മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു, സിബിഐ ആവശ്യം കോടതി അംഗീകരിച്ചു
തനിക്കെതിരെയുള്ള തെളിവുകള്‍ എവിടെയെന്ന് സിസോദിയ ചോദിച്ചു. ഫോണ്‍ കോള്‍ രേഖകള്‍ സിബിഐ സമര്‍പ്പിക്കട്ടെയെന്നും സിസോദിയ പറഞ്ഞു.

ദില്ലി: മദ്യനയക്കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. സിബിഐ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. മദ്യനയത്തില്‍ ഗൂഢാലോചന നടന്നത് വളരെ ആസൂത്രിതമായിട്ടാണെന്നും, രഹസ്യസ്വഭാവം ഉണ്ടായിരുന്നുവെന്നും കോടതിയില്‍ സിബിഐ വാദിച്ചു.
മാര്‍ച്ച് നാല് വരെയാണ് കസ്റ്റഡി കാലാവധി. സിസോദിയയെ നാലിന് രണ്ട് മണിക്ക് ഹാജരക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെയുള്ള തെളിവുകള്‍ എവിടെയെന്ന് സിസോദിയ ചോദിച്ചു.
ഫോണ്‍ കോള്‍ രേഖകള്‍ സിബിഐ സമര്‍പ്പിക്കട്ടെയെന്നും സിസോദിയ പറഞ്ഞു.ഒരാള്‍ സംസാരിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍, അതെങ്ങനെ അറസ്റ്റ് ചെയ്യാനുള്ള കാരണമായി മാറുമെന്ന് സിസോദിയയുടെ അഭിഭാഷകന്‍ ചോദിച്ചു.

ഞാന്‍ മാറ്റിയൊരു ഫോണുമായി എനിക്കെന്ത് ബന്ധമാണ് ഉള്ളത്. താനൊരു മന്ത്രിയാണ്, ഈ ഫോണ്‍ തനിക്കൊരു സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പില്‍ കൊടുക്കാനാവില്ല. അതില്‍ സുപ്രധാന ഡാറ്റയുണ്ട്. സിബിഐ അക്കാര്യം ഉപയോഗിച്ചാണ് എന്നെ ചോദ്യം ചെയ്തത്. എന്നാല്‍ ഞാന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും സിസോദിയ കോടതിയെ അറിയിച്ചു.
ഇന്നലെയാണ് മദ്യനയ കേസില്‍ സിസോദിയ അറസ്റ്റിലാവുന്നത്. വ്യാപക ക്രമക്കേടുകള്‍ മദ്യനയത്തിലുണ്ടെന്നായിരുന്നു സിബിഐ ആരോപിച്ചത്. എട്ട് മണിക്കൂറോളം അദ്ദേഹം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്.
അതേസമയം എഎപി പ്രവര്‍ത്തകര്‍ അറസ്റ്റിന് ശേഷം തെരുവില്‍ പ്രതിഷേധത്തിലാണ്. സിസോദിയ അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും പൂര്‍ണമായും സഹകരിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദയന്‍ കൃഷ്ണന്‍ പറഞ്ഞു.
സിസോദിയയുടെ വീട് സിബിഐ കഴിഞ്ഞ ഓഗസ്റ്റ് 19ന് പരിശോധിച്ചിരുന്നു. സിസോദിയയുടെ ഫോണ്‍ അവര്‍ക്ക് കൈമാറി. ചോദ്യം ചെയ്യലിന് ഹാജരായി. അവരുമായി സഹകരിച്ചു. എന്നിട്ടും അദ്ദേഹം പല ചോദ്യങ്ങളും മറുപടി പറഞ്ഞില്ലെന്നാണ് ആരോപിക്കുന്നത്. ഇതൊരിക്കലും റിമാന്‍ഡിനുള്ള കാരണമായി പറയാനാവില്ലെന്നും ദയന്‍ കൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications