഡിഎ സഖ്യത്തെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 1931ലാണ് ഇതിന് മുമ്പ് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+