പൂച്ചയും എലിയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയോ? കമലിനെയും രജനിയെയും ട്രോളി അണ്ണാഡിഎംകെ
ചെന്നൈ: കമല്‍ഹാസനുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന രജനീകാന്തിന്റെ പ്രസ്താവനയെ പരിഹസിച്ച് അണ്ണാഡിഎംകെ. കമലും രജനിയും രണ്ട് വ്യത്യസ്ത ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ക്ക് ഒരിക്കലും ഒന്നിച്ച് ചേരാന്‍ കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ പൂച്ചയും എലിയും ഒരുമിച്ച് ജീവിക്കുന്നതിന് സമാനമായിരിക്കുമെന്നും എഐഎഡിഎംകെ പരിഹസിച്ചു. കഴിഞ്ഞ ദിവസം രജനീകാന്തിനെ കണ്ടക്ടര്‍ ജീവിതം ചൂണ്ടിക്കാണിച്ച് പാര്‍ട്ടി പരിഹസിച്ചിരുന്നു.

രജനീകാന്ത് ആത്മീയ രാഷ്ട്രീയത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. എന്നാല്‍ കമല്ഹാസന് ഇടതുപക്ഷ രാഷ്ട്രീയത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഇത് രണ്ടും ഒരിക്കലും ചേരാത്തതാണ് അണ്ണാഡിഎംകെയും മുഖപത്രമായ നമതു അമ്മയിലെ ലേഖനത്തില്‍ പറയുന്നു. രജനീകാന്ത് ഉടന്‍ തന്നെ രാഷ്ട്രീയത്തിലിറങ്ങുമെന്നും, സംസ്ഥാനത്തിന്റെ ക്ഷേമത്തിന് കമല്‍ഹാസനുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു.
കമല്ഹാസന് രജനിക്ക് മുന്നില്‍ തോറ്റെന്ന് ലേഖനത്തില്‍ പറയുന്നു. ആദ്യം സിനിമാ മേഖലയിലാണ് തോറ്റത്. ഇപ്പോഴത് രാഷ്ട്രീയത്തിലും തുടരാനായി തയ്യാറെടുക്കുകയാണ് കമല്ഹാസന്. കാലം രജനീയെ എല്ലാം പഠിപ്പിക്കും. കമലുമായുള്ള സഖ്യം ഒരിക്കലും സാധ്യമാകതാന് പോകുന്നില്ല. അണ്ണാഡിഎംകെയുടെ ഭരണത്തെയും പാര്‍ട്ടിയെയും ഇത് ഒരിക്കലും ബാധിക്കാന്‍ പോകുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.
അണ്ണാഡിഎംകെ 1.5 കോടി പ്രവര്‍ത്തകരുടെ ബലത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്താനുള്ള അവസരമാണ് ഇതെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം തമിഴ് സിനിമയില്‍ രജനിയുടെ ആധിപത്യം ചൂണ്ടിക്കാണിച്ചാണ് അണ്ണാഡിഎംകെ കമല്‍ഹാസനെ വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം പളനിസ്വാമി സര്‍ക്കാരിനെതിരെ രജനി രംഗത്ത് വന്നിരുന്നു. വന്‍ ഭാഗ്യമാണ് പളനിസ്വാമി മുഖ്യമന്ത്രിയായതെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications