• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്: കുരുക്ക് മുറുക്കി കേന്ദ്രം!!

Google Oneindia Malayalam News

ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐയുടെ റെയ്ഡ്. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സംഭവത്തിലാണ് റെയ്ഡ് നടക്കുന്നത്. ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മദ്യനയം വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. വ്യാപക വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ് റെയ്ഡ് നടക്കുന്നത്.

എന്‍സിആര്‍ മേഖലയിലെ ഇരുപതോളം ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തുന്നുണ്ട്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം സിസോദിയ നിഷേധിച്ചു. അന്വേഷണവുമായി താന്‍ സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഇത്തരത്തില്‍ ദ്രോഹിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിസോദിയ പറഞ്ഞു.

റെയ്ഡുകള്‍ക്ക് തടസ്സം നില്‍ക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. സിബിഐയെ സ്വാഗംത ചെയ്യുന്നു. പാര്‍ട്ടിയുടെ മറ്റ് നേതാക്കള്‍ക്ക് നേരെയും റെയ്ഡ് മുമ്പുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു തെളിവും കിട്ടിയില്ല.

ലോകം മുഴുവന്‍ ദില്ലിയുടെ വിദ്യാഭ്യാസ-ആരോഗ്യ നയത്തെ അഭിനന്ദിക്കുകയാണ്. അതേസമയം തന്നെയാണ് ഇതേ വിഭാഗങ്ങളെ ലക്ഷ്യമിട്ട് റെയ്ഡ് നടക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് പഴയ മദ്യനയം തന്നെ തുടരാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍

നേരത്തെ പുതിയ മദ്യനയത്തിന്റെ ഭാഗമായി സ്വകാര്യ കമ്പനികള്‍ വരുന്നത് വലിയ വിവാദമായിരുന്നു. ഇതോടെയാണ് പഴയ നിയമം ആറുമാസം കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ സ്വകാര്യ കമ്പനികളൊന്നും ഉണ്ടാവില്ല.

തൂവെള്ളയില്‍ ക്യൂട്ടായി അമൃത സുരേഷ്; ഇത് ഗോപി സുന്ദറിനുള്ളത്, ആ ചിരിക്കാണ് നൂറ് മാര്‍ക്ക്, വൈറലായി ചിതങ്ങള്‍

നിലവില്‍ സ്വകാര്യ മദ്യ ഷോപ്പുകള്‍ നടത്തുന്നവരൊക്കെ അത് അവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു. ഓഗസ്റ്റ് 31ന് ഇത് പൂട്ടാനായിരുന്നു ഇനിര്‍ദേശം. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ദില്ലി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്‍ വഴി മാത്രമേ മദ്യവില്‍പ്പന നടത്താനാവൂ. ഇതിനായി അംഗീകൃത ഷോപ്പുകള്‍ ഉണ്ടാവും.

അതേസമയം പുതിയ നയത്തില്‍ മദ്യം വില്‍ക്കുന്ന രീതി തന്നെ മാറിയിരുന്നു. ചില്ലറ വ്യാപാരത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയിരുന്നു. പകരം കടകളില്‍ സ്വകാര്യ കമ്പനികള്‍ മദ്യം വില്‍ക്കും. മദ്യം വാങ്ങുന്നവര്‍ക്ക് ഡിസ്‌കൗണ്ടുകളും റിബേറ്റുകളും ഓഫറുണ്ടായിരുന്നു. ഒന്ന് വാങ്ങുന്നവര്‍ക്ക് ഒന്ന് സൗജന്യം എന്നതും ഇതിലുണ്ടായിരുന്നു. ഇതെല്ലാം വിവാദമായതോടെ ദില്ലി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തന്നെ മങ്ങലേറ്റിരുന്നു.

ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍

Recommended Video

cmsvideo
  ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ..ചങ്കുറപ്പോടെ അതിജീവിത | *Kerala
  English summary
  cbi raids residence of delhi deputy cm manish sisodia residence over excise policy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X