അഴിമതിയാരോപണം: ലാലുപ്രസാദിനും ഭാര്യക്കുമെതിരെ സിബിഐ കേസ്..റെയ്ഡ് നടക്കുന്നു
ലാലുവുമായി ബന്ധപ്പെട്ട 12 സ്ഥലങ്ങളില്‍ റെയ്ഡ്
ദില്ലി: അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് മുന്‍ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവും ഭാര്യയും മകന്‍ തേജസ്വിയുമടക്കം നാലു പേര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ലാലുവിന്റെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് പാട്‌ന,ദില്ലി,റാഞ്ചി,പുരി,ഗുഡ്ഗാവ് എന്നിവിടങ്ങളില്‍
ലാലുപ്രസാദ്, ഭാര്യ റാബ്രി ദേവി, എന്നിവരുടെയും ലാലുവിന്റെ ബന്ധുക്കളുടെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തിവരികയാണ്.
2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍, ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രി ആയിരുന്ന സമയത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി)യുടെ ഹോട്ടല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ലേലത്തില്‍ സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയാണ് എന്നതാണ് ആരോപണം. നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു ഇടപാട്.

ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് ലാലുവിന്റെ മകള്‍ മിസ ഭാരതിയെ
ഒരു മാസം മുന്‍പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ലാലുവുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ട 12 വീടുകളിലാണ് സിബിഐ റെയ്ഡ് നടത്തുന്നത്.












Click it and Unblock the Notifications